അൽ-സബൂർ 98
റബ്ബുൽ ആലമീൻ ദുനിയാവിനെ വിധിക്കാന്‍ വരുന്നു
98 1റബ്ബുൽ ആലമീന് ഒരു ജദീദായ ഗിനാ ആലപിക്കുവിന്‍; അവിടുന്ന് അജീബായ കൃത്യങ്ങള്‍ ചെയ്തിരിക്കുന്നു; അവിടുത്തെ കഫ്ഫും യദുൽ മുഖദ്ദസയും ഫലാഹ് നേടിയിരിക്കുന്നു.
2റബ്ബുൽ ആലമീൻ തന്റെ ഫലാഹ് വിളംബരം ചെയ്തു; അവിടുന്നു തന്റെ നീതി ഖൌമുകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
3ഇസ്രായീല്‍ ഭവനത്തോടുള്ള തന്റെ റഹ്മത്തും അമാനത്തും അവിടുന്ന് അനുസ്മരിച്ചു; അർളിന്റെ അതിര്‍ത്തികള്‍ നമ്മുടെ മഅബൂദിന്റെ ഫലാഹ് ദര്‍ശിച്ചു.
4ദുനിയാവ് മുഴുവന്‍ റബ്ബുൽ ആലമീന് ഫറഹാൽ ബൈത്തുകൾ ആലപിക്കട്ടെ! ആഹ്ളാദാരവത്തോടെ അവിടുത്തേക്ക് മദ്ഹ് ചൊല്ലുവിന്‍.
5കിന്നരം മീട്ടി റബ്ബുൽ ആലമീനു മദ്ഹ്കളാലപിക്കുവിന്. വാദ്യഘോഷത്തോടെ അവിടുത്തേക്ക് സനാഹ് ചൊല്ലുവിന്‍.
6കൊമ്പും കാഹളവും മുഴക്കി രാജാവായ റബ്ബുൽ ആലമീന്റെ തിരു ഹള്ദ്രത്തിൽ സുറൂറുകൊണ്ട് ആര്‍പ്പിടുവിന്‍.
7ബഹ്റും അതിലുള്ളവയും അർളും അതിലെ സാകിനുകളും ഉച്ചത്തില്‍ സൌത്തുയര്‍ത്തട്ടെ!
8കുത്തിയൊഴുകുന്ന മാഅ് തസ് വഫീഖ് മുഴക്കട്ടെ! റബ്ബുൽ ആലമീന്റെ മുന്‍പില്‍ ജബലുകൾ ഒത്തൊരുമിച്ച് ഫറഹാൽ തസ്ബീഹ് ചൊല്ലട്ടെ!
9അവിടുന്നു അർളിനെ വിധിക്കാന്‍ വരുന്നു; അവിടുന്നു ദുനിയാവിനെ അദ് ലോടും ഖൌമുകളെ ന്യായത്തോടും കൂടെ ഹുക്മ് ചെയ്യും.