അൽ-സബൂർ 99
റബ്ബുൽ ആലമീൻ ഖുദ്ദൂസിയാണ്
99
1റബ്ബുൽ ആലമീൻ വാഴുന്നു; ഖൌമുകള്‍ വിറകൊള്ളട്ടെ; അവിടുന്നു കെരൂബുകളുടെമേല്‍ അർശിൽ ഇസ്തിവാ ചെയ്യുന്നു; അർള് കുലുങ്ങട്ടെ!
2റബ്ബുൽ ആലമീൻ സീയൂനില്‍ വലിയവനാണ്; അവിടുന്നു സകല ഖൌമുകളുടെയുംമേല്‍ ഉന്നതനാണ്.
3അവിടുത്തെ മജീദുടയതും ഹൈബത്തുടയതുമായ ഇസ്മിന് അവര്‍ മദ്ഹുതിർക്കട്ടെ! അവിടുന്നു ഖുദ്ദൂസാണ്.
4ശക്തനായ മലിക്കേ, അദ് ലിനെ സ്‌നേഹിക്കുന്നവനേ, അവിടുന്നു ന്യായത്തെ സുസ്ഥാപിതമാക്കിയിരിക്കുന്നു; അവിടുന്നു യാഖൂബില്‍ അദ് ലും ന്യായവും നടത്തി.
5നമ്മുടെ റബ്ബുൽ ആലമീനായ മഅബൂദിന് സനാഅ് ചെയ്യുവിൻ; അവിടുത്തെ ഖദമിങ്കല്‍ സുജൂദ് ചെയ്യുവിൻ;അവിടുന്നു ഖുദ്ദൂസാണ്.
6മൂസായും ഹാറൂനും അവിടുത്തെ റാഹിബീങ്ങളിൽപെട്ടവരാണ്; അവിടുത്തെ ഇസ്മ് വിളിച്ചപേക്ഷിച്ചവരില്‍ ശംവീൽ നബിയും ഉള്‍പ്പെടുന്നു; അവര്‍ റബ്ബുൽ ആലമീനെ ഇസ്തിഗാസ നടത്തി; അവിടുന്ന് അവര്‍ക്ക് ഇജാപത്ത് നൽകി.
7ഗമാമില്‍നിന്ന് അവിടുന്ന് അവരോടു സംസാരിച്ചു; അവര്‍ അവിടുത്തെ അംറുകളും ശരീഅത്തുകളും അനുസരിച്ചു.
8ഞങ്ങളുടെ റബ്ബുൽ ആലമീനായ തമ്പുരാനേ, അങ്ങ് അവര്‍ക്ക് ഇജാപത്ത് നൽകി; അങ്ങ് അവര്‍ക്ക് ക്ഷമിക്കുന്ന മഅബൂദായിരുന്നു; ഖത്വഉകള്‍ക്കു അദാബ് നല്‍കുന്നവനും.
9റബ്ബുൽ ആലമീനായ തമ്പുരാന് തംജീദ് ചെയ്യുവിൻ! അവിടുത്തെ മുഖദ്ദസായ ജബലിൽ ഇബാദത്ത് ചെയ്യുവിൻ; നമ്മുടെ റബ്ബുൽ ആലമീനായ തമ്പുരാൻ ഖദ്ദൂസാണ്.