അൽ-സബൂർ 90

അനശ്വരനായ മഅബൂദും നശ്വരനായ ഇൻസാനും

90

1യാ റബ്ബുൽ ആലമീൻ, അങ്ങു ദൗറന്‍ഫദൗര്‍ ഞങ്ങളുടെ മല്‍ജ ആയിരുന്നു.

2ജബലുകൾക്ക് ശക്ൽ നല്‍കുന്നതിനുമുന്‍പ്, അർളും ആലമും അങ്ങു പടക്കുന്നതിനുമുന്‍പ്, ഖിദം മുതല്‍ ഖുലൂദ് വരെ അവിടുന്നു ഇലാഹാണ്.

3മനുഷ്യനെ അവിടുന്നു തുറാബിലേക്കു മടക്കി അയയ്ക്കുന്നു; യാ ബനീ ആദം[a] യഥാർത്ഥ ഹീബ്രു: אָדָ֧ם (’āḏām) , നിങ്ങൾ തിരിച്ചുപോകുവിന്‍ എന്ന് അങ്ങു പറയുന്നു.

4അല്‍ഫു ആമാകട്ടെ, നിന്‍റെ നള്റില്‍ കഴിഞ്ഞുപോയ കേവലം അംസി പോലെയും ലയ് ലിലെ സാഅത്ത് പോലെയുമാണ്.

5അവിടുന്നു ഇൻസാനെ, ഉണരുമ്പോള്‍ മാഞ്ഞുപോകുന്ന റഅ് യ പോലെ തുടച്ചുമാറ്റുന്നു; സ്വബാഹിൽ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍.

6സ്വബാഹിൽ അതു തഴച്ചുവളരുന്നു; മസാഇൽ അതു വാടിക്കരിയുന്നു,

7അങ്ങയുടെ ഗളബിനാൽ ഞങ്ങള്‍ ക്ഷയിക്കുന്നു; അങ്ങയുടെ സഖത്തിനാൽ ഞങ്ങള്‍ പരിഭ്രാന്തരാകുന്നു.

8ഞങ്ങളുടെ കുറ്റവും കുറവും അങ്ങയുടെ മുന്‍പിലുണ്ട്; ഞങ്ങളുടെ രഹസ്യപാപങ്ങള്‍ അങ്ങയുടെ വജ്ഹിന്റെ നൂറില്‍ വെളിപ്പെടുന്നു.

9ഞങ്ങളുടെ അയ്യാം അങ്ങയുടെ സഖത്തിന്റെ നിഴലില്‍ കടന്നുപോകുന്നു; ഞങ്ങളുടെ വര്‍ഷങ്ങള്‍ ഒരു നെടുവീര്‍പ്പുപോലെ അവസാനിക്കുന്നു.

10ഞങ്ങളുടെ ഉമ്ര് എഴുപതുവര്‍ഷമാണ്; ഏറിയാല്‍ എണ്‍പത്;എന്നിട്ടും അക്കാലമത്രയും നസ്വബും ബലാഉമാണ്; അവ പെട്ടെന്നു തീര്‍ന്നു ഞങ്ങള്‍ കടന്നുപോകും.

11അങ്ങയുടെ ഗളബിന്റെ ശിദ്ദത്തും സഖത്തിന്റെ അഹ് വാലും ആര് അറിഞ്ഞിട്ടുണ്ട്?

12ഞങ്ങളുടെ ഉമ്രിന്റെ യൌമുകൾ എണ്ണാന്‍ ഞങ്ങളെ തഅലീം ചെയ്യേണമേ! ഞങ്ങളുടെ ഖൽബ് ഹകീമാകട്ടെ!

13യാ റബ്ബുൽ ആലമീൻ, മടങ്ങിവരണമേ! അങ്ങ് എത്രനാള്‍ വൈകും? അങ്ങയുടെ ദാസരോട് റഅ്ഫത്ത് തോന്നണമേ!

14സ്വബാഹിൽ അങ്ങയുടെ റഹ്മത്തുകൊണ്ടു ഞങ്ങളെ റാളീങ്ങളാക്കണമേ! ഞങ്ങളുടെ ഉമ്ര് മുഴുവന്‍ ഞങ്ങള്‍ റാഹത്തിലും ഫറഹിലും സുറൂറിലുമാകട്ടെ.

15അവിടുന്നു ഞങ്ങളെ അദാബിലാക്കിയിടത്തോളം ദിവസങ്ങളും, ഞങ്ങള്‍ ബലാ അനുഭവിച്ചിടത്തോളം വര്‍ഷങ്ങളും സന്തോഷിക്കാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ!

16അങ്ങയുടെ ഇബാദിന് അങ്ങയുടെ ഫിഅ് ലൂണയും അവരുടെ ഔലാദിന് അങ്ങയുടെ മജ്ദും ളുഹൂറാകുമാറാകട്ടെ!

17ഞങ്ങളുടെ ഇലാഹായ റബ്ബിന്റെ അഅ്മാലുസ്സ്വാലിഹാത്തിന് അർഹമായ ജസാഅ് നൽകേണമേ! ഞങ്ങളുടെ സ്വാലിഹായ അമലുകളെ എന്നെന്നും ബാക്കിയാക്കണമേ


Footnotes