അൽ-സബൂർ 88

മത്രൂക്കലായവൻ്റെ വിലാപം

88

1യാ റബ്ബുൽ ആലമീൻ, പകല്‍ മുഴുവന്‍ ഞാന്‍ ഇസ്തിഗാസ ചെയ്യുന്നു; രാത്രിയില്‍ അങ്ങയുടെ ഹളറത്തിൽ നിലവിളിക്കുന്നു.

2എന്റെ ദുആ അങ്ങയുടെ മുന്‍പില്‍ എത്തുമാറാകട്ടെ! എന്റെ നിലവിളിക്കു ചെവിചായിക്കണമേ!

3എന്റെ റൂഹ് ദുഃഖപൂര്‍ണമാണ്; എന്റെ ജീവന്‍ ജഹന്നമെന്ന നരകത്തിന്റെ വക്കിലെത്തിയിരിക്കുന്നു.

4നരകക്കുണ്ടിൽ വീഴാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ എണ്ണപ്പെട്ടിരിക്കുന്നു; എന്റെ ഖുവ്വത്ത് ചോര്‍ന്നുപോയി.

5അംവാത്തിനിടയിൽ മത്രൂക്കാക്കപ്പെട്ടവനെപ്പോലെയും ഖബ്റിൽ കിടക്കുന്ന വധിക്കപ്പെട്ടവരെപ്പോലെയും, അങ്ങ് ഇനി ഒരിക്കലും ഓര്‍ക്കാത്തവരെപ്പോലെയും ഞാന്‍ അങ്ങില്‍നിന്നു മുറിക്കപ്പെട്ടിരിക്കുന്നു.

6അങ്ങ് എന്നെ പാതാളത്തിന്റെ അടിത്തട്ടില്‍, അന്ധകാരപൂര്‍ണവും അഗാധവുമായ തലത്തില്‍, മത്രൂക്കാക്കിയിരിക്കുന്നു.

7അങ്ങയുടെ ഗളബ് എന്നെ ഞെരുക്കുന്നു; അങ്ങയുടെ തിരമാലകള്‍ എന്നെ മൂടുന്നു.

8റഫീഖുകൾ എന്നെ വിട്ടകലാന്‍ അങ്ങ് ഇടയാക്കി, അവര്‍ക്ക് എന്നെ ഖൌഫുണ്ടാക്കുന്ന ശയ്ആക്കി; രക്ഷപെടാന്‍ ആവാത്തവിധം അങ്ങ് എന്നെ സിജ്നിനിലാക്കി.

9ദുഃഖം കൊണ്ട് എന്റെ കണ്ണു മങ്ങിപ്പോകുന്നു; യാ റബ്ബുൽ ആലമീൻ, എന്നും ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ഞാന്‍ അങ്ങയുടെ ഹള്റത്തിലേക്കു കൈകള്‍ ഉയര്‍ത്തുന്നു.

10അംവാത്തിനുവേണ്ടി അങ്ങ് അദ്ഭുതം പ്രവര്‍ത്തിക്കുമോ? നിഴലുകള്‍ അങ്ങയെ പുകഴ്ത്താന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമോ?

11ഖബ്റിൽ അങ്ങയുടെ ഹുബ്ബും വിനാശത്തില്‍ അങ്ങയുടെ അമാനത്തും വിളിച്ചു പറയുമോ?

12ളുലുമാത്തില്‍ അങ്ങയുടെ അജബുകളും നിസ് യാന്റെ ദേശത്ത് അങ്ങയുടെ നജാത്തിയായ സഹായവും അറിയപ്പെടുമോ?

13യാ റബ്ബുൽ ആലമീൻ, ഞാന്‍ അങ്ങയോടു നിലവിളിച്ചപേക്ഷിക്കുന്നു; ഫജ്റിൽ എന്റെ ദുആ അങ്ങയുടെ ഹള്റത്തിൽ എത്തുന്നു.

14യാ റബ്ബുൽ ആലമീൻ, അങ്ങ് എന്നെ തള്ളിക്കളയുന്നതെന്തുകൊണ്ട്? എന്നില്‍നിന്നു വജ്ഹിനെ മസ്തൂറാക്കുന്നതെന്തുകൊണ്ട്?

15ത് വുഫൂലത്ത് മുതല്‍ ഇന്നോളം ഞാന്‍ പീഡിതനും മരണാസന്നനുമായി, അങ്ങയുടെ ഭീകര അദാബുകള്‍ സഹിക്കുന്നു; ഞാന്‍ നിസ്‌സഹായനാണ്.

16അങ്ങയുടെ ഗളബ് എന്റെ നേരേകവിഞ്ഞൊഴുകി; അങ്ങയുടെ ഭീകരാക്രമങ്ങള്‍ എന്നെ ഹലാക്കാക്കുന്നു.

17ത്,വൂഫാനയി വെള്ളം കയറിയപോലെ അതു നിരന്തരം എന്നെ ഇഹാത്വത്ത് ചെയ്യുന്നു; അവ ഒരുമിച്ച് എന്നെ പൊതിയുന്നു.

18ഹബീബുമാരെയും ജീറാനെയും അങ്ങ് എന്നില്‍നിന്ന് അകറ്റിയിരിക്കുന്നു; ളുൽമത്ത് മാത്രമാണ് എന്റെ റഫീഖ്.