അൽ-സബൂർ 102
പീഡിതന്റെ പ്രാര്‍ഥന
102 1യാ റബ്ബുൽ ആലമീൻ, എന്റെ ദുആ കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങയുടെ ഹള്ദ്രത്തിൽ എത്തട്ടെ.
2എന്റെ കഷ്ടതയുടെ യൌമില്‍ അങ്ങ് എന്നില്‍ നിന്നു വജ്ഹ് മറയ്ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ ഇസ്തിഹാഗാസ നടത്തുമ്പോള്‍ വേഗം എനിക്കുത്തരമരുളണമേ!
3എന്റെ അയ്യാം പുകപോലെ കടന്നു പോകുന്നു; എന്റെ അള്മുകൾ തീക്കൊള്ളി പോലെ എരിയുന്നു.
4എന്റെ ഖൽബ് പുല്ലുപോലെ വാടിപ്പോകുന്നു; ഞാന്‍ ത്വആം കഴിക്കാന്‍ മറന്നു പോകുന്നു.
5കരഞ്ഞു കരഞ്ഞു ഞാന്‍ എല്ലും തോലുമായി.
6ഞാന്‍ സഹ്റായിലെ വേഴാമ്പല്‍ പോലെയാണ്; വിജന പ്രദേശത്തെ മൂങ്ങപോലെയും.
7ഞാന്‍ ഉറക്കംവരാതെ കിടക്കുന്നു; പുരമുകളില്‍ തനിച്ചിരിക്കുന്ന പക്ഷിയെപ്പോലെ ഫരീദാണു ഞാന്‍.
8എന്റെ അഅ്ദാഇനുകൾ ദാഇമായി എന്നെ പരിഹസിക്കുന്നു; എന്നെ അദുവ്വുകൾ എന്റെ പേരു പറഞ്ഞ് ശപിക്കുന്നു.
9വെണ്ണീര് എന്റെ ആഹാരമായിത്തീര്‍ന്നിരിക്കുന്നു; എന്റെ പാനപാത്രത്തില്‍ കണ്ണീര്‍ കലരുന്നു.
10അങ്ങയുടെ ഗളബും സഖത്തും കൊണ്ടുതന്നെ; അങ്ങ് എന്നെ വലിച്ചെറിഞ്ഞുകളഞ്ഞു.
11ദഹീബത്തിലെ ളില്ല് പോലെ എന്റെ അയ്യാം കടന്നു പോകുന്നു; പുല്ലു പോലെ ഞാന്‍ വാടിക്കരിഞ്ഞു പോകുന്നു.
12യാ റബ്ബുൽ ആലമീൻ, അങ്ങ് അബദിയായി അർശിൽ ഇരിക്കുന്നവനാണ്; അങ്ങയുടെ ഇസ്മ് ജീലുകളോളം നിലനില്‍ക്കുന്നു.
13അവിടുന്ന് എഴുന്നേറ്റു സീയൂനോടു റഹ്മത്ത് കാണിക്കും; അവളോടു ഫദുലുൽ ഇലാഹി കാണിക്കേണ്ട കാലമാണിത്; ഫർളാക്കപ്പെട്ട സമയം വന്നു ചേര്‍ന്നിരിക്കുന്നു.
14അങ്ങയുടെ ഇബാദിന് അവളുടെ അഹ്ജാർ പ്രിയപ്പെട്ടവയാണ്; അവര്‍ക്ക് അവളുടെ തുറാബിനോട് റാഫത്ത് തോന്നുന്നു.
15ഉമ്മത്തുകള്‍ റബ്ബുൽ ആലമീന്റെ ഇസ്മിനെ ഭയപ്പെടും; ദുനിയാവിലെ മലിക്കുകൾ അങ്ങയുടെ മഹത്വത്തെയും.
16റബ്ബുൽ ആലമീൻ സീയൂനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മജ്ദില്‍ പ്രത്യക്ഷപ്പെടും.
17അഗതികളുടെ ദുആ അവിടുന്നു പരിഗണിക്കും; അവരുടെ യാചനകള്‍ നിരസിക്കുകയില്ല.
18ഭാവി തലമുറയ്ക്കു വേണ്ടി, ഇനിയും ജനിച്ചിട്ടില്ലാത്ത ഖൌമ് അവിടുത്തെ മദ്ഹ് ചൊല്ലാൻ വേണ്ടി, ഇത് ആലേഖനം ചെയ്യപ്പെടട്ടെ!
19തടവുകാരുടെ ഞരക്കം കേള്‍ക്കാനും
20മരണത്തിനു വിധിക്കപ്പെട്ടവരെ സ്വതന്ത്രരാക്കാനും വേണ്ടി അവിടുന്നു തന്റെ മുഖദ്ദിസ്സായ ബൈത്തില്‍ നിന്നു താഴേക്കു നോക്കി; ജന്നത്തില്‍ നിന്നു റബ്ബുൽ ആലമീൻ അർളിനെ നോക്കി.
21ഖൌമുകളും രാജ്യങ്ങളും ഒരുമിച്ചുവന്നു
22റബ്ബുൽ ആലമീന് ഇബാദത്ത് ചെയ്യുമ്പോള്‍, സീയൂനില്‍ റബ്ബുൽ ആലമീന്റെ നാമവും ജറുസലെമില്‍ അവിടുത്തെ മദ്ഹും പ്രഘോഷിക്കപ്പെടാന്‍ വേണ്ടിത്തന്നെ.
23അവിടുന്ന് ആയുസ്‌സിന്റെ മധ്യത്തില്‍വച്ചു തന്നെ എന്റെ ഖുവ്വത്ത് തകര്‍ത്തു; അവിടുന്ന് എന്റെ അയ്യാം വെട്ടിച്ചുരുക്കി.
24സനവാത്തുകൾക്ക് ഇൻഖിത്വയില്ലാത്തവനായ എന്റെ മഅബൂദ് അള്ളാ, എന്റെ ആയുസ്‌സിന്റെ മധ്യത്തില്‍വച്ച് എന്നെ എടുക്കരുതേ എന്നു ഞാന്‍ ദുആ ഇരക്കുന്നു.
25പണ്ട് അവിടുന്നു അർളിന് അസാസിട്ടു; സമാഅ് അങ്ങയുടെ യദു കൊണ്ട് പണിതതാണ്.
26അവ ഹലാക്കായി പോകും, എന്നാല്‍ അങ്ങ് നിലനില്‍ക്കും; അവയെല്ലാം ലിബാസ് പോലെ പഴകിപ്പോകും; ഉടുപ്പു മാറുന്നതുപോലെ അങ്ങ് അവയെ മാറ്റും; അവ കടന്നു പോവുകയും ചെയ്യും.
27എന്നാല്‍, അങ്ങേക്കു തഗയ്യൂറില്ല; അങ്ങയുടെ സനവാത്തുകള്‍ക്ക് അവസാനമില്ല.
28അങ്ങയുടെ ഇബാദിന്റെ ഔലാദുകള്‍ ആമിനത്തോടെ വസിക്കും; അവരുടെ ഔലാദുകളുടെ പരമ്പര അങ്ങയുടെ മുന്‍പില്‍ നിലനില്‍ക്കും.