അൽ-സബൂർ 83

ഇസ്രായിലാഹന്റെ ശത്രുക്കളെ നശിപ്പിക്കണമേ!

83

1യാ അള്ളാ, മൗനമായിരിക്കരുതേ! യാ അള്ളാ, നിശ്ചലനും നിശ്ശബ്ദനുമായിരിക്കരുതേ!

2ഇതാ, അങ്ങയുടെ അദുവ്വുകൾ ഇളകി മറിയുന്നു; അങ്ങയുടെ ശത്രുക്കൾ തലപൊക്കിയിരിക്കുന്നു.

3അവര്‍ അങ്ങയുടെ ഖൌമിനെതിരേ കെണിയൊരുക്കുന്നു; അങ്ങു പരിപാലിക്കുന്നവര്‍ക്കെതിരേ ഗൂഢാലോചന നടത്തുന്നു.

4വരുവിന്‍, ഈ ഖൌമ് മുഴുവനെയും നമുക്കു തുടച്ചുമാറ്റാം; ഇസ്രായിലാഹ് എന്ന ഇസ്മ് മേലില്‍ ആരും ഓര്‍മിക്കാതിരിക്കട്ടെ എന്ന് അവര്‍ പറയുന്നു.

5അതേ, അവര്‍ ഏകമനസ്‌സോടെ ദുരാലോചന നടത്തുന്നു; അങ്ങേക്കെതിരേ അവര്‍ അഹ്സാബിനെ ഉണ്ടാക്കുന്നു.

6ഈദൂം, ഇസ്മായേല്യര്‍, ത്വയ്യിബ്, ഹഹജ്രിയർ,

7ജീബല്‍, അമ്മോന്‍, അമലിക്, തയിര്‍ നിവാസികളടക്കം ഫിലിസ്ത്യര്‍ എന്നിവര്‍ ഒത്തുചേര്‍ന്നു.

8ലൂത്തിന്റെ മക്കളുടെ ഖുവ്വത്തുടയവരായ അസ്‌സീറിയായും അവരോടു ചേര്‍ന്നു.

9മേദിയാക്കാരോടു ചെയ്തതുപോലെ അവരോടും ചെയ്യണമേ! കിഷോണ്‍ നഹ്റില്‍വച്ചു സിസേറയോടും യാബിനോടും ചെയ്തതുപോലെ തന്നെ.

10അവരെ എന്‍ദോറില്‍വച്ചു ഹലാക്കാക്കില്ലോ, അവര്‍ മണ്ണിനു വളമായിത്തീര്‍ന്നു.

11അവരുടെ ശറഫുറ്റവരെ ഓറെബ്, സേബ് എന്നിവരെപ്പോലെയും അവരുടെ സയ്യിദന്‍മാരെ സേബാ, സല്‍മുന്നാ എന്നിവരെപ്പോലെയും ആക്കണമേ!

12അള്ളാഹുവിന്റെ മർആകളെ നമുക്കു കൈയടക്കാം എന്ന് അവര്‍ പറഞ്ഞു.

13എന്റെ റബ്ബേ,അവരെ ചുഴലിക്കാറ്റില്‍ പറക്കുന്ന പൊടിപോലെയും കാറ്റത്തു പാറുന്ന പതിരുപോലെയും ആക്കണമേ!

14തീ കാടിനെ വിഴുങ്ങുന്നതുപോലെയും തീജ്വാലകള്‍ ജബലുകളെ ദഹിപ്പിക്കുന്നതു പോലെയും

15അങ്ങയുടെ തൂഫാൻ കൊണ്ട് അവരെ പിന്തുടരണമേ! അങ്ങയുടെ ചുഴലിക്കാറ്റുകൊണ്ട് അവരെ ബേജാറാക്കണമേ!

16അവര്‍ അങ്ങയുടെ ഇസ്മിനെ തേടുന്നതിനുവേണ്ടി അവരുടെ വജ്ഹിനെ ഹയാഉകൊണ്ടു മൂടണമേ!

17അവര്‍ ദാഇമായി നാണിച്ചു ബേജറാവുകയും നാണംകെട്ട് ഹലാക്കാകുകയും ചെയ്യട്ടെ!

18റബ്ബുൽ ആലമീൻ എന്ന ഇസ്മ് വഹിക്കുന്ന അങ്ങു മാത്രമാണു അർള് മുഴുവനെയും ഭരിക്കുന്ന അത്യുന്നതന്‍ എന്ന് അവര്‍ അറിയട്ടെ!