അൽ-സബൂർ 9
മര്‍ദിതന്റെ റജാഅ്
9 1പൂര്‍ണഖൽബോടെ ഞാന്‍ റബ്ബ്ൽ ആലമീനു ശുക്ർ പറയും; അവിടുത്തെ അജീബായ അമലുകൾ ഞാന്‍ വിവരിക്കും.
2ഞാന്‍ അങ്ങയില്‍ സുറൂറിലായി ഉല്ലസിക്കും; അത്യുന്നതനായവനേ, അങ്ങയുടെ ഇസ്മിനു ഞാന്‍ ഹംദ് ചെയ്യും.
3എന്തെന്നാല്‍, എന്റെ എതിരാളികള്‍ പിന്‍തിരിഞ്ഞോടിയപ്പോള്‍ കാലിടറി വീഴുകയും അങ്ങയുടെ മുന്‍പില്‍ നാശമടയുകയും ചെയ്തു.
4അങ്ങ് എനിക്കു അദ്ൽ നടത്തിത്തന്നിരിക്കുന്നു; അങ്ങു ന്യായാസനത്തിലിരുന്നു നീതിപൂര്‍വകമായ വിധി പ്രസ്താവിച്ചു.
5അവിടുന്നു ഖൌമുകളെ ശകാരിച്ചു; അവിടുന്നു ശർറായവരെ ഹലാക്കാക്കി; അവരുടെ ഇസ്മ് എന്നേക്കുമായി മായിച്ചുകളഞ്ഞു.
6അഅ്ദാഅ് നാശക്കൂമ്പാരത്തില്‍ അപ്രത്യക്ഷമായിരിക്കുന്നു; അവരുടെ മദീനകളെ അങ്ങ് ഇസ്തിഹ്സ്വാൽ ചെയ്തു; അവരുടെ ദിക്ർപോലും മാഞ്ഞുപോയിരിക്കുന്നു.
7എന്നാല്‍ , റബ്ബ്ൽ ആലമീൻ എന്നേക്കുമായി അർശിൽ ഇസ്തിവാ ചെയ്യുന്നു; അഹ്കാമിനാണ് അവിടുന്നു അർശ് സ്ഥാപിച്ചിരിക്കുന്നത്.
8അവിടുന്നു ദുനിയാവിനെ അദ് ലോടെ വിധിക്കുന്നു; അവിടുന്നു ഖൌമുകളെ നിഷ്പക്ഷമായി വിധിക്കുന്നു.
9റബ്ബ്ൽ ആലമീൻ മര്‍ദിതരുടെ ഖുവ്വത്താണ്; കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനവും.
10അങ്ങയുടെ നാമമറിയുന്നവര്‍ അങ്ങില്‍ ഈമാൻ വെക്കുന്നു; യാ റബ്ബ്ൽ ആലമീൻ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല.
11സീയൂനില്‍ വസിക്കുന്ന റബ്ബ്ൽ ആലമീനു സ്‌തോത്രം ആലപിക്കുവിന്‍; അവിടുത്തെ അമലുകളെ ഖൌമുകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍;
12എന്തെന്നാല്‍ , രക്തത്തിനു നിഖ്മത്ത് ചെയ്യുന്ന അവിടുന്ന് അവരെ ഓര്‍മിക്കും. പീഡിതരുടെ നിലവിളി അവിടുന്നു മറക്കുന്നില്ല.
13യാ റബ്ബ്ൽ ആലമീൻ! എന്നോടു റഹ്മത്ത് കാണിക്കണമേ! മരണകവാടത്തില്‍ നിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, അദുവ്വുകൾ മൂലം ഞാന്‍ സഹിക്കുന്ന പീഡകള്‍ കാണണമേ!
14അങ്ങനെ ഞാന്‍ അവിടുത്തെ മദ്ഹുകള്‍ ആലപിക്കട്ടെ! അങ്ങു നല്‍കിയ വിമോചനമോര്‍ത്തു സീയൂന്‍ പുത്രിയുടെ കവാടങ്ങളില്‍ ഞാന്‍ സുറൂറിലാകട്ടെ!
15തങ്ങള്‍ കുഴിച്ച കുഴിയില്‍ത്തന്നെ ഖൌമുകള്‍ വീണടിഞ്ഞു; തങ്ങള്‍ ഒരുക്കിയ കെണിയില്‍ അവരുടെ തന്നെ രിജ് ലുകൾ കുരുങ്ങി.
16റബ്ബ്ൽ ആലമീൻ തന്നെത്തന്നെ വെളിപ്പെടുത്തി, അവിടുന്നു ഖിയാമത്ത് നടത്തി, ശർറായവർ സ്വന്തം കരവേലകളില്‍ കുടുങ്ങി.
17ശർറായവർ ജുബ്ബിൽ പതിക്കട്ടെ! ഇലാഹിനെ മറക്കുന്ന സകല ഉമ്മത്തുകളും തന്നെ.
18മിസ്കീൻുകൾ അബദിയായി വിസ്മരിക്കപ്പെടുകയില്ല; പാവങ്ങളുടെ റജാഅ് എന്നേക്കുമായി അസ്തമിക്കുകയില്ല.
19യാറബ്ബ്ൽ ആലമീൻ, എഴുന്നേല്‍ക്കണമേ! ഇൻസാൻ അഹങ്കരിക്കാതിരിക്കട്ടെ! ഖൌമുകള്‍ അങ്ങയുടെ ഹള്ദ്രത്തിൽ വിധിക്കപ്പെടട്ടെ!
20യാ റബ്ബ്ൽ ആലമീൻ, അവരെ ഭയാധീനരാക്കണമേ! തങ്ങള്‍ വെറും മര്‍ത്യരാണെന്നു ഖൌമുകള്‍ മനസ്‌സിലാക്കട്ടെ!