അൽ-സബൂർ 103
എന്റെ റൂഹേ, റബ്ബുൽ ആലമീനെ സനാ ചെയ്യുക
103 1എന്റെ റൂഹേ, റബ്ബിനെ സനാ ചെയ്യുക! എന്റെ കൽബേ, അവിടുത്തെ മുഖദ്ദസായ ഇസ്മിന് തസ്ബീഹ് ചെയ്യുക.
2എന്റെ റൂഹേ, റബ്ബിനെ സനാ ചെയ്യുക; അവിടുന്നു നല്‍കിയ ബർക്കത്ത് മറക്കരുത്.
3അവിടുന്നു നിന്റെ ഖത്തീഅത്തുകൾ ക്ഷമിക്കുന്നു; നിന്റെ രോഗങ്ങള്‍ക്ക് ശിഫാ നൽകുന്നു.
4അവിടുന്നു നിന്റെ ഹയാത്തിനെ ജുബ്ബിൽ[a] 103.4 ജുബ്ബിൽ ജഹന്നത്തിൽ നിന്ന് നിന്നു മഹ്ഫിറത്തിലാക്കുന്നു; അവിടുന്നു ഹുബ്ബും റഹമും കൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.
5നിന്റെ യൗവനം കഴുകന്‍റതു പോലെ നവീകരിക്കപ്പെടാന്‍ വേണ്ടി, നീ ഹയാത്തിലുള്ള കാലമത്രയും നിന്നെ സംതൃപ്തനാക്കുന്നു.
6റബ്ബ് പീഡിതരായ എല്ലാവര്‍ക്കും അദ് ലും ന്യായവും പാലിച്ചു കൊടുക്കുന്നു.
7അവിടുന്നു തന്റെ സബീലുകള്‍ മൂസാ[b] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) നബിക്കും അമലുകൾ ഇസ്രായീല്‍ ജനത്തിനും വെളിപ്പെടുത്തി.
8റബ്ബ് ആര്‍ദ്ര ഖൽബുള്ളവനും റഹീമുമാണ്; സാബിറും റഹ്മാനുമാണ്.
9അവിടുന്ന് ദാഇമായി ശാസിക്കുകയില്ല; അവിടുത്തെ ഗളബ് അബദിയായി നിലനില്‍ക്കുകയില്ല.
10നമ്മുടെ ഗുണാഹകള്‍ക്കൊത്ത് അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരം ചെയ്യുന്നില്ല.
11ഈ ദുനിയാവിനുമേൽ ഉയര്‍ന്നിരിക്കുന്ന ആസ്മാനോളം ഉന്നതമാണു തന്നോട് ഇബാദത്ത് ചെയ്യുന്നവരോട് അവിടുന്നു കാണിക്കുന്ന റഹ്മത്ത്.
12കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍ നമ്മുടെ ഗുണാകളെ അവിടുന്നു നമ്മില്‍ നിന്ന് അകറ്റിനിര്‍ത്തി.
13പിതാവിനു മക്കളോടെന്ന പോലെ റബ്ബിനു തന്നോട് ഇബാദത്ത് ചെയ്യുന്നവരോട് റാഫത്ത് തോന്നുന്നു.
14എന്തില്‍ നിന്നാണു നമ്മെ മെനഞ്ഞെടുത്തതെന്ന് അവിടുന്ന് അറിയുന്നു; നാം വെറും മണ്ണാണെന്ന് അവിടുന്ന് ഓര്‍മിക്കുന്നു.
15മനുഷ്യന്റെ ഹയാത്ത് പുല്ലു പോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു;
16എന്നാല്‍, കാറ്റടിക്കുമ്പോള്‍ അതു കൊഴിഞ്ഞു പോകുന്നു; അതു നിന്നിരുന്ന ഇടം പോലും അതിനെ ഓര്‍ക്കുന്നില്ല.
17എന്നാല്‍, റബ്ബിന്റെ റഹീം അവിടുത്തെ ഇബാദത്ത് ചെയ്യുന്നവരുടെമേല്‍ എന്നേക്കുമുണ്ടായിരിക്കും; അവിടുത്തെ അദ്ൽ ജീലുകളോളം നിലനില്‍ക്കും.
18അവിടുത്തെ അഹ്ദ് പാലിക്കുന്നവരുടെയും അവിടുത്തെ ശരീഅത്ത് ശ്രദ്ധാപൂര്‍വം അനുസരിക്കുന്നവരുടെയും മേല്‍ത്തന്നെ.
19റബ്ബ് തന്റെ അർശ് സ്വജന്നത്തിൽ സ്ഥാപിച്ചിരിക്കുന്നു; എല്ലാവരും അവിടുത്തെ ബാദ്ശാഅത്തിൻ കീഴിലാണ്.
20റബ്ബിന്റെ കലിമ ശ്രവിക്കുകയുംഅവിടുത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന അസീസായ മലക്കുകളേ, അവിടുത്തെ ഇബാദത്ത് ചെയ്യുവിൻ.
21റബ്ബിന്റെ മുറാദ്[c] 103.21 മുറാദ് രിള നിറവേറ്റുന്ന ഇബാദിന്റെ വ്യൂഹങ്ങളേ, അവിടുത്തെ ഇബാദത്ത് ചെയ്യുവിന്‍.
22റബ്ബിന്റെ അധികാര സീമയില്‍പ്പെട്ട സൃഷ്ടികളേ, റബ്ബിനെ മദ്ഹ് ചൊല്ലുവിൻ. എന്റെ റൂഹേ, റബ്ബിനെ തസ്ബീഹ് ചെയ്യുക.