ഫയുനിമൂന 1  

തഹിയ്യത്ത്

1 1കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ പ്രതി അസീറായ ബുലൂസും അഖുവായ തസിമുള്ളയും കൂടെ, ഞങ്ങളുടെ ഹബീബായ സഹപ്രവര്‍ത്തകന്‍ ഫയുനിമൂനേ, നിനക്കും നിന്റെ ബൈത്തിലെ ജാമിയ്യായ്ക്കും 2സഹോദരി ആഫിയായ്ക്കും ഞങ്ങളുടെ കൂടെ ജിഹാദ് ചെയ്യുന്ന ആര്‍ക്കിപ്പൂസിനും എഴുതുന്നത്.

3നമ്മുടെ അബ്ബ അൽ ഖാലിഖായ അള്ളാഹുവില്‍ നിന്നും റബ്ബുൽ ആലമീനായ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍നിന്നും നിങ്ങള്‍ക്കു ഫദുലും സലാമും!

ഫയുനിമൂന്റെ ദലീല

4ഞാന്‍ എന്റെ ദുആകളില്‍ നിന്നെ ഓർക്കുമ്പോഴെല്ലാം അള്ളാഹുവിന് ശുക്ർ പറയുന്നു. 5എന്തെന്നാല്‍, റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിനോടും എല്ലാ ഉമ്മത്തുകളോടും നിനക്കുള്ള മുഹബത്തിനെയും ഈമാനിനെയും കുറിച്ചു ഞാന്‍ കേള്‍ക്കുന്നുണ്ട്. 6റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിലുള്ള ഇത്തിഹാദ് സബബായി എല്ലാ ഖയ്റിനെയും കുറിച്ചു നമുക്കു കിട്ടുന്ന ഇൽമ് അമീഖാകാൻ ദീനിലുള്ള നിന്റെ മുശാറകത്ത് മൻഫഅത്താകട്ടെ എന്നു ഞാന്‍ ദുആ ഇരക്കുന്നു. 7സഹോദരാ, നിന്റെ മുഹബത്തില്‍ നിന്നും ഒട്ടേറെ റാഹത്തും ശുറൂറും എനിക്കു ലഭിച്ചു. എന്തെന്നാല്‍, നീ വഴി മുത്തഖികൾ നശാത്വുള്ളവരായി.

ഉനീസിമോസിനെക്കുറിച്ച്

8മുനാബായതു ചെയ്യാന്‍ നിന്നോട് ആജ്ഞാപിക്കാനുള്ള തന്‍േറടം റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ എനിക്കുണ്ടെങ്കിലും, 9മുഹബ്ബത്തുകൊണ്ട് നിന്നോട് തേടാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ബുലൂസായ ഞാന്‍ വൃദ്ധനും ഇപ്പോള്‍ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിനെ ചൊല്ലി അസീറുമാണ്. 10എന്റെ പുത്രന്‍ ഒനേസിമോസിന്റെ കാര്യമാണു നിന്നോടു ഞാന്‍ തേടുന്നത്. എന്റെ സിജ്നിലെ താമസകാലത്തു ഞാന്‍ അവനു വാപ്പയായി. 11മുമ്പ് അവന്‍ നിനക്കു മൻഫഹത്തില്ലാത്തവനായിരുന്നുവല്ലോ. ഇപ്പോഴാകട്ടെ അവന്‍ നിനക്കും എനിക്കും മൻഫഹത്തുള്ളവനായിരിക്കുന്നു. 12അവനെ നിന്റെ ഖരീബിലേക്കു ഞാന്‍ തിരിച്ചയയ്ക്കുന്നു. എന്റെ ഖൽബ് തന്നെയാണു ഞാന്‍ അയയ്ക്കുന്നത്. 13ഇഞ്ചീലിനെ[b] 1.13 ഇഞ്ചീലിനെ: ജദീദായ വാർത്ത ചൊല്ലിയുള്ളതായുണ്ടായ സിജ്നിലടയ്ക്കപ്പെട്ട എന്റെ ആ അസറിന്റെ ഹാലത്തിൽ നിനക്കുവേണ്ടി എനിക്ക് ഖിദ്മത്ത് ചെയ്യാൻ ഞാന്‍ അവനെ സുറൂറോടെ എന്നോടൊപ്പം നിറുത്തുമായിരുന്നു. 14നിന്റെ ഫദ്ൽ ഇക്രാഹിനാലാകാതെ ഇഖ്തിയാരിയ്യായ മനസ്‌സാല്‍ ആകുന്നതിനാണ് നിന്റെ ഇദ്ൻ കൂടാതെ ഒന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കാത്തത്. 15അല്‍പ കാലത്തേക്ക് അവന്‍ നിന്നില്‍നിന്നു ഫിറാഖായത് ഒരുപക്‌ഷേ ദാഇമായി അവനെ നിനക്കു തിരിച്ചു കിട്ടുന്നതിനായിരിക്കാം. 16ഇനി ഒരു അബ്ദായിട്ടല്ല, അതിലുപരി, ദുൻയവിയ്യായും റബ്ബുൽ ആലമീനിലും എനിക്കും അതിലേറെ നിനക്കും പിരിശപ്പെട്ട ഒരു സഹോദരനായി അവനെ ലഭിച്ചിരിക്കുന്നു.

17അതുകൊണ്ട്, നീ എന്നെ നിന്റെ മുഈനായി ഇഅ്തിബാർ ചെയ്യുന്നുവെങ്കിൽ, എന്നെപ്പോലെ അവനെയും ഖബൂലാക്കുക. 18അവന്‍ നിന്നോട് എന്തെങ്കിലും തെറ്റുചെയ്യുകയോ എന്തെങ്കിലും നിനക്കു തരാന്‍ ഉണ്ടായിരിക്കുകയോ ചെയ്താല്‍ അതെല്ലാം എന്റെ പേരില്‍ കണക്കാക്കിക്കൊള്ളുക. 19ബുലൂസായ ഞാന്‍ എന്റെ സ്വന്തം കൈകൊണ്ടു തന്നെ എഴുതുന്നു, എല്ലാം ഞാന്‍ തന്നു വീട്ടിക്കൊള്ളാം. എന്നാല്‍, നീ തന്നെയും മുഴുവനായി എനിക്കു മദീനായിരിക്കുന്നുവെന്ന കാര്യം ഞാന്‍ എടുത്തുപറയുന്നില്ല. 20അതേ, സഹോദരാ, നീ റബ്ബുൽ ആലമീനില്‍ എനിക്ക് ഈ മുസായിദ ചെയ്യുക. റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹ് ഈസാ അൽ മസീഹില്‍ എന്റെ ഖൽബിനെ നീ നശാത്വ് ഉടയതാക്കുക.

21നിന്റെ തസ്ലീമിൽ വിശ്വസിച്ചുകൊണ്ടും ഞാന്‍ ആവശ്യപ്പെടുന്നതിലധികം ചെയ്യുമെന്നറിഞ്ഞുകൊണ്ടുമാണ് ഞാന്‍ എഴുതുന്നത്. 22മറ്റൊരു കാര്യം കൂടി: എനിക്കു നീ താമസ സൗകര്യം ഒരുക്കിത്തരണം. എന്തെന്നാല്‍, നിന്റെ ദുആകള്‍ സബബായി അള്ളാഹു[c] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാനഹു വതഅലാ എന്നെ നിന്റെ ഖരീബില്‍ എത്തിക്കുമെന്നാണ് എന്റെ റജാഅ്.

അത്തഹാനി

23റബ്ബുൽ ആലമീൻ കലിമത്തുള്ളാഹ് വ ഖുർബാനുള്ളാഹ് ഈസാ അൽ മസീഹില്‍ എന്റെ കൂടെ അസീറുമാരായുള്ള ഇബ്ബർഫാസ് നിനക്ക് തഹിയ്യത്തുകളർപ്പിക്കുന്നു. 24അതുപോലെ തന്നെ, എന്റെ സഹപ്രവര്‍ത്തകരായ മർക്കൂസും അരിസ്താര്‍ക്കൂസും ദീമാസും ലൂക്കായും.

25റബ്ബുൽ ആലമീൻ കലിമത്തുള്ളാഹ് വ ഖുർബാനുള്ളാഹ് ഈസാ അൽ മസീഹിന്റെ ഫദ്ൽ നിങ്ങളുടെ റൂഹിനോടൊപ്പം ഉണ്ടായിരിക്കട്ടെ.


Footnotes