അൽ-സബൂർ 85
85 1റബ്ബുൽ ആലമീനായ തമ്പുരാനേ, അങ്ങയുടെ ബദലിനോട് അങ്ങു റഹ്മത്ത് കാണിച്ചു; യാഖൂബിന്റെ ഭാഗധേയംഅവിടുന്നു പുനഃസ്ഥാപിച്ചു.
2അങ്ങയുടെ ഖൌമിന്റെ കുറ്റത്തിന് അങ്ങു അവർക്ക് മഗ്ഫിറത്ത് നൽകി; അവരുടെ ഖതീഅകളും അങ്ങ് മറച്ചുവെച്ചു.
3അങ്ങ് എല്ലാ ഗളബും തിരിച്ചെടുത്തു; തീക്ഷണമായ ഗളബിൽ നിന്ന് അങ്ങു പിന്‍മാറി.
4ഞങ്ങളുടെ ഖലാസിൻറെ മഅ്ബൂദേ,ഞങ്ങളെ പുനരുദ്ധരിക്കണമേ! ഞങ്ങളോടുള്ള അങ്ങയുടെ ഗളബിനെ തിരിച്ചെടുക്കണമേ!
5അങ്ങ് ദാഇമായി ഞങ്ങളോടു ഗള്ബ്നായിരിക്കുമോ? ജീലുകളോളം അങ്ങയുടെ ഗളബ് നീണ്ടു നില്‍ക്കുമോ?
6അങ്ങയുടെ ഖൌമ് അങ്ങയില്‍ സുറൂറടയേണ്ടതിന് ഞങ്ങള്‍ക്കു ഹയാത്ത് ജദീദ നല്‍കുകയില്ലയോ?
7റബ്ബുൽ ആലമീനായ തമ്പുരാനേ, അങ്ങയുടെ റഹമത്ത് ഞങ്ങളില്‍ ചൊരിയണമേ! ഞങ്ങള്‍ക്കു നജാത്തിനെ നസീബാക്കണമേ!
8റബ്ബുൽ ആലമീനായ മഅബൂദ് അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവിടുന്നു തന്റെ ഖൌമിനു സലാമത്തേകും; ഇഖ് ലാസ് നിറഞ്ഞ ഖൽബോടു കൂടി തന്നിലേക്കു തിരിയുന്ന തന്റെ മുത്വഹ്ഹരീങ്ങൾക്ക് തന്നെ.
9അവിടുത്തെ തഖ് വാ ചെയ്ത് ജീവിക്കുന്നവർക്ക് നജാത്ത് ഖരീബത്താണ്; മജ് ദ് നമ്മുടെ ബലദിൽ കുടികൊള്ളും.
10റഹ്മത്തും അമാനത്തും മുലാഖാത്തും മുആനഖത്തും നടത്തും; അദാലത്തും സലാമത്തും പരസ്പരം ചുംബിക്കും.
11ദുനിയാവിൽ അമാനത്ത് മുളച്ചു വരും; അദ്ൽ സമാഇൽ നിന്നു അർളിനെ റഹമത്തിന്റെ നോട്ടം നോക്കും.
12റബ്ബുൽ ആലമീൻ ഖൈറിനെ തരും; നമ്മുടെ ബലദു മുഴുവൻ ബറക്കുറ്റ വിളവു നല്‍കും.
13അദ്ൽ അവിടുത്തെ മുന്‍പില്‍ നടന്ന് അവിടുത്തേക്കു സബീലൊരുക്കും.