സൂറ അൽ-റൂത്ത് 4רוּת (Rut)
റൂത്തിന്റെ നിക്കാഹ്
4 1ബറാസ് നഗരവാതില്‍ക്കല്‍ ചെന്നു. അപ്പോള്‍ മുന്‍പു പറഞ്ഞ വലിയ്യ് അവിടെ വന്നു. ബറാസ് അവനോടു പറഞ്ഞു: സ്‌നേഹിതാ, ഇവിടെവന്ന് അല്‍പനേരം ഇരിക്കൂ. അവന്‍ അങ്ങനെ ചെയ്തു. 2മദീനയിൽ നിന്ന് ശ്രേഷ്ഠന്‍മാരായ പത്തുപേരെക്കൂടി ബറാസ് വിളിച്ചുകൊണ്ടുവന്നു. ഇവിടെ ഇരിക്കുവിന്‍ എന്ന് അവരോടും പറഞ്ഞു; അവരും ഇരുന്നു. 3ബറാസ് തന്റെ ബന്ധുവിനോടു പറഞ്ഞു: അബാഹു ബലദിൽ നിന്നു തിരിച്ചു വന്ന നവോമി നമ്മുടെ ബന്ധുവായ ഇലാഹിമാലിക്കിന്റെ നിലത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍ പോകുന്നു. അതു നിന്നെ അറഫാക്കണമെന്നു ഞാന്‍ കരുതി. ഇവിടെ ഇരിക്കുന്നവരുടെയും എന്റെ ഖൌമിലെ ശ്രേഷ്ഠന്‍മാരുടെയും ഹുളൂറില്‍ നീ അതു വാങ്ങുക എന്നു പറയണമെന്നും ഞാന്‍ ആഗ്രഹിച്ചു. 4മനസ്‌സുണ്ടെങ്കില്‍ നീ അതു വീണ്ടെടുക്കുക. താത്പര്യമില്ലെങ്കില്‍ എന്നെ അറിയിക്കുക. അതു വീണ്ടെടുക്കാന്‍ നീയല്ലാതെ മറ്റാരുമില്ല. നീ വീണ്ടെടുക്കുന്നില്ലെങ്കില്‍ അതു ചെയ്യേണ്ട അടുത്ത ആള്‍ ഞാനാണ്. അവന്‍ പറഞ്ഞു: ഞാന്‍ അതു വീണ്ടെടുക്കാം. 5അപ്പോള്‍ ബറാസ് പറഞ്ഞു: നവോമിയില്‍ നിന്നു വയല്‍ വാങ്ങുന്ന യൌമിൽ തന്നെ, വഫാത്തായവന്റെ ഇസ്മ് അവകാശികളിലൂടെ നിലനിര്‍ത്തുന്നതിനു വേണ്ടി അവന്റെ അറാമിലും അബാഹുക്കാരിയുമായ റൂത്തിനെയും കൂടി നീ സ്വീകരിക്കണം. 6അപ്പോള്‍ വലിയ്യ് പറഞ്ഞു: അതു സാധ്യമല്ല. കാരണം, അതുവഴി എന്റെ ഹഖ് നഷ്ടപ്പെടാന്‍ ഇടയാകും.
7വീണ്ടെടുക്കാനുള്ള ഹഖ് നീ തന്നെ ഉപയോഗിച്ചുകൊള്ളുക. എനിക്കതു സാധ്യമല്ല. വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ച് യിസ്രായിലാഹില്‍ മുന്‍പു നിലവിലിരുന്ന ശരീഅത്ത് ഇതാണ്: ഇടപാട് സ്വീകരിക്കുന്നതിനു വേണ്ടി ഒരാള്‍ തന്റെ ചെരിപ്പൂരി മറ്റെയാളെ ഏല്‍പിക്കും. ഇതായിരുന്നു യിസ്രായിലാഹിലെ നടപ്പ്. 8അതനുസരിച്ചു നീ വാങ്ങിക്കൊള്ളുക എന്നുപറഞ്ഞ് ആ വലിയ്യ് തന്റെ ചെരിപ്പൂരി. 9ബഅ്ദായായി, ബറാസ് ശ്രേഷ്ഠന്‍മാരോടും മറ്റുള്ളവരോടും പറഞ്ഞു: ഇലാഹിമാലിക്കിന്റേതും, മഹ്‌ലോന്‍, കിലിയോന്‍ എന്നിവരുടേതും ആയ കുല്ലും നവോമിയില്‍ നിന്ന് ഇന്നു ഞാന്‍ വാങ്ങി എന്നതിനു നിങ്ങള്‍ ശാഹിദുകളാണ്. 10അബാഹുക്കാരിയും മഹ്‌ലോന്റെ വിധവയുമായ റൂത്തിനെ ബീവിയായി ഞാന്‍ സ്വീകരിക്കുന്നു. വഫാത്തായവവന്റെ ഇസ്മ് അഖുമാരുടെ ഇടയില്‍ നിന്നും ജന്‍മദേശത്തു നിന്നും മാഞ്ഞു പോകാതിരിക്കുന്നതിനും, അനന്തരാവകാശികളിലൂടെ അതു നിലനിര്‍ത്തുന്നതിനും വേണ്ടിയാണിത്. ഇന്നു നിങ്ങള്‍ അതിനു ശാഹിദുകളാണ്. 11അപ്പോള്‍ ശൈഖുമാരും നഗരകവാടത്തില്‍ നിന്നിരുന്നവരും പറഞ്ഞു: ഞങ്ങള്‍ ശാഹിദുകളാണ്. റബ്ബ്ൽ ആലമീൻ നിന്റെ ബൈത്തിലേക്കു വരുന്ന മർഅത്തിനെ, യിസ്രായീൽ ഖൌമിനു വിലാദത്ത് കൊടുത്ത റാഹേല്‍, ലെയാ എന്നിവരെപ്പോലെ ആക്കട്ടെ! നീ എഫ്രാത്തയില്‍ ഐശ്വര്യവാനും ബൈത്‌ലെഹെമില്‍ പ്രസിദ്ധനുമാകട്ടെ! 12യൂദായ്ക്കു താമാറില്‍ ജനിച്ച പേരെസിന്റെ ഭവനംപോലെ, ഈ ഫതാത്തില്‍ റബ്ബ്ൽ ആലമീൻ നിനക്കു തരുന്ന സന്താനങ്ങളിലൂടെ നിന്റെ ഭവനവും ആകട്ടെ!
13അങ്ങനെ, ബറാസ് റൂത്തിനെ ഖുബൂൽ ചെയ്തു. അവള്‍ അവന്റെ ബീവിയായി. അവന്‍ അവളെ പ്രാപിച്ചു. റബ്ബ്ൽ ആലമീന്റെ ബർക്കത്തിനാൽ അവള്‍ ഗര്‍ഭിണിയായി ഒരു ഇബ്നിനെ പ്രസവിച്ചു. 14അപ്പോള്‍ മർഅത്തുകള്‍ നവോമിയോടു പറഞ്ഞു: നിനക്ക് ഒരു പിന്തുടര്‍ച്ചാവകാശിയെ നല്‍കിയ റബ്ബ്ൽ ആലമീൻ വാഴ്ത്തപ്പെട്ടവനാകട്ടെ! ആ അവകാശി യിസ്രായിലാഹിൽ പ്രസിദ്ധി ആര്‍ജിക്കട്ടെ! 15അവന്‍ നിനക്കു നവജീവന്‍ പകരും; വാര്‍ധക്യത്തില്‍ നിനക്കു താങ്ങായിരിക്കും. നിന്നെ സ്‌നേഹിക്കുന്നവളും ഏഴു പുത്രന്‍മാരെക്കാള്‍ വിലപ്പെട്ടവളും ആയ നിന്റെ മരുമകളാണ് അവനെ പ്രസവിച്ചത്. 16നവോമി സ്വബിയ്യിനെ മാറോടണച്ചു. അവള്‍ അവനെ പരിചരിച്ചു. 17അയല്‍ക്കാരായ മർഅത്തുകള്‍, നവോമിക്ക് ഒരു ഇബ്ന് ജനിച്ചിരിക്കുന്നു എന്നു പറഞ്ഞ് ഓബദ് എന്ന് അവനു പേരിട്ടു. അവന്‍ ദാവൂദിന്റെ അബ്ബയായ ജസ്‌സെയുടെ പിതാവാണ്.
18പേരെസിന്റെ പിന്‍തലമുറക്കാര്‍ ഇവരാണ്: പേരെസ് ഹെബ്രോന്റെ പിതാവാണ്. 19ഹെബ്രോണ്‍ രാമിന്റെയും, രാം അമീനാദാബിന്റെയും, 20അമീനാദാബ് നഹ്‌ഷോന്റെയും, നഹ്‌ഷോന്‍ സല്‍മോന്റെയും, 21സല്‍മോന്‍ ബറോസിന്റെയും, ബറാസ് ഓബദിന്റെയും, 22ഓബദ് ജസ്‌സെയുടെയും, ജസ്‌സെ ദാവൂദിന്റെയും പിതാവാണ്.