അൽ-സബൂർ 82

അള്ളാഹു ന്യായാധിപന്‍മാരുടെ ഹാഖിം


82 1അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) ജന്നത്തിൽ ജാമിയായില്‍ ഇസ്തിവാ ചെയ്യുന്നു; അവിടുന്നു ജന്നത്തിലെ ഉമ്മത്തുകളുടെ ഇടയില്‍ ഇരുന്നു ഹിസാബ് ചെയ്യുന്നു.

2നിങ്ങള്‍ എത്രകാലം അദ് ലിനു മാറായി ഹിസാബ് ചെയ്യുകയും ശിറാറുന്നാസിന്‍റെ പക്ഷം ചേരുകയും ചെയ്യും?

3ളുഅഫാഇനെയും മസാകീനെയും രക്ഷിക്കുവിൻ; മള് ലൂമുകളുടെയും ഫുഖറാഅ് മിസ്കീനുകളുടെയും ഹഖ് സ്ഥാപിച്ചു കൊടുക്കുവിന്‍.

4ളുഅഫാഇനെയും മസാകിനെയും രക്ഷിക്കുവിന്‍; ശിറാരുന്നാസിന്റെ കെണികളില്‍ നിന്ന് അവരെ മോചിപ്പിക്കുവിന്‍.

5അവര്‍ക്ക് ഇൽമില്ല; അഖ് ലുമില്ല; അവര്‍ ളുലുമാത്തില്‍ തപ്പിത്തടയുന്നു;

6അർളിന്റെ അസാസുകൾ ഇളകിയിരിക്കുന്നു. ഞാന്‍ പറയുന്നു, നിങ്ങള്‍ അൽ ഉമ്മത്ത്; നിങ്ങളെല്ലാവരും ഇലാഹിന്റെ മക്കളാണ്.

7എങ്കിലും നിങ്ങള്‍ ഇൻസാനെപ്പോലെ മൌത്താകും; ഏതു അർബാബിനെയും പോലെ വീണുപോകും.

8യാ അള്ളാ, എഴുന്നേറ്റു അർളിനെ വിധിക്കണമേ! എല്ലാ ഖൌമുകളും അങ്ങയുടേതാണല്ലോ.


Footnotes