അൽ-സബൂർ 89
ദാവീദിനോടു ചെയ്ത ഉടമ്പടി അനുസ്മരിക്കണമേ!
89
1യാ റബ്ബുൽ ആലമീൻ, ഞാന്‍ എന്നും അങ്ങയുടെ റഹ്മത്തിനെ മദ്ഹബ് ചെയ്യും; എന്റെ ശഫത്തുകൾ തലമുറകളോട് അങ്ങയുടെ അമാനത്തിനെ വിളിച്ചു പറയും.
2എന്തെന്നാല്‍, അങ്ങയുടെ റഅ്ഫത്ത് എന്നേക്കും നിലനില്‍ക്കുന്നു; അങ്ങയുടെ അമാനത്ത് സമാഉപോലെ സാബിത്താണ്.
3അവിടുന്ന് അരുളിച്ചെയ്തു: എന്റെ മുസ്തഫയുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി; എന്റെ ദാസനായ ദാവൂദിനോടു ഞാന്‍ അയ്മാൻ ചെയ്തു.
4നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും; നിന്റെ കുർസീ തലമുറകളോളം ഞാന്‍ നിലനിറുത്തും.
5യാ റബ്ബുൽ ആലമീൻ, സമാഅ് അങ്ങയുടെ അജാഇബിനെ ഹംദ് ചെയ്യട്ടെ! ആദിലുകളുടെ സമൂഹത്തില്‍ അങ്ങയുടെ അമാനത്ത് മദ്ഹ് ചെയ്യട്ടെ!
6റബ്ബുൽ ആലമീനു സമനായി ജന്നത്തില്‍ ആരുണ്ട്? റബ്ബുൽ ആലമീനോടു സദൃശനായി ജന്നത്ത് വാസികളില്‍ ആരുണ്ട്?
7മുഖദ്സുകളുടെ മആശിർ അവിടുത്തെ ഭയപ്പെടുന്നു; ചുറ്റും നില്‍ക്കുന്നവരെക്കാള്‍ അവിടുന്ന് മേലെയായവനും ഖൌഫ് നല്കുന്ന വഖാറുള്ളവനുമാണ്.
8ജുനൂദുകളുടെ മഅബൂദായ യാ റബ്ബുൽ ആലമീൻ, അമാനത്തിനെ ധരിച്ചിരിക്കുന്ന അങ്ങയെപ്പോലെ ഖാദിറായിട്ട് ആരുണ്ട്?
9അങ്ങ് ഇളകിമറയുന്ന കടലിനെ ഭരിക്കുന്നു; തിരമാലകളുയരുമ്പോള്‍ അങ്ങ് അവയെ ശാന്തമാക്കുന്നു.
10അങ്ങു റാഹാബിനെ മയ്യത്തെന്നപോലെ ഹലാക്കാക്കി; ഖുവ്വത്തുറ്റ യദുകൊണ്ട് അങ്ങ് അഅ്ദാഇനെ ചിതറിച്ചു കളഞ്ഞു.
11സമാഅ് അങ്ങയുടേതാണ്, അർദും അങ്ങയുടേതുതന്നെ; ആലമും അതിലുള്ള സകലതും അങ്ങാണു സ്ഥാപിച്ചത്.
12തെക്കു വടക്ക് ദിക്കുകളെ അങ്ങു സൃഷ്ടിച്ചു; താബൂറും ഹിര്‍മൂനും അങ്ങയുടെ നാമത്തെ ആഹ്‌ളാദത്തോടെ ഹംദ് ടെയ്യുന്നു.
13അങ്ങയുടെ മുഴങ്കൈ ഖുവ്വത്തുള്ളതാണ്, അങ്ങയുടെ യദ് ഖുവ്വത്തുറ്റതാണ്; അങ്ങു വലത്തു കൈ ഉയര്‍ത്തിയിരിക്കുന്നു.
14അദ് ലിലും ന്യായത്തിലും അങ്ങു അർശ് ഉറപ്പിച്ചിരിക്കുന്നു; റഹ്മത്തും അമാനത്തും അങ്ങയുടെ മുന്‍പേ നീങ്ങുന്നു.
15ഫറഹും സുറൂറും ളാഹിറാക്കി അങ്ങയെ ഹംദ് ചെയ്യുന്നവര്‍ സുഅദാഅ്; യാ റബ്ബുൽ ആലമീൻ, അവര്‍ അങ്ങയുടെ വജ്ഹിന്റെ നൂറിൽ നടക്കുന്നു.
16അവര്‍ നിത്യം അങ്ങയുടെ നാമത്തില്‍ ആഹ്ളാദിക്കുന്നു; അങ്ങയുടെ അദ് ലിനെ ഹംദ് ചെയ്യുന്നു.
17അങ്ങാണ് അവരുടെ ഖുവ്വത്തും മജ് ദും; അങ്ങയുടെ രിദാകൊണ്ടാണു ഞങ്ങളുടെ കൊമ്പ് ഉയര്‍ന്നുനില്‍ക്കുന്നത്.
18ഇലാഹായ തമ്പുരാനാണു ഞങ്ങളുടെ ജിന്ന; ഇസ്രായിലാഹിന്റെ ഖുദ്ദൂസായുള്ളവനാണ് ഞങ്ങളുടെ മാലിക്ക്;
19പണ്ട് ഒരു കശ്,ഫിൽ അവിടുന്നു തന്റെ അമീനായുള്ളവനോട് അരുളിച്ചെയ്തു: ഖവിയ്യായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചു; ഒരുവനെ ഞാന്‍ ഖൌമില്‍നിന്നു തിരഞ്ഞെടുത്ത് ഉയര്‍ത്തി.
20ഞാന്‍ എന്റെ ,അബ്ദായ ദാവൂദിനെ കണ്ടെത്തി; മുഖദ്ദസ്സായിരിക്കുന്ന തൈലംകൊണ്ടു ഞാന്‍ അവനെ തഗ്സീൽ ചെയ്തു.
21എന്റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും. എന്റെ ഭുജം അവനു ശക്തി നല്‍കും.
22അദുവ്വ് അവനെ തോല്‍പിക്കുകയില്ല; ശർറായവൻ അവന്റെ മേല്‍ തറജ്ജുഹ് നേടുകയില്ല;
23അവന്റെ അദുവ്വിനെ അവന്റെ മുന്‍പില്‍ വച്ചുതന്നെ ഞാന്‍ ഹലാക്കാക്കും; അവന്റെ അദുവ്വുകളെ ഞാന്‍ നിലംപതിപ്പിക്കും.
24എന്റെ അമാനത്തും റഹ്മത്തും അവനോടുകൂടെ ഉണ്ടായിരിക്കും; എന്റെ നാമത്തില്‍ അവന്‍ റഅ്സുയര്‍ത്തി നില്‍ക്കും.
25ഞാന്‍ അവന്റെ സുൽത്താനിയത്ത് ,ബഹറിന്‍മേലും അവന്റെ മുലൂകിയത്ത് നഹറുകളുടെമേലും വ്യാപിപ്പിക്കും.
26അവന്‍ എന്നോട്, എന്റെ പിതാവും എന്റെ മഅബൂദും എന്റെ നജാത്തിനുള്ളതായ ഹജറും അവിടുന്നാണ് എന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും.
27ഞാന്‍ അവനെ എന്റെ ആദ്യ മൌലൂദും ദുനിയാവിലെ മലിക്കുമാരില്‍ അഅ് ലയും ആക്കും.
28എന്റെ റഹ്മത്ത് എപ്പോഴും അവന്റെ മേല്‍ ഉണ്ടായിരിക്കും; അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനില്‍ക്കും.
29ഞാന്‍ അവന്റെ വംശത്തെ ശാശ്വതമാക്കും; അവന്റെ അർശ് ആകാശമുള്ളിടത്തോളം കാലം നിലനില്‍ക്കും.
30അവന്റെ സന്തതി എന്റെ ശരീഅത്ത് നിയമം ഉപേക്ഷിക്കുകയും, എന്റെ വിധികള്‍ അനുസരിക്കാതിരിക്കുകയും,
31എന്റെ ശരീഅത്വ ചട്ടങ്ങള്‍ ലംഘിക്കുകയും, എന്റെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്താല്‍,
32ഞാന്‍ അവരുടെ ലംഘനത്തെ ദണ്‍ഡുകൊണ്ടും അവരുടെ അകൃത്യങ്ങളെ ചമ്മട്ടികൊണ്ടും ശിക്ഷിക്കും.
33എന്നാലും ഞാന്‍ എന്റെ റഹ്മത്ത് അവനില്‍നിന്നു പിന്‍വലിക്കുകയില്ല; എന്റെ അമാനത്തിനു ഭംഗം വരുത്തുകയില്ല.
34ഞാന്‍ എന്റെ ഉടമ്പടി ലംഘിക്കുകയില്ല; ഞാന്‍ ഉച്ചരിച്ചവാക്കിനു ഫറഖ് വരുത്തുകയില്ല.
35ഞാന്‍ എന്നേക്കുമായി എന്റെ ഖുദ്ദൂസിയത്തിനെക്കൊണ്ടു അയ്മാൻ ചെയ്തു; ദാവൂദിനോടു ഞാന്‍ കദിബി പറയുകയില്ല.
36അവന്റെ വംശം ഖാലിദായും അവന്റെ അർശ് ശംസുള്ള കാലത്തോളവും എന്റെ മുന്‍പില്‍ നിലനില്‍ക്കും.
37അതു ഖമറിനെപ്പോലെ എന്നേക്കും നിലനില്‍ക്കും. സമാഉള്ളിടത്തോളം കാലം അതും അചഞ്ചലമായിരിക്കും.
38എന്നാല്‍, അങ്ങ് അവനെ പരിത്യജിച്ചുകളഞ്ഞു; അങ്ങയുടെ അഭിഷിക്തന്റെ നേരേ അങ്ങു ഗളബ്നായിരിക്കുന്നു.
39അങ്ങയുടെ ദാസനോടു ചെയ്ത ഉടമ്പടി അങ്ങ് ഉപേക്ഷിച്ചുകളഞ്ഞു. അവിടുന്ന് അവന്റെ കിരീടത്തെനിലത്തെറിഞ്ഞു മലിനമാക്കി.
40അവിടുന്ന് അവന്റെ മതിലുകള്‍ തകര്‍ത്തു; അവന്റെ ഖൽഅത്തുകൾ ഇടിച്ചുനിരത്തി.
41വഴിപോക്കര്‍ അവനെ കൊള്ളയടിക്കുന്നു; അവന്‍ അയല്‍ക്കാര്‍ക്കു പരിഹാസപാത്രമായി.
42അങ്ങ് അവന്റെ അദുവ്വുകളുടെ വലത്തുകൈ ഉയര്‍ത്തി; അവന്റെ സകല ശത്രുക്കളെയും സന്തോഷിപ്പിച്ചു.
43അവന്റെ വാളിന്റെ വായ്ത്തല മടക്കി; അങ്ങനെ ഹര്‍ബില്‍ ദിഫാഇന് അവനു ഖുവ്വത്തില്ലാതാക്കി.
44അവിടുന്ന് അവന്റെ കൈയില്‍നിന്നു ചെങ്കോല്‍ എടുത്തുമാറ്റി; അവന്റെ അർശിനെ മണ്ണില്‍ മറിച്ചിട്ടു.
45അവന്റെ യൗവനത്തിന്റെ നാളുകള്‍ അവിടുന്നു വെട്ടിച്ചുരുക്കി; അവിടുന്ന് അവനെ അപമാനംകൊണ്ടു പൊതിഞ്ഞു.
46യാ റബ്ബുൽ ആലമീൻ, ഇത് എത്ര നാളത്തേക്ക്? അങ്ങ് എന്നേക്കും മറഞ്ഞിരിക്കുമോ? അങ്ങയുടെ ഗളബ് എത്രകാലം അഗ്‌നി പോലെ ആളിക്കത്തും?
47യാ റബ്ബുൽ ആലമീൻ, എത്ര തുച്ഛമാണ് ആയുസ്‌സെന്നും എത്ര വ്യര്‍ഥമാണ് അങ്ങു സൃഷ്ടിച്ച ഇൻസാന്റെ ഹയാത്തെന്നും ഓര്‍ക്കണമേ!
48മൌത്ത് കാണാതെ ഹയാത്തിലിരിക്കാന്‍ കഴിയുന്ന മനുഷ്യനുണ്ടോ? റൂഹിനെ ഖബറിന്റെ പിടിയില്‍നിന്നു വിടുവിക്കാന്‍ ആര്‍ക്കു കഴിയും?
49യാ റബ്ബുൽ ആലമീൻ, അങ്ങയുടെ ഖദീമായ ഹുബ്ബ് എവിടെ? അമീനായ അങ്ങു ദാവൂദിനോടു ചെയ്ത അയ്മാൻ എവിടെ?
50യാ റബ്ബുൽ ആലമീൻ, അങ്ങയുടെ അബ്ദ് എത്ര നിന്ദിക്കപ്പെടുന്നെന്ന് ഓര്‍ക്കണമേ! ജനതകളുടെ പരിഹാസശരം ഞാന്‍ നെഞ്ചില്‍ ഏല്‍ക്കുന്നു.
51യാ റബ്ബുൽ ആലമീൻ, അങ്ങയുടെ അഅ്ദാഅ് അവനെ നിന്ദിക്കുന്നു; അങ്ങയുടെ മസീഹിന്റെ മുതഅഖിരീങ്ങളെ അവര്‍ പരിഹസിക്കുന്നു.
52റബ്ബുൽ ആലമീൻ എന്നേക്കും ഹംദ് ചെയ്യപ്പെടട്ടെ!ആമീന്‍, ആമീന്‍.