അൽ-സബൂർ 80

ഞങ്ങളെ പുനരുദ്ധരിക്കണമേ


80 1ഇസ്രായീലിന്റെ ഇടയനേ, ആട്ടിന്‍കൂട്ടത്തെപ്പോലെ യൂസുഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! ഹഫളത്തെന്ന മലായിക്കത്തിനിടയിൽ വസിക്കുന്നവനേ,പ്രകാശിക്കണമേ!

2ത്വയ്യിബിനും ബിൻയാമീനും മനാസ്‌സെക്കും അങ്ങയെത്തന്നെ വെളിപ്പെടുത്തണമേ! അങ്ങയുടെ ഖുദ്റത്തിനാൽ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ!

3യാ അള്ളാ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ വജ്ഹിനെ പ്രകാശിക്കുകയും ഞങ്ങള്‍ നജാത്തിലാകുകയും ചെയ്യട്ടെ!

4ഇലാഹുല്‍ ആലമീനും ഇലാഹുല്‍ ജുനൂദുമായ റബ്ബേ, അങ്ങയുടെ ഖൌമിന്റെ ദുആകള്‍ എത്രനാള്‍ അങ്ങു കേള്‍ക്കാതിരിക്കും?

5അങ്ങ് അവര്‍ക്കു ദുഃഖം ആഹാരമായി നല്‍കി; അവരെ അളവില്ലാതെ കണ്ണീര്‍ കുടിപ്പിച്ചു.

6അങ്ങു ഞങ്ങളെ അയല്‍ക്കാരുമായി തർക്കത്തിലാക്കി; ഞങ്ങളുടെ അദുവ്വുകൾ പരിഹസിച്ചു ചിരിക്കുന്നു.

7ജുനൂദുകളുടെ ഇലാഹായ ഇലാഹുൽ ആലമീനേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ വജ്ഹ് പ്രകാശിക്കുകയും ഞങ്ങള്‍ നജാത്തിലാകുകയും ചെയ്യട്ടെ!

8മിസ്റിൽ നിന്ന് അവിടുന്ന് ഒരു ഇനബുവള്ളി കൊണ്ടുവന്നു; ഖൌമുകളെ പുറത്താക്കി അതു നട്ടുപിടിപ്പിച്ചു.

9അവിടുന്ന് അതിനുവേണ്ടി തടമൊരുക്കി; അതു വേരൂന്നി വളര്‍ന്നു, ദൌല മുഴുവനും പടര്‍ന്നു.

10അതിന്റെ തണല്‍കൊണ്ടു ജബലുകളും അതിന്റെ ശാഖകള്‍കൊണ്ടു കൂറ്റന്‍ സിദ്റ ശജറകളും മൂടി.

11അത് അതിന്റെ ശാഖകളെ സമുദ്രംവരെയും ചില്ലകളെ നദിവരെയും നീട്ടി.

12അങ്ങുതന്നെ അതിന്റെ മതില്‍ തകര്‍ത്തതെന്തുകൊണ്ട്?വഴിപോക്കര്‍ അതിന്റെ സമറത്ത് പറിക്കുന്നു.

13കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു; സകലജന്തുക്കളും അതിനെ തിന്നുകളയുന്നു.

14ജുനൂദുകളുടെ ഇലാഹായ ഇലാഹുൽ ആലമീനേ, ഞങ്ങളിലേക്കു തിരിയണമേ!

15ജന്നത്തില്‍ നിന്നു നോക്കിക്കാണണമേ! ഈ ഇനബുവള്ളിയെ, അങ്ങയുടെ വലത്തുകൈ നട്ട ഈ ഇനബുവള്ളിയെ, പരിഗണിക്കണമേ!

16അവര്‍ അതിനെ അഗ്‌നിക്കിരയാക്കുകയും വെട്ടിവീഴ്ത്തുകയും ചെയ്തു; അങ്ങയുടെ വജ്ഹിൽ നിന്നു വരുന്ന ശാസനയാല്‍ അവര്‍ ഹലാക്കായി പോകട്ടെ!

17എന്നാല്‍, അങ്ങയുടെ യദ് അങ്ങയുടെ വലത്തുവശത്തു നിര്‍ത്തിയിരിക്കുന്നവന്റെ മേല്‍- അങ്ങേക്കു ശുശ്രൂഷചെയ്യാന്‍ സയ്യിദുൽ ബഹറിനു മേല്‍ - ഉണ്ടായിരിക്കട്ടെ.

18അപ്പോള്‍ ഞങ്ങള്‍ അങ്ങില്‍നിന്ന് ഒരിക്കലും പിന്തിരിയുകയില്ല; ഞങ്ങള്‍ക്കു ഹയാത്ത് നല്‍കണമേ! ഞങ്ങള്‍ അങ്ങയുടെ ഇസ്മ് വിളിച്ചപേക്ഷിക്കും.

19ജുനൂദുകളുടെ ഇലാഹായ ഇലാഹുൽ ആലമീനേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ വജ്ഹ് പ്രകാശിക്കുകയും ഞങ്ങള്‍ നജാത്തിലാകുകയും ചെയ്യട്ടെ!