അൽ-വഹിയു 19  

ജന്നത്തില്‍ വിജയഗീതം

19 1ഇതിനുശേഷം ജന്നത്തില്‍ വലിയ ജനക്കൂട്ടത്തിന്‍റതു പോലുള്ള ശക്തമായ സ്വരം ഞാന്‍ കേട്ടു; അൽ-ഹമ്ദുലില്ലാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ അള്ളാഹുവിന്‍റതാണ്. 2അവിടുത്തെ വിധികള്‍ സത്യവും നീതി പൂര്‍ണവുമാണ്. വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടുത്തെ ദാസരുടെ രക്തത്തിന് അവിടുന്നു പ്രതികാരം ചെയ്തു.

3രണ്ടാമതും അവര്‍ പറഞ്ഞു: അൽ-ഹമ്ദുലില്ലാ! അവളുടെ പുക എന്നേക്കും ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

4അപ്പോള്‍ ഇരുപത്തിനാലു ശ്രേഷ്ഠന്‍മാരും നാലു ജീവികളും ആമേന്‍, അൽ-ഹമ്ദുലില്ലാ എന്നു പറഞ്ഞുകൊണ്ട് സാഷ്ടാംഗം പ്രണമിച്ച് സിംഹാസനസ്ഥനായ അള്ളാഹുവിന് ഇബാദത്ത് ചെയ്തു.

നിക്കാഹ് വിരുന്ന്

5സിംഹാസനത്തില്‍ നിന്ന് ഒരു സ്വരം കേട്ടു: അള്ളാഹുവിന്റെ ദാസരും അവിടുത്തെ ഭയപ്പെടുന്നവരും ചെറിയവരും വലിയവരുമായ നിങ്ങളെല്ലാവരും നമ്മുടെ മഅബൂദിനെ സ്തുതിക്കുവിന്‍.

6പിന്നെ വലിയ ജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റെയും ഗംഭീരമായ ഇടിമുഴക്കത്തിന്റെയും ശബ്ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു; അൽ-ഹമ്ദുലില്ലാ! സര്‍വശക്തനും നമ്മുടെ മഅബൂദുമായ റബ്ബുൽ ആലമീൻ വാഴുന്നു. 7നമുക്ക് ആനന്ദിക്കാം; ആഹ്ലാദിച്ച് ആര്‍പ്പുവിളിക്കാം. അവിടുത്തേക്ക് മഹത്വം നല്‍കാം. എന്തെന്നാല്‍, കുഞ്ഞാടിന്റെ നിക്കാഹ് സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. 8ശോഭയേറിയതും നിര്‍മലവുമായ മൃദുല വസ്ത്രം ധരിക്കാനുള്ള അനുഗ്രഹം അവള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു. ആ വസ്ത്രം വിശുദ്ധരുടെ സത്പ്രവൃത്തികളാണ്.

9മലക്ക് എന്നോടുപറഞ്ഞു, എഴുതുക; കുഞ്ഞാടിന്റെ നിക്കാഹ് വിരുന്നിനു വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്‍മാര്‍! അവര്‍ വീണ്ടും പറഞ്ഞു: ഇവ അള്ളാഹുവിന്റെ സത്യ വചസ്‌സുകളാണ്. 10അപ്പോള്‍ ഞാന്‍ അവനെ ഇബാദത്ത് ചെയ്യാനായി കാല്‍ക്കല്‍ വീണു. എന്നാല്‍, അവന്‍ എന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെ ഒരു സഹ ദാസനാണ് ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനു സാക്ഷ്യം നല്‍കുന്ന നിന്റെ സഹോദരില്‍ ഒരുവന്‍ . നീ അള്ളാഹുവിന് ഇബാദത്ത് ചെയ്യുക. ഖുർബാനുള്ള ഈസാ അൽ മസീഹിനുളള സാക്ഷ്യമാണു പ്രവചനത്തിന്റെ റൂഹ്.

കലിമത്തുള്ള

11ജന്നത്ത് തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവന്‍ വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ നീതിയോടെ വിധിക്കുകയും പടപൊരുതുകയും ചെയ്യുന്നു. 12അവന്റെ മിഴികള്‍ തീനാളം പോലെ; അവന്റെ ശിരസ്‌സില്‍ അനേകം കിരീടങ്ങള്‍. അവന് ആലേഖനം ചെയ്യപ്പെട്ട ഒരു നാമം ഉണ്ട്; അത് അവനല്ലാതെ മറ്റാര്‍ക്കും അറിഞ്ഞുകൂടാ. 13അവന്‍ രക്തത്തില്‍ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. അവന്റെ നാമം കലിമത്തുള്ള എന്നാണ്. 14ജന്നത്തിലെ സൈന്യങ്ങള്‍ നിര്‍മലവും ധവളവുമായ മൃദുല വസ്ത്രമണിഞ്ഞു വെള്ളക്കുതിരകളുടെ പുറത്ത് അവനെ അനുഗമിക്കുന്നു. 15അവന്റെ വായില്‍ നിന്നു മൂര്‍ച്ചയുള്ള ഒരു വാള്‍ പുറപ്പെടുന്നു. സര്‍വ ജനതകളുടെയും മേല്‍ അതു പതിക്കും. ഇരുമ്പു ദണ്‍ഡുകൊണ്ട് അവരെ ഭരിക്കും. സര്‍വശക്തനായ അള്ളാഹുവിന്റെ ഉഗ്ര ക്രോധത്തിന്റെ മുന്തിരിച്ചക്ക് അവന്‍ ചവിട്ടുകയും ചെയ്യും. 16അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമമുണ്ട്: രാജാക്കന്‍മാരുടെ രാജാവും നാഥന്‍മാരുടെ നാഥനും.

നിര്‍ണായക യുദ്ധം

17സൂര്യനില്‍ നില്‍ക്കുന്ന ഒരു മലക്കിനെയും ഞാന്‍ കണ്ടു. അവന്‍ മധ്യാകാശത്തില്‍ പറക്കുന്ന സകല പക്ഷികളോടും വലിയ സ്വരത്തില്‍ വിളിച്ചു പറഞ്ഞു: അള്ളാഹുവിന്റെ മഹാ വിരുന്നിനു വരുവിന്‍. 18രാജാക്കന്‍മാര്‍, സൈന്യാധിപന്‍മാര്‍, ശക്തന്‍മാര്‍ എന്നിവരുടെയും, കുതിരകളുടെയും അവയുടെ പുറത്തിരിക്കുന്നവരുടെയും, സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരും ആയ എല്ലാവരുടെയും മാംസം ഭക്ഷിക്കുന്നതിന് ഒന്നിച്ചുകൂടുവിന്‍. 19അപ്പോള്‍ അശ്വാരൂഢനോടും അവന്റെ സൈന്യനിരയോടും യുദ്ധം ചെയ്യാന്‍ മൃഗവും ഭൂമിയിലെ രാജാക്കന്‍മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു കൂടിയിരിക്കുന്നതു ഞാന്‍ കണ്ടു. 20മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്, മൃഗത്തിന്റെ മുദ്ര സ്വീകരിക്കുകയും അതിന്റെ സാദ്യശ്യത്തെ ഇബാദത്ത് ചെയ്യുകയും ചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന ദജ്ജാലും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്‌നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു. ശേഷിച്ചിരുന്നവര്‍ 21അശ്വാരൂഢന്റെ വായില്‍ നിന്നു പുറപ്പെട്ട വാളുകൊണ്ടു വധിക്കപ്പെട്ടു. പക്ഷികളെല്ലാം അവരുടെ മാംസം തിന്നു തൃപ്തിയടഞ്ഞു.


Footnotes