അൽ-വഹിയു 10
ചുരുളേന്തിയ ദൂതന്‍
10 1മേഘാവൃതനും അസീസുമായ വേറൊരു മലക്ക് ജന്നത്തില്‍ നിന്ന് ഇറങ്ങി വരുന്നതു ഞാന്‍ കണ്ടു. അവന്റെ ശിരസ്സിനു മീതേ മഴവില്ല്; വജ്ഹ് സൂര്യനെപ്പോലെ; രിജ് ലുകൾ നാർ അമദുകൾ പോലെയും. 2അവന്റെ യദില്‍ നിവര്‍ത്തിയ ചെറിയൊരു ഗ്രന്ഥച്ചുരുള്‍ ഉണ്ടായിരുന്നു. അവന്‍ വലത്തുകാല്‍ കടലിലും ഇടത്തുകാല്‍ കരയിലും ഉറപ്പിച്ചു. 3സിംഹഗര്‍ജനം പോലെ ഭയങ്കര സ്വരത്തില്‍ അവന്‍ വിളിച്ചു പറഞ്ഞു. അപ്പോള്‍ ഏഴ് ഇടിനാദങ്ങള്‍ മുഴങ്ങി. 4ആ ഏഴു ഇടിനാദങ്ങള്‍ മുഴങ്ങിയപ്പോള്‍ ഞാന്‍ എഴുതാന്‍ ഒരുങ്ങി. അപ്പോള്‍ ജന്നത്തില്‍ നിന്ന് ഒരു സോത്ത് പറയുന്നതു കേട്ടു: ആ ഏഴ് ഇടിനാദങ്ങള്‍ പറഞ്ഞതു മുദ്രിതമായിരിക്കട്ടെ. അതു രേഖപ്പെടുത്തരുത്. 5കടലിലും കരയിലും നിലയുറപ്പിച്ചവനായി ഞാന്‍ കണ്ട മലക്ക് വലത്തുകൈ ജന്നത്തിലേക്കുയര്‍ത്തി, 6സമാഉം അതിലുള്ളവയും, അർളും അതിലുള്ളവയും, സമുദ്രവും അതിലുള്ളവയും പടച്ച ദാഇമായി ജീവിക്കുന്നവന്റെ ഇസ്മിൽ ആണയിട്ടു: ഇനി കാല വിളംബം ഉണ്ടാവുകയില്ല. 7ഏഴാമത്തെ മലക്ക് മുഴക്കാനിരിക്കുന്ന കാഹളധ്വനിയുടെ ദിവസങ്ങളില്‍, തന്റെ ദാസരായ അംബിയാ നബിമാരെ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുലാ അറിയിച്ച രഹസ്യം നിവൃത്തിയാകും.
ചുരുള്‍ വിഴുങ്ങുന്നു
8ജന്നത്തില്‍ നിന്നു ഞാന്‍ കേട്ട സോത്ത് വീണ്ടും എന്നോടു പറഞ്ഞു: നീ പോയി കടലിലും കരയിലും നിലയുറപ്പിച്ചിരിക്കുന്ന മലക്കിന്റെ യദില്‍നിന്ന് ആ നിവര്‍ത്തിയ ചുരുള്‍ വാങ്ങുക. 9ഞാന്‍ മലക്കിന്റെ അടുത്തുചെന്ന് ആ ചെറിയ ചുരുള്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ഇതെടുത്തു വിഴുങ്ങുക. നിന്റെ ഉദരത്തില്‍ ഇതു കയ്പായിരിക്കും: എന്നാല്‍, വായില്‍ തേന്‍പോലെ മധുരിക്കും; 10ഞാന്‍ മലക്കിന്റെ യദിൽനിന്നു ചുരുള്‍ വാങ്ങി വിഴുങ്ങി. അത് എന്റെ വായില്‍ തേന്‍ പോലെ മധുരിച്ചു. എന്നാല്‍, വിഴുങ്ങിയപ്പോള്‍ ഉദരത്തില്‍ അതു കയ്പായി മാറി. 11വീണ്ടും ഞാന്‍ കേട്ടു: നീ ഇനിയും അനേകം ഖൌമുകളെയും രാജ്യങ്ങളെയും ഭാഷകളെയും രാജാക്കന്‍മാരെയും കുറിച്ചു പ്രവചിക്കണം.