അൽ-സബൂർ 75
അള്ളാഹു സുബുഹാന വതഅലാ വിധികര്ത്താവ്
75
1യാ അള്ളാ, ഞങ്ങള്‍ അങ്ങേക്കു ശുക്ർ ചെയ്യുന്നു, ഞങ്ങള്‍ അങ്ങേക്കു കൃതജ്ഞത അര്‍പ്പിക്കുന്നു; ഞങ്ങള്‍ അങ്ങയുടെ ഇസ്മ് വിളിച്ച് തേടുകയും അങ്ങയുടെ അജബ് നിറഞ്ഞ അമലുകളെ പകഴ്ത്തുകയും ചെയ്യുന്നു.
2ഞാന്‍ നിര്‍ണയിച്ച സാഅത്ത് വരുമ്പോള്‍ ഞാന്‍ അദ്,ലോടെ വിധിക്കും.
3അർള് അതിലെ സകലനിവാസികളോടുംകൂടെ പ്രകമ്പനം കൊള്ളുമ്പോള്‍, ഞാനാണ് അതിന്റെ തൂണുകളെ ഉറപ്പിച്ചു നിര്‍ത്തുന്നത്.
4ഫക്റ് പറയരുതെന്ന് കിബ്റൻമാരോടും കൊമ്പുയര്‍ത്തരുതെന്നു അശ്രാറിനോടും ഞാന്‍ പറയുന്നു.
5*മേലെയാവനെതിരേ* കൊമ്പുയര്‍ത്തരുത്;കിബ്റോടെ സംസാരിക്കുകയുമരുത്.
6മശ്രിക്കിൽ നിന്നോ മഗ്രിബിൽ നിന്നോ മരുഭൂമിയില് നിന്നോ അല്ല ഉയര്‍ച്ചവരുന്നത്.
7ഒരുവനെ താഴ്ത്തുകയും അപരനെ ഉയര്‍ത്തുകയും ചെയ്യുന്ന ഖളാഅ് നടപ്പാക്കുന്നതു അള്ളാഹുവാണ്.
8നുരഞ്ഞു പൊന്തുന്ന ശിദ്ദത്തേറിയ ഖംറ് നിറഞ്ഞ പാനപാത്രം റബ്ബുൽ ആലമീന്റെ കൈയിലുണ്ട്; അവിടുന്ന് അതു പകര്‍ന്നു കൊടുക്കും; ഭൂമിയിലെ സകല ശിറാറുന്നാസും അതുമട്ടുവരെ ഊറ്റിക്കുടിക്കും.
9എന്നാല്‍, ഞാന്‍ എന്നേക്കും സുറൂറിലാകും; യാഖൂബിന്റെ മഅ്ബൂദിനു ഞാന്‍ ഹംദ് ചെയ്യും.
10ശിറാറുന്നാസിന്റെ കൊമ്പുകള് അവിടുന്ന് മുറിച്ചു കളയും; ആദിലുകളുടെ കൊമ്പുകള് ഉയര്‍ത്തപ്പെടും.