അൽ-സബൂർ 7
നീതിക്കു വേണ്ടിയുള്ള ദുആ
7 1എന്റെ മഅബൂദായ റബ്ബ്ൽ ആലമീൻ, അങ്ങില്‍ ഞാന്‍ അഭയം തേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലും നിന്ന് എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ! 2അല്ലെങ്കില്‍ , സിംഹത്തെപ്പോലെ അവര്‍ എന്നെ ചീന്തിക്കീറും; ആരും രക്ഷിക്കാനില്ലാതെ എന്നെ വലിച്ചിഴയ്ക്കും.
3എന്റെ മഅബൂദായ റബ്ബ്ൽ ആലമീൻ, ഞാനതു ചെയ്തിട്ടുണ്ടെങ്കില്‍ , ഞാന്‍ തിന്മ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ , 4ഞാന്‍ എന്റെ സുഹൃത്തിനു തിന്‍മപ്രതിഫലം കൊടുത്തിട്ടുണ്ടെങ്കില്‍ , അകാരണമായി ശത്രുവിനെ കൊള്ളയടിച്ചിട്ടുണ്ടെങ്കില്‍ , 5ശത്രു എന്നെ പിന്‍തുടര്‍ന്നു കീഴടക്കിക്കൊള്ളട്ടെ; എന്റെ ജീവനെ നിലത്തിട്ടു ചവിട്ടിമെതിക്കട്ടെ; പ്രാണനെ പൂഴിയില്‍ ആഴ്ത്തിക്കൊള്ളട്ടെ.
6യാ റബ്ബേ, കോപത്തോടെ എഴുന്നേല്‍ക്കണമേ! എന്റെ ശത്രുക്കളുടെ ക്രോധത്തെ നേരിടാന്‍ എഴുന്നേല്‍ക്കണമേ! റബ്ബേ, ഉണരണമേ! അവിടുന്ന് ഒരു ന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ. 7ജനതകള്‍ അങ്ങയുടെ ചുറ്റും സമ്മേളിക്കട്ടെ! അവര്‍ക്കു മുകളില്‍ ഉയര്‍ന്ന സിംഹാസനത്തില്‍ അവിടുന്ന് ഉപവിഷ്ടനാകണമേ!
8റബ്ബ്ൽ ആലമീൻ ജനതകളെ വിധിക്കുന്നു; യാ റബ്ബേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും ഒത്തവിധം എന്നെ വിധിക്കണമേ! 9നീതിമാനായ മഅബൂദ്, മനസ്‌സുകളെയും ഹൃദയങ്ങളെയും പരിശോധിക്കുന്നവനേ, ദുഷ്ടരുടെ തിന്‍മയ്ക്ക് അറുതിവരുത്തുകയും നീതിമാന്മാര്ക്കു പ്രതിഷ്ഠനല്‍കുകയും ചെയ്യണമേ! 10ഹൃദയ നിഷ്കളങ്കതയുള്ളവരെ രക്ഷിക്കുന്ന മഅബൂദാണ് എന്റെ പരിച. 11മഅബൂദ് നീതിമാനായ ന്യായാധിപനാണ്; അവിടുന്നു ദിനംപ്രതി രോഷം കൊള്ളുന്ന മഅബൂദാണ്.
12മനുഷ്യന് മനസ്‌സു തിരിയുന്നില്ലെങ്കില്‍ അവിടുന്നു വാളിനു മൂര്‍ച്ചകൂട്ടും; അവിടുന്നു വില്ലുകുലച്ച് ഒരുങ്ങിയിരിക്കുന്നു. 13അവിടുന്നു തന്റെ ശരങ്ങളെ തീയമ്പുകളാക്കി, മാരകായുധങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു. 14ഇതാ, ദുഷ്ടന് തിന്‍മയെ ഗര്‍ഭം ധരിക്കുന്നു; അധര്‍മത്തെ ഉദരത്തില്‍ വഹിക്കുന്നു; വഞ്ചനയെ പ്രസവിക്കുന്നു. 15അവന്‍ കുഴികുഴിക്കുന്നു; താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴുന്നു. 16അവന്റെ ദുഷ്ടത അവന്റെ തലയില്‍ത്തന്നെ പതിക്കുന്നു; അവന്റെ അക്രമം അവന്റെ നെറുകയില്‍ത്തന്നെ തറയുന്നു.
17റബ്ബ്ൽ ആലമീന്റെ നീതിക്കൊത്തു ഞാന്‍ അവിടുത്തേക്കു നന്ദി പറയും; അത്യുന്നതനായ റബ്ബ്ൽ ആലമീന്റെ നാമത്തിനു ഞാന്‍ സ്തോത്രമാലപിക്കും