ഇബ്രാനി 2
നജാത് ഈസാ അൽ മസീഹിലൂടെ
2 1നാം കേട്ടിട്ടുള്ള കാര്യങ്ങളില്‍ നിന്ന് അകന്നു പോകാതിരിക്കാന്‍ അവയില്‍ കൂടുതല്‍ ശ്രദ്ധിക്കുക ആവശ്യമാണ്. 2മലക്കുകൾ പറഞ്ഞ ഖൌൽ സത്യമാവുകയും നിയമ ലംഘനത്തിനും അനുസരണമില്ലായ്മയ്ക്കും തക്ക അദാബ് ലഭിക്കുകയും ചെയ്‌തെങ്കില്‍ 3ഇത്ര അളീമായ രക്ഷയെ അവഗണിക്കുന്ന നാം ശിക്ഷയില്‍ നിന്ന് എങ്ങനെ ഒഴിവാക്കപ്പെടും? ആരംഭത്തില്‍ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തന്നെയാണ് അതു പ്രഖ്യാപിച്ചത്. അവിടുത്തെ വാക്കു ശ്രവിച്ചവര്‍ നമുക്ക് അതു സ്ഥിരീകരിച്ചുതന്നു. 4അലാമത്തുകള്‍, ഖുദ്റത്തുകൾ, പല വിധത്തിലുള്ള ഖവ്വിയായ അമലുകൾ എന്നിവ കൊണ്ടും തന്റെ ഇഷ്ടത്തിനൊത്തു റൂഹുൽ ഖുദ്ദൂസിനെ ഹിബത്ത് ചെയ്തു കൊണ്ടും അള്ളാഹു തന്നെ ഇതിനു ശഹാദത്ത് നല്‍കിയിരിക്കുന്നു.
5എന്തെന്നാല്‍, നാം പരാമര്‍ശിക്കുന്ന ഭാവിലോകത്തെ മലക്കുകൾക്കല്ലല്ലോ അവിടുന്ന് അധീനമാക്കിയത്. 6ഇതെക്കുറിച്ച് ഒരിടത്ത് ഇങ്ങനെ ശഹാദത്ത് നൽകിയിയിരിക്കുന്നു: അങ്ങ് ഇൻസാനെ ഓര്‍ക്കാന്‍ അവന്‍ ആരാണ്? അങ്ങ് ശ്രദ്ധിക്കാന്‍ ഇബ്നുല്‍ ഇന്‍സാന്‍ ആരാണ്? 7മലക്കുകളെക്കാൾ അല്‍പം താഴ്ന്നവനായി അങ്ങ് അവനെ സൃഷ്ടിച്ചു; ജലാലും ബഹുമാനവും കൊണ്ട് അവനെ കിരീടമണിയിച്ചു. 8സമസ്തവും അവന്റെ പാദങ്ങളുടെ കീഴിലാക്കി. എല്ലാം അവന്റെ അധീനതയിലാക്കിയപ്പോള്‍ അവനു കീഴ്‌പ്പെടാത്തതായി ഒന്നും അവിടുന്ന് അവശേഷിപ്പിച്ചില്ല. എന്നാല്‍, എല്ലാം അവന് അധീനമായതായി നാം കാണുന്നില്ല. കാണുക സബൂർ 8:4-6 9മരണത്തെ ആശ്ലേഷിക്കാനായി ദൂതന്‍മാരെക്കാള്‍ അല്‍പം താഴ്ത്തപ്പെട്ടവനായ ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് മരണത്തിന് അധീനനാവുകയും മജ്ദിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു.
10ആര്‍ക്കു വേണ്ടിയും ആരുമൂലവും എല്ലാം നില നില്‍ക്കുന്നുവോ, ആര് അനേകം പുത്രന്‍മാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ ഇഖ് ലാസിന്റെ റബ്ബിനെ അവിടുന്നു സഹനം വഴി പരിപൂര്‍ണനാക്കുക തികച്ചും ഉചിതമായിരുന്നു. 11വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും ഉദ്ഭവിക്കുന്നത് ഒരുവനില്‍ നിന്നുതന്നെ. അതിനാല്‍ അവരെ ഇഖ് വാനീങ്ങൾ എന്നു വിളിക്കാന്‍ അവന്‍ ലജ്ജിച്ചില്ല. 12അവന്‍ പറയുന്നു: അങ്ങേ ഇസ്മ് എന്റെ ഇഖ് വാനീങ്ങളെ ഞാന്‍ അറഫാക്കും. സഭാ മധ്യേ അങ്ങേക്കു ഞാന്‍ സ്തുതിഗീതം ആലപിക്കും. കാണുക സബൂർ 22:22 13വീണ്ടും, ഞാന്‍ അവനില്‍ ഈമാൻ അര്‍പ്പിക്കും എന്നും ഇതാ, ഞാനും എനിക്കു അള്ളാഹു നല്‍കിയ ഔലാദുകളും എന്നും അവന്‍ പറയുന്നു.
14ഔലാദുകള്‍ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാവുന്നതു പോലെ അവനും അവയില്‍ ഭാഗഭാക്കായി. 15അത് മരണത്തിന്‍മേല്‍ അധികാരമുള്ള ഇബലീസിനെ തന്റെ മരണത്താല്‍ ഹലാക്കാക്കി മരണ ഭയത്തോടെ ഹയാത്ത് കാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. 16എന്തെന്നാല്‍, അവന്‍ സ്വന്തമായി എടുത്തത് മലക്കുകളെയല്ല, ഇബ്രാഹീമിന്റെ സന്തതിയെയാണ്. 17ജനങ്ങളുടെ ഖത്തീഅകൾക്കു പരിഹാരം ചെയ്യുന്നതിനു വേണ്ടി ഈമാൻ കാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാന ഇമാമാകുവാന്‍ അവന്‍ എല്ലാകാര്യങ്ങളിലും തന്റെ ഇഖ് വാനീങ്ങളോടു സദൃശനാകേണ്ടിയിരുന്നു. 18അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ മുസായിദ ചെയ്യാൻ അവനു സാധിക്കുമല്ലോ.