അൽ-സബൂർ 96

റബ്ബുൽ ആലമീൻ മലിക്കും ഹാകിമും

96

1റബ്ബുൽ ആലമീന് ഒരു ഒരു ജദീദായ ഗിനാ ആലപിക്കുവിന്‍, അർള് മുഴുവന്‍ റബ്ബുൽ ആലമീനെ പാടി മദുഹുതിർക്കട്ടെ!

2റബ്ബുൽ ആലമീനെ പാടിപ്പുകഴ്ത്തുവിന്‍. അവിടുത്തെ ഇസ്മിനെ സനാഅ് ചെയ്യുവിൻ; അവിടുത്തെ രക്ഷയെ പ്രതിദിനം മദ്ഹ് ചെയ്യുവിൻ.

3ഖൌമുകളുടെയിടയില്‍ അവിടുത്തെ മജ്ദിനെ പ്രഘോഷിക്കുവിന്‍; ഖവമീങ്ങളുടെയിടയില്‍ അവിടുത്തെ അജീബായ അമലുകള്‍ വര്‍ണിക്കുവിന്‍.

4എന്തെന്നാല്‍, റബ്ബുൽ ആലമീൻ ഉന്നതനും അത്യന്തം ഹംദുടയവനുമാണ്; ആലിഹത്തിനെക്കാളും ഭയപ്പെടേണ്ടവനുമാണ്.

5ഖാഫിറുകളുടെ ഇലാഹുകൾ തിംസാലുകൾ മാത്രം; എന്നാല്‍, റബ്ബുൽ ആലമീൻ സമാവാത്തിന്റെ ഖാലിഖാണ്.

6മജ് ദും നൂറാനിയത്തും അവിടുത്തെ ഹള്ദ്രത്തിലുണ്ട്; ഖുവ്വത്തും ജമാലും അവിടുത്തെ മുഖദ്ദസ്സായ ബൈത്തിലും.

7ഖൌമീങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍; മജ് ദും ഖുവ്വത്തും റബ്ബുൽ ആലമീന്റേതെന്ന് ഉദ്‌ഘോഷിക്കുവിന്‍.

8റബ്ബുൽ ആലമീന്റെ ഇസ്മിനു മുനാസിബായവിധം അവിടുത്തെ തംജീദ് ചെയ്യുവിൻ; തഹിയ്യത്തുകളുമായി അവിടുത്തെ ഹറമിൽ പ്രവേശിക്കുവിന്‍.

9മുഖദ്ദസ്സായ ലിബാസുകളണിഞ്ഞ് അവിടുത്തേക്ക് ഇബാദത്ത് ചെയ്യുവിൻ; ദുനിയാവ് മുഴുവന്‍ അവിടുത്തെ മുന്‍പില്‍ ഭയന്നു വിറയ്ക്കട്ടെ!

10ഖൌമുകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍: റബ്ബുൽ ആലമീൻ വാഴുന്നു; ലോകം ഖാഇമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അവിടുന്നു ഖൌമുകളെ അദ് ലോടെ ഹുക്മ് ചെയ്യും.

11സമാഅ് സുറൂറിലാകട്ടെ; അർള് ആനന്ദിക്കട്ടെ; ബഹ്റും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ!

12വയലും അതിലുള്ളവയും സുറൂറിലാകട്ടെ! അപ്പോള്‍ റബ്ബുൽ ആലമീന്റെ ഹള്ദ്രത്തിൽ വനവൃക്ഷങ്ങള്‍ ഫറഹാൽ ബൈത്തുകൾ ചൊല്ലും.

13എന്തെന്നാല്‍, അവിടുന്നു വരുന്നു; അവിടുന്നു അർളിനെ വിധിക്കാന്‍ വരുന്നു: അവിടുന്നു ലോകത്തെ അദ് ലോടും ഖൌമുകളെ സത്യത്തോടും കൂടെ ഹുക്മ് ചെയ്യും.