അൽ-സബൂർ 100
റബ്ബുൽ ആലമീൻ നല്ലവനാണ്
100
1അർള് മുഴുവന്‍ റബ്ബുൽ ആലമീന്റെ മുന്‍പില്‍ ഫറഹാൽ ബൈത്തുകൾ ഉതിര്‍ക്കട്ടെ.
2സന്തോഷത്തോടെ റബ്ബുൽ ആലമീനു ഖിദ്മത്ത് ചെയ്യുവിന്‍; ബൈത്തുകൾ ചൊല്ലി അവിടുത്തെ ഹള്ദ്രത്തിലേക്ക് തആൽ.
3റബ്ബുൽ ആലമീൻ മഅബൂദാണെന്ന് അറിയുവിന്‍; അവിടുന്നാണു നമ്മെ പടച്ചത്;നമ്മള്‍ അവിടുത്തേതാണ്; നാം അവിടുത്തെ ഖൌമും അവിടുന്നു മേയ്ക്കുന്ന അജമുകളുമാകുന്നു.
4ശുക്റിന്റെ ബൈത്തോടെ അവിടുത്തെ ബാബുകൾ കടക്കുവിന്‍; മദ്ഹുകള്‍ ചൊല്ലികൊണ്ട് അവിടുത്തെ ഹറമില്‍ പ്രവേശിക്കുവിന്‍. അവിടുത്തേക്കു ശുക്ർ പറയുവിന്‍;അവിടുത്തെ ഇസ്മിനെ സനാഅ് ചെയ്യുവിൻ.
5റബ്ബുൽ ആലമീൻ നല്ലവനാണ്, അവിടുത്തെ റഹ്മത്ത് അബദിയാണ്; അവിടുത്തെ അമാനത്ത് തലമുറകളോളം നിലനില്‍ക്കും.