ഇബ്രാനി 1
ഹബീബുള്ള അൽ ഖരീബുൻ
1 1പൂര്‍വകാലങ്ങളില്‍ അംബിയാ നബിമാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്. 2എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ ഹബീബുള്ള അൽ ഖരീബുൻ വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും ഖലീഫത്തുള്ളയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു. 3അവന്‍ അവിടുത്തെ മഹത്വത്തിന്റെ തേജസ്സും സത്തയുടെ മുദ്രയുമാണ്. തന്റെ ശക്തിയുടെ കലാമിനാല്‍ അവന്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു. പാപങ്ങളില്‍ നിന്നു നമ്മെ ശുദ്ധീകരിച്ചതിനു ശേഷം അത്യുന്നതങ്ങളിലുള്ള മഹത്വത്തിന്റെ വലത്തുഭാഗത്ത് അവന് ഉപവിഷ്ടനായി. 4അവന്‍ അവകാശമാക്കിയ നാമം അള്ളാഹുവിൻറെ മലക്കുകളുടേതിനേക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നതു പോലെ അവനും അവരെക്കാള്‍ ശ്രേഷ്ഠനാണ്.
മലക്കുകളേക്കാള്‍ ശ്രേഷ്ഠന്‍
5ഏത് മലക്കിനോടാണ് നീ എന്റെ ഖലീഫത്തുള്ള അൽ ഖരീബുൻ, (പുത്രൻ) ഇന്നു ഞാന്‍ നിനക്കു ജന്‍മമേകി എന്നും ഞാന്‍ അവനു ഹബീബുള്ള അൽ ഖരീബുൻ, അവന്‍ എനിക്കു ഹബീബു (പുത്രൻ) മായിരിക്കും എന്നും അള്ളാഹു സുബുഹാന തഅലാ അരുളിച്ചെയ്തിട്ടുള്ളത്? കാണുക സബൂർ 2:7
6വീണ്ടും, തന്റെ ആദ്യനിശ്വാസമായ ഹബീബുള്ള അൽ ഖരീബുൻ (പ്രിയ പുത്രൻ) ലോകത്തിലേക്ക് അയച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: അള്ളാഹുവിന്റെ മലക്കുകളെല്ലാം അവന് ഇബാദത്ത് ചെയ്യട്ടെ.
7അവിടുന്നു തന്റെ മലക്കുകളെ കാറ്റും ശുശ്രൂഷകരെ തീ നാളങ്ങളും ആക്കുന്നു എന്നു മലക്കുകളെക്കുറിച്ചു പറഞ്ഞിരിക്കുന്നു. കാണുക സബൂർ 104:4
8എന്നാല്‍, ഹബീബുള്ള അൽ ഖരീമിനെപ്പറ്റി പറയുന്നു: യാ അള്ളാ, അങ്ങയുടെ സിംഹാസനം എന്നേക്കും നിലനില്‍ക്കുന്നു. അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്. 9അങ്ങു നീതിയെ സ്നേഹിച്ചു; അനീതിയെ വെറുത്തു. അതിനാല്‍, അങ്ങയുടെ സ്‌നേഹിതരെക്കാള്‍ അധികമായി സന്തോഷത്തിന്റെ തൈലം കൊണ്ടു ദൈവം, അങ്ങയുടെ മഅബൂദ്, അങ്ങയെ അഭിഷേകം ചെയ്തിരിക്കുന്നു. കാണുക സബൂർ 45:6-7
10റബ്ബുൽ ആലമീൻ, ആദിയില്‍ അങ്ങു ഭൂമിക്ക് അടിസ്ഥാനമിട്ടു. ആകാശം അങ്ങയുടെ കരവേലയാണ്. 11അവയൊക്കെ നശിക്കും. അങ്ങുമാത്രം നിലനില്‍ക്കും. വസ്ത്രം പോലെ അവ പഴകിപ്പോകും. 12മേലങ്കിപോലെ അങ്ങ് അവയെ മടക്കും. വസ്ത്രം പോലെ അവ മാറ്റപ്പെടും. എന്നാല്‍, അങ്ങേക്കു മാറ്റമില്ല. അങ്ങയുടെ വത്‌സരങ്ങള്‍ അവസാനിക്കുകയുമില്ല. കാണുക സബൂർ 102:25-27
13നിന്റെ ശത്രുക്കളെ ഞാന്‍ നിനക്കു പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്കുക എന്ന് ഏതു മലക്കിനോടാണ് എപ്പോഴെങ്കിലും അവിടുന്നു പറഞ്ഞിട്ടുള്ളത്? കാണുക സബൂർ 110:1
14രക്ഷയുടെ അവകാശികളാകാനിരിക്കുന്നവര്‍ക്കു ശുശ്രൂഷചെയ്യാന്‍ അയയ്ക്കപ്പെട്ട സേവകാത്മാക്കളല്ലേ അവരെല്ലാം?