അൽ-സബൂർ 8
ഇൻസാൻ സൃഷ്ടിയുടെ മകുടം
8 1റബ്ബുൽ ആലമീൻ, ഞങ്ങളുടെ റബ്ബേ, ദുനിയാവിലെങ്ങും അവിടുത്തെ ഇസ്മ് എത്ര മഹനീയം! അങ്ങയുടെ മജ്ദിനെ ആകാശങ്ങള്‍ക്കു മീതേ പ്രകീര്‍ത്തിക്കപ്പെടുന്നു.
2അഅ്ദാഇകളെയും രക്തദാഹികളെയും നിശ്ശബ്ദരാക്കാന്‍ അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍കൊണ്ടു സുശക്തമായ കോട്ട കെട്ടി.
3അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്ര താരങ്ങളെയും ഞാന്‍ കാണുന്നു.
4അവിടുത്തെ ഫിക്റിൽ വരാന്‍മാത്രം ഇൻസാന് എന്തു മേന്‍മയുണ്ട്? അവിടുത്തെ ഇഅ്തിബാർ ലഭിക്കാന്‍ ഇബ്നു ആദമിന് എന്ത് അര്‍ഹതയാണുള്ളത്?
5എന്നിട്ടും അവിടുന്ന് അവനെ മലക്കുകളെക്കാള്‍ അല്‍പം മാത്രം താഴ്ത്തി; മജ്ദും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു.
6അങ്ങു സ്വന്തം കരവേലകള്‍ക്കുമേല്‍ അവന് സുൽത്താനിയത്ത് നല്‍കി; എല്ലാറ്റിനെയും അവന്റെ പാദത്തിന്‍ കീഴിലാക്കി.
7ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും
8സമാഅ് ലെ പറവകളെയും ബഹ്റിലെ സമഖുകളെയും കടലില്‍ സഞ്ചരിക്കുന്ന സകലത്തിനെയും തന്നെ.
9യാ റബ്ബുൽ ആലമീൻ, ഞങ്ങളുടെ റബ്ബേ, ദുനിയാവിലെങ്ങും അങ്ങയുടെ ഇസ്മ് എത്ര മഹനീയം!