അൽ-സബൂർ 111

അലാമത്തുകളുടെ റബ്ബ്

111 1റബ്ബുൽ ആലമീന് മദ്ഹ് ചൊല്ലുവിൻ! മുസ്തഖീമുകളുടെ മജ് ലിസിലും ജമാഅത്തിലും പൂര്‍ണ ഖൽബോടെ ഞാന്‍ റബ്ബുൽ ആലമീനു ശുക്ർ പറയും.

2റബ്ബുൽ ആലമീന്റെ അമലുകള്‍ അളീമത്താണ്;അവയില്‍ മസ്റൂറായവർക്ക് മത്വ്ലൂബാണവ.

3അവിടുത്തെ അമർ മജ്ദൂം നൂറാനിയത്തുള്ളതുമാണ്; അവിടുത്തെ അദ്ൽ അബദിയാണ്.

4തന്റെ അജീബായ അമലുകളെ അവിടുന്നു സ്മരണീയമാക്കി; റബ്ബുൽ ആലമീൻ ഹന്നാനും റഊഫുമാണ്.

5തന്റെ മുത്തഖികൾക്ക് അവിടുന്ന് രിസ്ഖ് നല്‍കുന്നു; അവിടുന്നു തന്റെ അഹ്ദ് എപ്പോഴും അനുസ്മരിക്കുന്നു.

6ഖൌമുകളുടെ അവകാശത്തെ തന്റെ ഖവമിനു നല്‍കിക്കൊണ്ടു തന്റെ അമലുകളുടെ ഖുവ്വത്തിനെ അവര്‍ക്കു വെളിപ്പെടുത്തി.

7അവിടുത്തെ അമലുകൾ വിശ്വസ്തവും നീതിയുക്തവുമാണ്.

8അവിടുത്തെ പ്രമാണങ്ങള്‍ വിശ്വാസ്യമാണ്; അമാനത്തിനും ഹഖിലും കൂടെ പാലിക്കപ്പെടാന്‍, അവയെ എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു.

9അവിടുന്നു തന്റെ ഖൌമിനെ വീണ്ടെടുത്തു; അവിടുന്നു തന്റെ അഹ്ദ് അബദിയായി ഉറപ്പിച്ചു; മുഖദ്ദസായതും ഖൌഫ് ഉണ്ടാക്കുന്നതുമാണ് അവിടുത്തെ ഇസ്മ്.

10റബ്ബിനോടുള്ള മഖാഫത്താണ് ഹിക്മത്തിന്റെ ആരംഭം; അതു പരിശീലിക്കുന്നവര്‍ വിവേകികളാകും. അവിടുന്ന് അബദിയായി തസ്ബീഹ് ചൊല്ലപ്പെടും!