അൽ-സബൂർ 74
ബൈത്തുൽ മുഖ്ഖദ്ദസ്സിന്റെ നാശത്തെക്കുറിച്ചു വിലാപം
74 1യാ അള്ളാ, ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞതെന്തുകൊണ്ട്? അങ്ങയുടെ മേച്ചില്‍പുറത്തെ ആടുകളുടെനേരേ അങ്ങയുടെ ഗളബ് ജ്വലിക്കുന്നതെന്തുകൊണ്ട്?
2അങ്ങു പണ്ടേ തിരഞ്ഞെടുത്ത ഖൌമിനെ, അങ്ങു വീണ്ടെടുത്ത് അവകാശമാക്കിയ ഉമ്മത്തിനെ, ഓര്‍ക്കണമേ! അവിടുന്നു വസിച്ചിരുന്ന സീയൂന്‍ ജബലിനെ ഓർക്കേണമേ!
3അവസാനമില്ലാത്ത നഷ്ടങ്ങളുടെ ബഖിയ്യത്തുകളിലേക്ക് നീ ഖദമുകള്‍ തിരിക്കണമേ! ബൈത്തുള്ളയിലുള്ളതെല്ലാം അദുവ്വ് ഹലാക്കാക്കിയിരിക്കുന്നു!
4അങ്ങയുടെ അഅ്ദാഅ് അങ്ങയുടെ ഖുദ്ദൂസായ മകാനിന്റെ നടുവില്‍ അലറി; അവിടെ അവര്‍ തങ്ങളുടെ വിജയക്കൊടി നാട്ടി.
5മരംവെട്ടുകാര്‍ മരം മുറിക്കുന്നതുപോലെ
6അവര്‍ ബൈത്തുള്ളാഹിയുടെ കവാടത്തിലെ കടഞ്ഞെടുത്ത അഴികള്‍ മഴുകൊണ്ടും കൂടംകൊണ്ടും തകര്‍ത്തു.
7അങ്ങയുടെ ബൈത്തുൽ ഇലാഹിന് അവര്‍ തീവച്ചു; അങ്ങയുടെ ഇസ്മ് വസിക്കുന്ന ഖുദ്ദൂസായ മകാനാണ് അവര്‍ ഇടിച്ചുനിരത്തി ഹറാമാക്കി.
8അവരെ നമുക്കു കീഴടക്കാം എന്ന് അവര്‍ തങ്ങളോടുതന്നെ പറഞ്ഞു; ദേശത്തെ ഇബാദത്ത് ഖാനകളെല്ലാം അവര്‍ അഗ്‌നിക്കിരയാക്കി.
9ഞങ്ങള്‍ക്ക് ഒരു ആയത്തും ലഭിക്കുന്നില്ല; ഒരു നബിയും ബാക്കിയായിട്ടില്ല; ഇത് എത്രകാലത്തേക്ക് എന്ന് അറിയുന്നവരാരും ഞങ്ങളുടെ ഇടയിലില്ല.
10യാ അള്ളാ, അഅ്ദാഅ് എത്രനാള്‍ അങ്ങയെ അവഹേളിക്കും? അദുവ്വുകൾ അങ്ങയുടെ ഇസ്മിനെ ദാഇമായി നിന്ദിക്കുമോ?
11അങ്ങയുടെ യദ് എന്തുകെണ്ട് അങ്ങു പിന്‍വലിക്കുന്നു? അങ്ങുടെ വലത്തുകൈ എന്തുകൊണ്ട് അടക്കിവച്ചിരിക്കുന്നു?
12എങ്കിലും യാഅള്ളാ, ആദിമുതലേ അങ്ങ് എന്റെ മലിക്കാണ്; ദുനിയാവിലെങ്ങും അവിടുന്നു രക്ഷ സ്വദഖ ചെയ്യുന്നു.
13അങ്ങയുടെ ഖുദ്റത്തിനാൽ ബഹ്റിനെ വിഭജിച്ചു; ബഹ്റിലെ ഭീകരസത്വങ്ങളുടെ റഅ്സ് പിളര്‍ന്നു.
14ലവിയാഥന്റെ റുഊസ് അവിടുന്നു തകര്‍ത്തു; അതിനെ സഹ്റായിലെ ഹയവാനുകൾക്ക് ആഹാരമായി കൊടുത്തു.
15അങ്ങ് മസ്ദറുൽ മാഉകളും നീര്‍ച്ചാലുകളും തുറന്നുവിട്ടു; ദാഇമായി ഒഴുകിക്കൊണ്ടിരുന്ന നഹറുകളെ അങ്ങ് വറ്റിച്ചു.
16നഹാർ അങ്ങയുടേതാണ്, ലയ്,ലും അങ്ങയുടേതു തന്നെ; അവിടുന്നു ജ്യോതിസ്‌സുകളെയും ശംസിനെയും സ്ഥാപിച്ചു.
17അങ്ങു അർളിന് ഹുദൂദ് ഫർളാക്കി; അങ്ങു ഗ്രീഷ്മവും ഹേമന്തവും പടച്ചു.
18യാ റബ്ബുൽ ആലമീൻ, അദുവ്വ് എങ്ങനെ അവിടുത്തെ ഇസ്മിനെ അധിക്‌ഷേപിക്കുകയും ഫാസിഖുകൾ എങ്ങനെ അതിനെ നിന്ദിക്കുകയും ചെയ്യുന്നുവെന്ന് ഓര്‍ക്കണമേ!
19അങ്ങയുടെ പ്രാവിന്റെ ഹയാത്തിനെ കാട്ടുഹയവാന് വിട്ടുകൊടുക്കരുതേ! അങ്ങയുടെ ഫഖീറുമാരുടെ ഹയാത്തിനെ അബദിയായി മറക്കരുതേ!
20അങ്ങയുടെ അഹ്ദിനെ പരിഗണിക്കണമേ! അർളിന്റെ ഇരുണ്ട മകസനുകളില്‍ അക്രമം കുടിയിരിക്കുന്നു.
21മള്,ലൂമീങ്ങൾ ഹയാഇലും അയ്ബിലുമാകാൻ സമ്മതിക്കരുതേ; മിസ്കീന്മാരും ഫഖീറന്മാരും അങ്ങയുടെ ഇസ്മിനെ പ്രകീര്‍ത്തിക്കട്ടെ!
22യാ അള്ളാ, ഉണര്‍ന്ന് അങ്ങയുടെ ഹഖ് വാദിച്ചുറപ്പിക്കണമേ! ശർറിന്റെ ആളുകൾ എങ്ങനെ അങ്ങയെ ദാഇമായി അധിക്‌ഷേപിക്കുന്നുവെന്ന് ഓര്‍ക്കണമേ!
23അങ്ങയുടെ അഅ്ദാഇന്റെ ആരവം, അങ്ങയുടെ അദുവ്വുകളുടെ ദാഇമായ അട്ടഹാസം, മറക്കരുതേ!