അൽ-സബൂർ 78

ചരിത്രം നല്‍കുന്ന പാഠം

78 1എന്റെ ഖൌമേ, എന്റെ കാനൂനിന് കാത് ചായിക്കൂ ഫമിൽ നിന്നും വരുന്ന കലിമത്തുകൾ ശ്രവിക്കുക; 2ഞാന്‍ ഒരു മസൽ പറയാം; പുരാതന ചരിത്രത്തിന്റെ പൊരുള്‍ ഞാന്‍ വ്യക്തമാക്കാം. 3നാം അതു കേള്‍ക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്; ആബാഅ് നമ്മോടു പറഞ്ഞിട്ടുമുണ്ട്. 4അവരുടെ മക്കളില്‍നിന്നു നാം അതു മറച്ചുവയ്ക്കരുത്; റബ്ബുൽ ആലമീനായ അൽ ഇലാഹിന്റെ മസാമീറുകളും (ഹംദുകൾ) ഖുദ്റത്തുകളും അവിടുത്തെ അജബ് നിറഞ്ഞ അമലുകളും വരും തലമുറയ്ക്കു വിവരിച്ചു കൊടുക്കണം.

5അവിടുന്നു യാഖൂബിനു ശഹാദത്ത് നല്‍കി; ഇസ്രായിലാഹിനു ശരീഅത്തും; അതു മക്കളെ പഠിപ്പിക്കാന്‍ നമ്മുടെ പിതാക്കന്‍മാരോട് അവിടുന്ന് ആജ്ഞാപിച്ചു. 6വരാനിരിക്കുന്ന തലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കള്‍, അവ അറിയുകയും തങ്ങളുടെ മക്കള്‍ക്ക് അവ പറഞ്ഞു കൊടുക്കുകയും ചെയ്യും. 7അവര്‍ അള്ളാഹുവില്‍ റജാഅ് വെക്കുകയും അവിടുത്തെ അമലുകളെ വിസ്മരിക്കാതെ അഹ്കാം (കല്പനകൾ) പാലിക്കുകയും ചെയ്യും. 8അവര്‍ തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ ദുശ്ശാഠ്യക്കാരും മത്‌സരബുദ്ധികളും ഖൽബ് ശരിയല്ലാത്തവരും ഇലാഹിനോട് അവിശ്വസ്തരും ആകരുത്.

9വില്ലാളികളായ ത്വയ്യിബിന്റെ സന്തതികൾ യുദ്ധ ദിവസം പിന്തിരിഞ്ഞോടി. 10അവര്‍ അള്ളാഹുവിന്റെ അഹ്ദിനെ ഹിഫാളത്ത് ചെയ്തില്ല; അവിടുത്തെ കാനൂനനുസരിച്ചു നടക്കാന്‍ കൂട്ടാക്കിയുമില്ല. 11അവര്‍ അവിടുത്തെ അമലുകളും അവര്‍ കണ്ട അജബുകളും മറന്നുകളഞ്ഞു. 12അവിടുന്ന് മിസ്ർ രാജ്യത്ത് സോവാൻ പാടത്ത്, അവരുടെ പിതാക്കന്‍മാര്‍ കാണ്‍കെ അജബ് കാണിച്ചു. 13അവര്‍ക്കു കടന്നു പോകാന്‍ കടലിനെ വിഭജിച്ചു; അവിടുന്നു ജലത്തെ കുന്നുപോലെ നിറുത്തി. 14പകല്‍സമയം അവിടുന്നു മേഘം കൊണ്ടും രാത്രിയില്‍ അഗ്‌നിയുടെ പ്രകാശം കൊണ്ടും അവരെ നയിച്ചു. 15അവിടുന്നു മരുഭൂമിയില്‍ പാറ പിളര്‍ന്നു, അവര്‍ക്കു കുടിക്കാന്‍ ആഴത്തില്‍ നിന്നു സമൃദ്ധമായി ജലം നല്‍കി. 16പാറയില്‍നിന്ന് അവിടുന്നു നീര്‍ച്ചാല്‍ ഒഴുക്കി, ജലം നഹ്റു പോലെ ഒഴുകി.

17എന്നിട്ടും അവര്‍ അവിടുത്തേക്ക് എതിരായി കൂടുതല്‍ പാപം ചെയ്തു, മേലെയായവനോട് അവര്‍ മരുഭൂമിയില്‍വച്ചു മത്‌സരിച്ചു. 18ഇഷ്ടമുള്ള ഭക്ഷണം ചോദിച്ച് അവര്‍ അള്ളാഹുവിനെ പരീക്ഷിച്ചു. 19അവര്‍ അള്ളാഹുവിനെതിരായി സംസാരിച്ചു: മരുഭൂമിയില്‍ മേശയൊരുക്കാന്‍ മഅബൂദിനു കഴിയുമോ? 20അവിടുന്നു പാറയില്‍ അടിച്ചു; ജലം പൊട്ടിയൊഴുകി; നീര്‍ച്ചാലുകള്‍ കവിഞ്ഞു; എന്നാല്‍,ഖൌമിന് അപ്പവും മാംസവും നല്‍കാന്‍ അവിടുത്തേക്കു കഴിയുമോ?

21ഇതു കേട്ടു റബ്ബുൽ ആലമീൻ ക്രുദ്ധനായി; യാഖൂബിന്റെ നേരേ അഗ്‌നിജ്വലിച്ചു; ഇസ്രായിലാഹിന്റെ നേരേ കോപമുയര്‍ന്നു. 22എന്തെന്നാല്‍; അവര്‍ അള്ളാഹുവിൽ ഈമാൻ വെക്കുകയും അവിടുത്തെ നജാത്ത് മദദിൽ ആശ്രയിക്കുകയും ചെയ്തില്ല. 23എങ്കിലും, അവിടുന്ന് ആകാശത്തോട് ആജ്ഞാപിച്ചു; ജന്നത്തിന്റെ ബാബുകള്‍ മഫ്തൂഹാക്കി. 24അവര്‍ക്കു ഒജീനിക്കാന്‍ അവിടുന്നു മന്നാ ഇറക്കി; ജന്നത്തുൽ ഫിർദൌസിന്റെ ത്വആം അവര്‍ക്കു നല്‍കി. 25മനുഷ്യന്‍ മലായിക്കത്തിന്റെ അന്നം കഴിച്ചു; അവിടുന്നു ഭക്ഷണം സമൃദ്ധമായി അയച്ചു. 26അവിടുന്ന് സമായില്‍ കിഴക്കന്‍കാറ്റടിപ്പിച്ചു; അവിടുത്തെ ഖുദ്രത്തിനാൽ അവിടുന്നു തെക്കന്‍കാറ്റിനെ തുറന്നുവിട്ടു. 27അവിടുന്ന് അവരുടെമേല്‍ പൊടിപോലെ ഇറച്ചിയും കടല്‍ത്തീരത്തെ മണല്‍ത്തരി പോലെ പക്ഷികളെയും വര്‍ഷിച്ചു. 28അവിടുന്നു അവരുടെ പാളയങ്ങളുടെ നടുവിലും പാര്‍പ്പിടങ്ങള്‍ക്കു ചുററുംഅവയെ പൊഴിച്ചു. 29അവര്‍ ഭക്ഷിച്ചു സംതൃപ്തരായി;അവര്‍ കൊതിച്ചത് അവിടുന്ന് അവര്‍ക്കു നല്‍കി. 30എന്നാല്‍, അവരുടെ കൊതിക്കു മതിവരും മുന്‍പുതന്നെ, ഭക്ഷണം വായിലിരിക്കുമ്പോള്‍ത്തന്നെ, 31മഅബൂദള്ളായുടെ ഗളബ് അവര്‍ക്കെതിരേ ഉയര്‍ന്നു; അവിടുന്ന് അവരില്‍ ഏറ്റവും ശക്തരായവരെ വധിച്ചു; ഇസ്രായിലാഹിലെ യോദ്ധാക്കളെ സംഹരിച്ചു.

32എന്നിട്ടും അവര്‍ വീണ്ടും പാപം ചെയ്തു; അവിടുത്തെ അജബ് നിറഞ്ഞ അമലുകളിൽ കണ്ടിട്ടും അവര്‍ ഈമാൻ കൊണ്ടില്ല. 33അതിനാല്‍, അവിടുന്ന് അവരുടെ നാളുകളെ യാതൊരു ഫാഇദയുമില്ലാതെ ഇസ്തിഅ്മാൽ ചെയ്തു; അവരുടെ സനവാത്തുകൾ ഖൌഫിലുമായി. 34അവിടുന്ന് അവരെ ഖത്ൽ ചെയ്തപ്പോള്‍ അവര്‍ അവിടുത്തെ തേടി; അവര്‍ അനുതപിച്ചു അള്ളാഹുവിനെ തീവ്രതയോടെ തിരിഞ്ഞു. 35അള്ളാഹുവാണ് തങ്ങളുടെ അദ്ഭുത ശിലയെന്നും അത്യുന്നതനായ മഅബൂദള്ളാ തങ്ങളെ വീണ്ടെടുക്കുന്നവനെന്നും അവര്‍ അനുസ്മരിച്ചു. 36എങ്കിലും അവരുടെ സ്തുതി കപടമായിരുന്നു; അവരുടെ നാവില്‍നിന്നു വന്നതു നുണയായിരുന്നു. 37അവരുടെ ഖൽബ് അവിടുത്തോടു ചേര്‍ന്നു നിന്നില്ല; അവിടുത്തെ അഹ്ദിൽ വിശ്വസ്തത പുലര്‍ത്തിയില്ല. 38എങ്കിലും, കാരുണ്യവാനായ അവിടുന്ന് അവരുടെ അകൃത്യങ്ങള്‍ ക്ഷമിച്ചു;അവരെ ഹലാക്കാക്കിയില്ല. പലപ്പോഴും അവിടുന്നു കോപമടക്കി; തന്റെ ഗളബ് ആളിക്കത്താന്‍ അനുവദിച്ചില്ല. 39അവര്‍ ജഡം മാത്രമാണെന്നും മടങ്ങിവരാതെ കന്നുപോകുന്ന കാറ്റാണെന്നും അവിടുന്ന് അനുസ്മരിച്ചു. 40അവര്‍ എത്രയോ പ്രാവശ്യം മരുഭൂമിയില്‍വച്ച് അവിടുത്തോടു മത്‌സരിച്ചു! എത്രയോ പ്രാവശ്യം വിജനപ്രദേശത്തുവച്ച് അവിടുത്തെ ദുഃഖിപ്പിച്ചു! 41അവര്‍ വീണ്ടും വീണ്ടും അള്ളാഹുവിനെ പരീക്ഷിച്ചു; ഇസ്രായിലാഹിന്റെ ഖുദ്ദൂസി മഅബൂദിനെ പ്രകോപിപ്പിച്ചു. 42അവര്‍ അവിടുത്തെ ഖുദ്റത്തിനേയോ ശത്രുവില്‍നിന്നു തങ്ങളെ രക്ഷിച്ച ദിവസത്തെയോ ഓര്‍ത്തില്ല. 43മിസ്റിൽ വച്ച് അവിടുന്നു പ്രവര്‍ത്തിച്ച അടയാളങ്ങളും സോവാന്‍ വയലുകളില്‍ വച്ചുചെയ്ത മുഹ്ജിസാത്തുകളും ഓര്‍ത്തില്ല. 44അവരുടെ നദികളെ അവിടുന്നു രക്തമാക്കി മാറ്റി; അരുവികളില്‍ നിന്ന് അവര്‍ക്കു കുടിക്കാന്‍ കഴിഞ്ഞില്ല. 45അവിടുന്ന് അവരുടെ ഇടയിലേക്ക് ഈച്ചകളെ കൂട്ടം കൂട്ടമായി അയച്ചു; അവ അവരെ വിഴുങ്ങിക്കളഞ്ഞു;അവിടുന്നു തവളകളെ അയച്ചു;അവ അവരെ ഹലാക്കിലാക്കി. 46അവരുടെ വിളവുകള്‍ കമ്പിളിപ്പുഴുവിനും അവരുടെ അധ്വാനഫലം വെട്ടുകിളിക്കും വിട്ടുകൊടുത്തു. 47അവിടുന്ന് അവരുടെ മുന്തിരിത്തോട്ടങ്ങളെ കന്‍മഴകൊണ്ടും സിക്കമൂര്‍ മരങ്ങളെ ഹിമവര്‍ഷം കൊണ്ടും നശിപ്പിച്ചു. 48അവിടുന്ന് അവരുടെ കന്നുകാലികളെ കന്‍മഴയ്ക്കും അവരുടെ ആട്ടിന്‍കൂട്ടങ്ങളെ ഇടിത്തീക്കും ഇരയാക്കി. 49അവിടുന്ന് അവരുടെ ഇടയിലേക്കു തന്റെ ശിദ്ദത്ത്, ക്രോധം, രോഷം, ദുരിതം എന്നിങ്ങനെ മലാഇക്കത്തിന്റെ ഒരു സംഘത്തെ അയച്ചു. 50അവിടുന്നു തന്റെ കോപത്തെ അഴിച്ചുവിട്ടു, അവിടുന്ന് അവരെ മൌത്തില്‍ നിന്ന് ഒഴിവാക്കിയില്ല; അവരുടെഹയാത്തിനെ മഹാമാരിക്ക് ഏല്‍പിച്ചുകൊടുത്തു. 51മിസ്റിലെ കടിഞ്ഞൂലുകളെ, ഹാമിന്റെ കൂടാരത്തിലെ പൗരുഷത്തിന്റെ പ്രഥമഫലങ്ങളെ, അവിടുന്നു സംഹരിച്ചു. 52എന്നാല്‍, തന്റെ ഖൌമിനെ ചെമ്മരിയാടുകളെപ്പോലെ അവിടുന്നു പുറത്തു കൊണ്ടുവന്നു; ആട്ടിന്‍പറ്റത്തെയെന്നപോലെ മരുഭൂമിയിലൂടെ നയിച്ചു. 53അവിടുന്ന് അവരെ സുരക്ഷിതമായി നയിച്ചതിനാല്‍ അവര്‍ നിര്‍ഭയരായിരുന്നു; എന്നാല്‍, അവരുടെ വൈരികളെ കടല്‍ മൂടിക്കളഞ്ഞു. 54അവിടുന്ന് അവരെ തന്റെ ഖുദ്ദൂസി ദേശത്തേക്കും തന്റെ വലത്തുകൈ നേടിയെടുത്ത ജബലിലേക്കും കൊണ്ടുവന്നു. 55അവരുടെ മുന്‍പില്‍നിന്ന് അവിടുന്നു ഖൌമുകളെ തുരത്തി; അവര്‍ക്ക് അവകാശം അളന്നു കൊടുത്തു; ഇസ്രായിലാഹ് ഖബീലക്കാരെ പാളയങ്ങളില്‍ പാര്‍പ്പിച്ചു.

56എന്നിട്ടും അവര്‍ മേലെയായ മഅബൂദിനെ പരീക്ഷിക്കുകയും അവിടുത്തോടു മത്‌സരിക്കുകയും ചെയ്തു; അവര്‍ അവിടുത്തെ ശഹാദത്തുകള്‍ അനുസരിച്ചില്ല. 57തങ്ങളുടെ വാപ്പാമാരെപ്പോലെ അവര്‍ അള്ളാഹുവില്‍നിന്ന് അകന്ന് അവിശ്വസ്തമായി പെരുമാറി; ഞാണ്‍ അയഞ്ഞ വില്ലുപോലെ വഴുതിമാറി. 58അവര്‍ തങ്ങളുടെ ആലിയായ ദറജയാൽ അവിടുത്തെ പ്രകോപിപ്പിച്ചു; തങ്ങളുടെ കല്ലിൽ കൊത്തിവെച്ച ബിംബങ്ങളാൽ അവിടുത്തെ അസൂയാലുവാക്കി. 59മഅബൂദള്ളാഹു ഇതുകേട്ടു ഗളബ് കത്തി; അവിടുന്ന് ഇസ്രായിലാഹിനെ പരിപൂര്‍ണമായി പരിത്യജിച്ചു. 60ആകയാല്‍, അവിടുന്നു മനുഷ്യരുടെ ഇടയിലെ ഖയ്മത്തുൽ ഇബാദ ഷീലോയിലെ കൂടാരം ഉപേക്ഷിച്ചു. 61അവിടുന്നു തന്റെ ഇസ്സത്ത് അടിമത്തത്തിനും മഹത്വത്തെ അഅ്ദാഇന്റെ അയ്ദിൽ ഏല്‍പിച്ചുകൊടുത്തു. 62അവിടുന്നു തന്റെ ഖൌമിനെ വാളിനു വിട്ടുകൊടുത്തു; തന്റെ അവകാശത്തിന്‍മേല്‍ ഗളബ് ചൊരിഞ്ഞു. 63അവരുടെ യുവാക്കളെ അഗ്‌നി വിഴുങ്ങി; അവരുടെ കന്യകമാര്‍ക്കു നിക്കാഹ് ഗീതം (ഒപ്പന) ഉണ്ടായിരുന്നില്ല. 64അവരുടെ ഇമാമീങ്ങൾ സയ്ഫിനാൽ വീണു; അവരുടെ അറാമിൽ കരച്ചിൽ നടത്തിയില്ല. 65വീഞ്ഞുകുടിച്ച് അലറുന്ന മല്ലനെപ്പോലെ, നൌമിൽ നിന്നെന്ന പോലെ,റബ്ബുൽ ആലമീൻ എഴുന്നേറ്റു. 66അവിടുന്നു തന്റെ ശത്രുക്കളെ തുരത്തി; അവര്‍ക്കു ശാശ്വതമായ അവമതി വരുത്തി.

67അവിടുന്നു യൂസുഫിന്റെ കൂടാരം ഉപേക്ഷിച്ചു; ത്വയ്യിബിന്റെ ഖബീലയെ തിരഞ്ഞെടുത്തില്ല. 68എന്നാല്‍, അവിടുന്നു യഹൂദയുടെ ഖബീലയെയും താന്‍ സ്‌നേഹിക്കുന്ന ജബൽ സിനുവായെയും (ബയ്ത്തുൽ മുഖദ്ദസ്) തിരഞ്ഞെടുത്തു. 69ഉന്നതമായ ആകാശത്തെപ്പോലെയും എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്ന അർള് പോലെയും അവിടുന്നു തന്റെ ഖുദ്ദൂസി സ്ഥലം നിര്‍മിച്ചു. 70അവിടുന്നു ദാവൂദിനെ തന്റെ ഖാദിമായും തിരഞ്ഞെടുത്തു; അവനെ ആടുകളുടെ ഇടയില്‍നിന്നു വിളിച്ചു. 71തന്റെ ജനമായ യാഖൂബിനെയും തന്റെ അവകാശമായ ഇസ്രായിലാഹിനെയും മേയിക്കുവാന്‍വേണ്ടി അവിടുന്നു തള്ളയാടുകളെ മേയിച്ചിരുന്ന അവനെ വിളിച്ചു വരുത്തി. 72അവന്റെ ഖൽബിന്റെ പരിശുദ്ധിക്കൊത്ത് അവരെ മേയിച്ചു; കൈയ്യടക്കത്താൽ അവന്‍ അവരെ നയിച്ചു.