അൽ-സബൂർ 97
പടച്ചോനായ റബ്ബുൽ ആലമീൻ
97
1റബ്ബുൽ ആലമീൻ വാഴുന്നു; അർള് സന്തോഷിക്കട്ടെ! ജസീറത്തുകൾ ആനന്ദിക്കട്ടെ!
2മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്; അദ് ലും ന്യായവും അവിടുത്തെ അർശിന്റെ അടിസ്ഥാനമാണ്.
3അഗ്‌നി അവിടുത്തെ മുന്‍പേ നീങ്ങുന്നു; അത് അവിടുത്തെ അദുവ്വുകളെ ദഹിപ്പിക്കുന്നു.
4അവിടുത്തെ മിന്നല്‍പ്പിണരുകള്‍ ലോകത്തെ പ്രകാശിപ്പിക്കുന്നു; അർള് അതുകണ്ടു വിറകൊള്ളുന്നു.
5റബ്ബുൽ ആലമീന്റെ മുന്‍പില്‍, അർള് മുഴുവന്റെയും സുൽത്താനായ റബ്ബുൽ ആലമീന്റെ മുന്‍പില്‍, ജബലുകള്‍ മെഴുകുപോലെ ഉരുകുന്നു.
6സമാഅ് അവിടുത്തെ അദ് ലിനെ പ്രഘോഷിക്കുന്നു; എല്ലാ ഖൌമുകളും അവിടുത്തെ മജ്ദിനെ ദര്‍ശിക്കുന്നു.
7ലഗ് വായ സ്വനമുകളിൽ അഭിമാനം കൊള്ളുന്ന കാഫിറുകൾ ലജ്ജിതരായിത്തീരുന്നു; എല്ലാ ആലിഹത്തും അവിടുത്തെ മുന്‍പില്‍ സുജൂദ് ചെയ്യുന്നു.
8സീയൂന്‍ ഇതുകേട്ടു സന്തോഷിക്കുന്നു; യൂദായുടെ പുത്രിമാര്‍ ആഹ്‌ളാദിക്കുന്നു; യാ അള്ളാഹ്, അവിടുത്തെ ഹിസാബിൽ അവര്‍ ആനന്ദിക്കുന്നു.
9യാ റബ്ബുൽ ആലമീൻ, അങ്ങ് അർള് മുഴുവന്റെയും സുൽത്താനാണ്; എല്ലാ ആലിഹത്തെയുംകാള്‍ ഉന്നതനാണ്.
10തിന്‍മയോട് ഗളബ് വെക്കുന്നവനെ റബ്ബുൽ ആലമീൻ സ്‌നേഹിക്കുന്നു; അവിടുന്നു തന്റെ മുത്തഖികളുടെ ജീവനെ പരിപാലിക്കുന്നു; ശർറായവരുടെ കൈയില്‍നിന്ന് അവരെ മോചിക്കുന്നു.
11ആദിലുകളുടെ മേല്‍ അൻവാർ ഉദിച്ചിരിക്കുന്നു; ഹഖായ ഖൽബുള്ളവര്‍ക്കു സന്തോഷമുദിച്ചിരിക്കുന്നു.
12ആദിലുകളേ, റബ്ബുൽ ആലമീനിൽ ആനന്ദിക്കുവിന്‍, അവിടുത്തെ മഖദ്ദസായ ഇസ്മിന് ശുക്റുകളര്‍പ്പിക്കുവിന്‍.