അൽ-സബൂർ 110

മലിക്കിന്റെ സ്ഥാനാരോഹണം


110 1റബ്ബുൽ ആലമീൻ എന്റെ സയ്യിദിനാ റബ്ബിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ അഅ്ദാഇനുകളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക.

2റബ്ബുൽ ആലമീൻ സീയൂനായില്‍ നിന്നു നിന്റെ അധികാരത്തിന്റെ ചെങ്കോല്‍ അയയ്ക്കും; അഅ്ദാഇനുകളുടെ വസ്വ്തില്‍ നീ വാഴുക.

3മുഖദ്ദിസ്സായ ജബലിലേക്കു നീ സേനയെ നയിക്കുന്ന ദിവസം നിന്റെ ഖൌമ് മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും; ഉഷസ്‌സിന്റെ ഉദരത്തില്‍ നിന്നു മഞ്ഞെന്ന പോലെ യുവാക്കള്‍ നിന്റെ അടുത്തേക്കുവരും.

4റബ്ബുൽ ആലമീൻ ഖസം ചെയ്തു: മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു നീ അബദിയായി അൽ ഷാഫി-ഇമാമാകുന്നു[a] 110.4 അൽ ഷാഫി-ഇമാമാകുന്നു റാഹിബിനാകുന്നു , അതിനു തഗയ്യൂറുണ്ടാവുകയില്ല.

5റബ്ബുൽ ആലമീൻ നിന്റെ വലത്തുവശത്തുണ്ട്; തന്റെ ക്രോധത്തിന്റെ യൌമില്‍ അവിടുന്നു മലിക്കുകളെ തകര്‍ത്തുകളയും.

6ഖൌമുകളുടെയിടയില്‍ അവിടുന്നു തന്റെ വിധി നടപ്പിലാക്കും; അവിടം ശവശരീരങ്ങള്‍ കൊണ്ടു നിറയും; ദുനിയാവിലെങ്ങുമുള്ള മലിക്കുകളെ അവിടുന്നു തകര്‍ക്കും.

7വഴിയരികിലുള്ള അരുവിയില്‍ നിന്ന് അവന്‍ പാനം ചെയ്യും;അവന്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കും.


Footnotes