1 ശമൂവേൽ 1שְׁמוּאֵל א׳ (Shmuel Alef)
ശംവീലിന്റെ വിലാദത്ത്
1 1ഇഫ്രായിം ജബൽനാട്ടിലെ റാമാത്തയിമില്‍ സൂഫ് വംശത്തിൽ ജനിച്ച ഇല്ക്കാന എന്നൊരാളുണ്ടായിരുന്നു. അവന്റെ അബ് യറൂഹാം ആയിരുന്നു. യറൂഹാം ഈലീഹുവിന്റെയും ഈലീഹു തൂഹുവിന്റെയും തൂഹു ഇഫ്രായിംകാരനായ സൂഫിന്റെയും ഇബ്നായിരുന്നു. 2ഇല്ക്കാനയ്ക്കു രണ്ടു സൌജത്തുമാരുണ്ടായിരുന്നു - ഹന്നായും ബിനീന്നായും. ബിനീന്നായ്ക്കു ഔലാദുണ്ടായിരുന്നു; ഹന്നായ്ക്കാകട്ടെ ഔലാദില്ലായിരുന്നു.
3ഇല്ക്കാന ജുൻദുകളുടെ റബ്ബിന് ഇബാദത്ത് ചെയ്യാനും അവിടുത്തേക്കു ഖുർബാനിയര്‍പ്പിക്കാനുമായി സനത്ത്തോറും തന്റെ മദീനത്തില്‍നിന്നു ശൂലൂയിലേക്കു പോകുമായിരുന്നു. ഈലിയുടെ ഇബ്നുമാരായ ഹൂഫ്‌നിയും ഫിനഹാസും ആയിരുന്നു അവിടെ റബ്ബുൽ ആലമീന്റെ റാഹിബുമാര്‍. 4ഖുർബാനിയര്‍പ്പിക്കുന്ന യൌമിൽ, ഇല്ക്കാന സൌജത്ത് ബെനീന്നായ്ക്കും അവളുടെ ഇബ്നുമാര്‍ക്കും ബിൻതുമാര്‍ക്കും മിറാസ്[a] 1.4 മിറാസ് - നസീബ് കൊടുത്തിരുന്നു. 5ഹന്നായെ കൂടുതല്‍ മഹബത്ത് വെച്ചിരുന്നെങ്കിലും അവള്‍ക്ക് ഒരംശം മാത്രമേ നല്‍കിയിരുന്നുള്ളു. എന്തെന്നാല്‍, റബ്ബുൽ ആലമീൻ അവളെ അഖീമത്താക്കിയിരുന്നു. 6ഉഖ്മ് സബബായി അവളുടെ ളർറത്ത് അവളെ വേദനിപ്പിച്ചിരുന്നു. 7സനത്ത് തോറും റബ്ബുൽ ആലമീന്റെ ബൈത്തിലേക്കു പോയിരുന്നപ്പോഴൊക്കെ അവള്‍ ഹന്നായെ ഗളബ് പിടിപ്പിച്ചിരുന്നു. അതിനാല്‍, ഹന്നാ കരയുകയും ത്വആം കഴിക്കാതിരിക്കുകയും[b] 1.7 ത്വആം കഴിക്കാതിരിക്കുകയും = ഒജീനിക്കാതിരിക്കുക, അക്ൽ ചെയ്യാതിരിക്കുക ചെയ്തു. 8സൌജായ ഇല്ക്കാന അവളോടു ചോദിച്ചു, ഹന്നാ, എന്തിനാണ് നീ കരയുകയും അക്ൽ ചെയ്യാതിരിക്കുകയും ചെയ്യുന്നത്? എന്തിനു ദുഃഖിക്കുന്നു? ഞാന്‍ നിനക്കു പത്തു ഇബ്നുമാരിലും ഉപരിയല്ലേ?
9ശീലൂയില്‍വച്ച് അവര്‍ ഒജീനിക്കുകയും ശുർബാക്കുകയും ചെയ്തതിനുശേഷം ഹന്ന എഴുന്നേറ്റ് റബ്ബുൽ ആലമീന്റെ ഹള്റത്തിൽചെന്നു. റാഹിബായ ഈലി ബൈത്തുർറബ്ബിന്റെ ഉമ്മറപ്പടിക്കു ഖരീബായി ഒരു പീഠത്തില്‍ ഇരിക്കുകയായിരുന്നു. 10അവള്‍ റബ്ബുൽ ആലമീനോടു ഖൽബ് നൊന്തു കരഞ്ഞു ദുആ ഇരന്നു. 11അവള്‍ ഒരു നദ്ർ നേര്‍ന്നു: ജുൻദുകളുടെ റബ്ബേ, ഈ അമത്തിന്റെ ഹുസ്ൻ കണ്ട് അങ്ങ് എന്നെ ദിക്റാക്കേണമേ! അങ്ങയുടെ അമത്തിനെ നസ്യാക്കരുതേ! എനിക്കൊരു ഇബ്നിനെ നല്‍കിയാല്‍ അവന്റെ ഹയാത്ത് കാലം മുഴുവന്‍ അവനെ ഞാന്‍ അങ്ങേക്കു അർപ്പിക്കും. അവന്റെ റഅ്സില്‍ ഒസ്സാന്റെ സിക്കീൻ തൊടുകയില്ല.
12ഹന്നാ റബ്ബിന്റെ ഹള്റത്തിൽ ദുആ ചെയ്തുകൊണ്ടിരിക്കവേ ഈലി അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. 13അവള്‍ ഖൽബിൽ സംസാരിക്കുകയായിരുന്നു; ശഫത്ത് മാത്രമേ ചലിച്ചിരുന്നുള്ളൂ. സൌത്ത് പുറത്തുവന്നതുമില്ല. അതിനാല്‍, അവള്‍ ഖംറ് ശുർബിയിട്ടുണ്ടെന്ന് ഈലിക്കു തോന്നി. 14ഈലി അവളോടു പറഞ്ഞു: എത്രനേരം നീ സക്രാനയായിരിക്കും? നിന്റെ സക്ർ അവസാനിപ്പിക്കുക. 15ഹന്നാ ഇജാബ ചെയ്തു: എന്റെ സയ്യിദ്, അങ്ങനെയല്ല, വളരെയേറെ ഹുസ്നുന്നഫ്സ് അനുഭവിക്കുന്നവളാണു ഞാന്‍. നബീദോ സുക്രുള്ള[c] 1.15 സുക്രുള്ള - മുസ്കിറായ = ലഹരിയുള്ള ശറാബോ ഞാന്‍ കഴിച്ചിട്ടില്ല. റബ്ബുൽ ആലമീന്റെ മുമ്പില്‍ എന്റെ ഖൽബിലെ ആത്വിഫത്തുകൾ ഞാന്‍ പകരുകയായിരുന്നു. 16ഈ അമത്തിനെ അധഃപതിച്ച ഒരുവളായി വിചാരിക്കരുതേ! അശദ്ദായ ഹുസ്നും ഗയ്ളും സബബായാണ് ഞാനിതുവരെ സംസാരിച്ചത്. 17അപ്പോള്‍ ഈലി പറഞ്ഞു: സലാമത്തോടെ പോവുക. ഇസ്രായീലിന്റെ ഇലാഹ്[d] 1.17 ഇലാഹ് - മഅബൂദ് നിന്റെ ദുആ സാധിച്ചുതരട്ടെ! 18അവള്‍ ഇജാബ ചെയ്തു: ഈ അമത്തിന് അങ്ങയുടെ റഅ്ഫത്തിന്റെ നള്റുണ്ടാകട്ടെ. അനന്തരം, അവള്‍ പോയി ത്വആം കഴിച്ചു. പിന്നീടൊരിക്കലും അവളുടെ വജ്ഹ് മുഗയ്യറായിട്ടില്ല.
19ഇല്ക്കാനയും ഉസ്രത്തും[e] 1.19 ഉസ്രത്തും(21) = അഹല് ബൈത്തും അതിരാവിലെ എഴുന്നേറ്റ് റബ്ബിന് ഇബാദത്ത് ചെയ്തതിനുശേഷം റാമായിലുള്ള തങ്ങളുടെ ബൈത്തിലേക്കു മടങ്ങി. ഇല്ക്കാന ഹന്നായെ ജിമാഅ് ചെയ്യുകയും റബ്ബുൽ ആലമീൻ അവളെ ദിക്റാക്കുകയും ചെയ്തു. 20അവള്‍ ഹംല് ധരിച്ച് ഒരു ഇബ്നിനെ പ്രസവിച്ചു. ഞാന്‍ അവനെ റബ്ബുൽ ആലമീനോടു ചോദിച്ചു വാങ്ങിയതാണ് എന്നുപറഞ്ഞ് അവള്‍ അവനു ശംവീൽ എന്നു പേരിട്ടു.
21ഇല്ക്കാന ഇസ്രത്ത്സമേതം റബ്ബുൽ ആലമീനു സനത്ത്തോറുമുള്ള ഖുർബാനിയര്‍പ്പിക്കാനും നദ്ർ നിറവേറ്റാനും പോയി. എന്നാല്‍, ഹന്നാ പോയില്ല. 22അവള്‍ സൌജിനോടു പറഞ്ഞു: കുഞ്ഞിന്റെ ഫിത്വാം മാറട്ടെ; അവന്‍ റബ്ബുൽ ആലമീന്റെ ഹള്റത്തിൽ ദുഖൂൽ ചെയ്ത് അബദിയായി[f] 1.22 അബദിയായി = ദാഇമായി അവിടെ പാർക്കുന്നതിന് അപ്പോള്‍ കൊണ്ടുവന്നുകൊള്ളാം. ഇല്ക്കാന അവളോടു പറഞ്ഞു: 23നിന്റെ കണ്ണിൽ നല്ലതായി തോന്നുന്നതു പോലെ ചെയ്തുകൊള്ളുക. അവന്റെ ഫിത്വാം മാറട്ടെ. റബ്ബുൽ ആലമീനോടുള്ള വാക്കു നിറവേറ്റിയാല്‍ മതി. അങ്ങനെ അവള്‍ കുഞ്ഞിന്റെ ഫിത്വാം മാറുന്നതുവരെ ബൈത്തിൽ താമസിച്ചു. 24പിന്നീട് മൂന്നു സീറാൻ, ഒരു ഈഫാ ദഖീഖ്, ഒരു കുടം നബീദ്[g] 1.24 നബീദ് = ഖംറ് എന്നിവയോടു കൂടെ അവള്‍ അവനെ ശീലൂയില്‍ റബ്ബുൽ ആലമീന്റെ ബൈത്തിലേക്കു കൊണ്ടുവന്നു; ശംവീൽ അപ്പോള്‍ സ്വഗീറായ സ്വബിയ്യായിരുന്നു. 25അവര്‍ സൌറിനെ ഖുർബാനിയര്‍പ്പിച്ചു; അനന്തരം, സ്വബിയ്യിനെ ഈലിയുടെ അടുക്കല്‍ കൊണ്ടുവന്നു. 26അവള്‍ പറഞ്ഞു: സയ്യിദ്, ഇവിടെ അങ്ങയുടെ മുമ്പില്‍നിന്ന് റബ്ബുൽ ആലമീനോടു ദുആ ചെയ്ത ഇംറഅത്ത് തന്നെയാണ് ഞാന്‍. 27ഈ സ്വബിയ്യിനു വേണ്ടിയാണു ഞാന്‍ ദുആ ചെയ്തത്; എന്റെ ദുആ റബ്ബുൽ ആലമീൻ കേട്ടു. 28ആകയാല്‍, ഞാന്‍ അവനെ റബ്ബുൽ ആലമീനു സമര്‍പ്പിച്ചിരിക്കുന്നു. ഹയാത്തു കാലം മുഴുവൻ അവന്‍ റബ്ബുൽ ആലമീനുള്ളവനായിരിക്കും.
അവര്‍ റബ്ബിന് ഇബാദത്ത് ചെയ്തു.