അൽ-സബൂർ 87
ഖൌമുകളുടെ ഉമ്മയായ സീയൂന്‍
87 1അവിടുന്നു മുഖദ്ദസായ ജബലിൽ തന്റെ മദീനയെ സ്ഥാപിച്ചു.
2യാഖൂബിന്റെ എല്ലാ വാസസ്ഥലങ്ങളെകാളും സീയൂന്റെ കവാടങ്ങളെ റബ്ബുൽ ഇസ്സത്ത് മുഹബത്ത് വെക്കുന്നു.
3അള്ളാഹുവിന്റെ മദീനയേ, നിന്നെപ്പറ്റി അളീമായ കാര്യങ്ങള്‍ പറയപ്പെടുന്നു.
4എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തില്‍ റാഹാബും ബാബിലോണും ഉള്‍പ്പെടുന്നു, ഫിലിസ്ത്യയിലും ടയിറിലും ഹബ്ശയിലും വസിക്കുന്നവരെക്കുറിച്ച് അവര്‍ ഇവിടെ ജനിച്ചതാണെന്നു പറയുന്നു.
5സകലരും അവിടെ ജനിച്ചതാണ് എന്നു സീയൂനെക്കുറിച്ചു പറയും; മേലെയായവൻ തന്നെയാണ് അവളെ സ്ഥാപിച്ചത്.
6റബ്ബുൽ ആലമീൻ ഖൌമുകളുടെ കണക്കെടുക്കുമ്പോള്‍ ഇവന്‍ അവിടെ ജനിച്ചു എന്നു രേഖപ്പെടുത്തും,
7എന്റെ ഉറവകള്‍ നിന്നിലാണ് എന്നു മുഗന്നികളും റാഖിസ്വീങ്ങളും ഒന്നുപോലെ പാടും.