അൽ-സബൂർ 77
വഴിനടത്തുന്ന യിലാഹ്
77 1ഞാന്‍ ഇലാഹിനോട് ഉച്ചത്തില്‍ നിലവിളിക്കും, അവിടുന്നു കേള്‍ക്കാന്‍ ഉച്ചത്തില്‍ അപേക്ഷിക്കും.
2കഷ്ടപ്പാടുള്ള ദിനങ്ങളില്‍ ഞാന്‍ റബ്ബിനെ തേടുന്നു; രാത്രി മുഴുവന്‍ ഞാന്‍ കൈവിരിച്ചുപിടിച്ചു; ഒന്നിനും എന്നെ ആശ്വസിപ്പിക്കാനായില്ല.
3ഞാന്‍ യിലാഹിനെ ഓര്‍ക്കുകയും വിലപിക്കുകയും ചെയ്യുന്നു; ഞാന്‍ മുനാജാദ് നടത്തുകയും എന്റെ മനസ്‌സ് ഇടിയുകയും ചെയ്യുന്നു.
4കണ്ണുചിമ്മാന്‍ അവിടുന്ന് എന്നെ അനുവദിക്കുന്നില്ല; മിണ്ടാനാവാത്തവിധം ഞാന്‍ ആകുലനാണ്.
5ഞാന്‍ കഴിഞ്ഞകാലങ്ങള്‍ ഓര്‍ക്കുന്നു; പണ്ടത്തെ സനവാത്തിനെ സ്മരിക്കുന്നു.
6ലൈലിൽ ഞാന്‍ ഫിക്റിൽ മുഴുകുന്നു; ഞാന്‍ മുനാജാദ് നടത്തുകയും എന്റെ റൂഹിൽ ഈ ചോദ്യമുയരുകയും ചെയ്തു:
7റബ്ബ് എന്നേക്കുമായി തള്ളിക്കളയുമോ? ഇനി ഒരിക്കലും അവിടുന്നു റാഹത്തിലാക്കുകയില്ലേ?
8അവിടുത്തെ റഹ്മത്ത് എന്നേക്കുമായി നിലച്ചുവോ? അവിടുത്തെ വഅ്ദുകൾ എന്നേക്കുമായി അവസാനിച്ചുവോ?
9റഹ്ഫത്ത് കാണിക്കാന്‍ ഇലാഹ് മറന്നുപോയോ? അവിടുന്നു ഗളബിനാൽ തന്റെ റഹ്മത്തിന്റെ ബാബ് അടച്ചുകളഞ്ഞുവോ?
10അത്യുന്നതന്റെ ഖുദ്റത്ത് ളാഹിറാകാത്തതാണ് എന്റെ സങ്കടകാരണം എന്നു ഞാന്‍ പറഞ്ഞു.
11ഞാന്‍ റബ്ബുൽ ആലമീന്റെ അമലുകള്‍ ഓര്‍മിക്കും; പണ്ട് അങ്ങു ചെയ്ത അജബുകള്‍ ഞാന്‍ അനുസ്മരിക്കും.
12ഞാന്‍ അങ്ങയുടെ സകല അമലുകളെയും പറ്റി മുനാജാതദ് നടത്തും; അങ്ങയുടെ അജബു നിറഞ്ഞ അമലുകളെപ്പറ്റി ചിന്തിക്കും.
13യാ അള്ളാ, അങ്ങയുടെ ത്വരീഖ് ഖുദ്ദൂസാണ്; നമ്മുടെ മഅബൂദിനെപ്പോലെ ഉന്നതനായി ആരുണ്ട്?
14അങ്ങാണ് അജബുകള്‍ പ്രവര്‍ത്തിക്കുന്ന മഅബൂദ്; ഖൌമുകളുടെയിടയില്‍ ഖുവ്വത്ത് വെളിപ്പെടുത്തിയതും അങ്ങു തന്നെ.
15അവിടുത്തെ കൈ അവിടുത്തെ ഖൌമിനെ, യാഖൂബിന്റെയും യൂസുഫിന്റെയും ഔലാദുകളെ, നജാത്തിലാക്കി.
16യാ അള്ളാ, ബഹ്റ് അങ്ങയുടെ മുന്‍പില്‍ ബേജാറായി; അങ്ങയെക്കണ്ട് വല്ലാതെ ഭയന്നുവിറച്ചു.
17മേഘം മാഅ് വര്‍ഷിച്ചു; സമാഅ് റഅ്ദ് മുഴക്കി; അങ്ങയുടെ അസ്ത്രങ്ങള്‍ എല്ലാവശത്തും മിന്നിപ്പാഞ്ഞു.
18അങ്ങയുടെ റഅ്ദ് ചുഴലിക്കാറ്റില്‍ മാറ്റൊലിക്കൊണ്ടു; അങ്ങയുടെ ബർഖുകള്‍ ദുനിയാവിനെ പ്രകാശിപ്പിച്ചു; അർള് നടുങ്ങി വിറച്ചു.
19അങ്ങയുടെ സബീൽ ബഹ്റിലൂടെയും അങ്ങയുടെ ത്വരീഖ് പെരുവെള്ളത്തിലൂടെയും ആയിരുന്നു; അങ്ങയുടെ കാല്‍പാടുകള്‍ അദൃശ്യമായിരുന്നു.
20മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) നബിയുടെയും ഹാറൂന്റെയും നേതൃത്വത്തില്‍ അങ്ങയുടെ ഖൌമിനെ ഒരു ആട്ടിന്‍കൂട്ടത്തെയെന്നപോലെ അങ്ങു വഴിനയിച്ചു.