അൽ-സബൂർ 79
ഇസ്രായിലാഹിനെ മോചിപ്പിക്കണമേ
79
1യാ അള്ളാ, ഉമ്മത്തുകള്‍ അങ്ങയുടെ മീറാസില്‍ വന്നുകഴിഞ്ഞു. നിന്‍റെ മുഖദ്ദസായ ഇബാദത്തിന്‍റെ മകാനുകള്‍ അവര്‍ നജസാക്കി. ഖുദ്സിനെ അവര്‍ കുപ്പയിലിട്ടു
2അവര്‍ അങ്ങയുടെ ഇബാദിന്റെ മയ്യിത്തുകളെ സമാഇലെ ത്വയിറിനും അങ്ങയുടെ സ്വാലിഹീങ്ങലായ അടിയാറുകളുടെ മാംസം ഭൂമിയിലെ ജന്തുക്കൾക്കും ഇരയായിക്കൊടുത്തു.
3അവരുടെ രക്തം ജലം പോലെ ഒഴുക്കി. അവരെ മറമാടാൻ ആരുമുണ്ടായിരുന്നില്ല.
4ഞങ്ങള്‍ അയല്‍ക്കാര്‍ക്കു നിന്ദാപാത്രമായി; ചുറ്റുമുള്ളവര്‍ ഞങ്ങളെ പരിഹസിക്കുകയും അധിക്‌ഷേപിക്കുകയും ചെയ്യുന്നു.
5യാ റബ്ബുൽ ആലമീൻ, ഇത് എത്രകാലത്തേക്ക്? അവിടുന്ന് എന്നേക്കും ഗളബ് വെച്ചിരിക്കുമോ? അവിടുത്തെ ഹസദ് നാറു പോലെ കത്തി ജ്വലിക്കുമോ?
6അങ്ങയെ അറിയാത്ത ഖൌമിനുമേലും അങ്ങയുടെ ഇസ്മ് വിളിച്ചപേക്ഷിക്കാത്ത ഖൌമുകളുടെ മേലും അങ്ങു ഗളബ്ചൊരിയണമേ.
7അവര്‍ യാഖൂബിനെ വിഴുങ്ങിക്കളയുകയും അവന്റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തു.
8ഞങ്ങളുടെ പൂര്‍വ്വികന്‍മാരുടെ അകൃത്യങ്ങള് ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ! അങ്ങയുടെ ലത്വീഫായ റഹ്മത്തുകൾ ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു.
9ഞങ്ങളുടെ രക്ഷയായ മഅബൂദള്ളാ, അങ്ങയുടെ ഇസ്മിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ! അങ്ങയുടെ ശകീനാഹയ്ബത്തിനായി ഞങ്ങളെ സഹായിക്കൂ. ഹഖ്ഹാഹ്ബറകതുകൊണ്ട് ഞങ്ങളെ മോചിപ്പിക്കുകയും ചെയ്യണമേ!
10അവരുടെ മഅബൂദ് എവിടെ എന്ന് ഖൌമുകൾ ചോദിക്കാന്‍ ഇടയാക്കുന്നതെന്തിന്? അങ്ങയുടെ ഇബാദിന്റെ രക്തം ചിന്തിയതിന് അങ്ങു ജനതകളോടു പ്രതികാരം ചെയ്യുന്നതു കാണാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ!
11അസീറിന്റെ വേദന അങ്ങയുടെ സന്നിധിയില് എത്തട്ടെ! അങ്ങയുടെ ഖുദ്രത്തിന്‍റെ മജ്ദിനനുസരിച്ച് മയ്യിത്താകാൻ ഖദാ ഉള്ളവരെ രക്ഷിക്കൂ!
12യാ റബ്ബുൽ ആലമീൻ, ഞങ്ങളുടെ അയല്‍ക്കാര്‍ അങ്ങയെ നിന്ദിച്ചതിന് ഏഴിരട്ടിയായി പകരം ചെയ്യണമേ!
13അപ്പോള്‍, അങ്ങയുടെ ഖൌമായ ഞങ്ങള്‍, അങ്ങയുടെ മേച്ചില്‍പുറങ്ങളിലെ ആടുകള്‍, ദായിമായി അങ്ങേക്കു ശുക്ർ ചെയ്യും. തലമുറകളോളം ഞങ്ങള്‍ അങ്ങയുടെ മദ്ഹും ഹംദും ആലപിക്കും.