അൽ-സബൂർ 61
അള്ളാഹു സുബുഹാന തഅലാ സുശക്തഗോപുരം
61 1യാ അള്ളാ, എന്റെ നിലവിളി കേള്‍ക്കണമേ! എന്റെ ദുആ സ്വീകരിക്കേണമേ!
2ഖൽബ് തകര്‍ന്ന ഞാന്‍ അർളിന്റെ അതിര്‍ത്തിയില്‍ നിന്ന് അവിടുത്തോടു ഇസ്തിഹാഗാസ നടത്തുന്നു; എനിക്ക് അപ്രാപ്യമായ പാറയില്‍ എന്നെ കയറ്റിനിര്‍ത്തണമേ!
3അങ്ങാണ് എന്റെ രക്ഷാകേന്ദ്രം; അഅ്ദാഇനുകൾക്കെതിരേയുള്ള സുശക്തഗോപുരം.
4ഞാന്‍ അങ്ങയുടെ കൂടാരത്തില്‍ അബദിയായി വസിക്കട്ടെ! അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ മുഹസിനത്തായിരിക്കട്ടെ!
5യാ അള്ളാ, അങ്ങ് എന്റെ നേര്‍ച്ചകള്‍ ഖുബൂലാക്കി; അങ്ങയുടെ ഇസ്മിനെ ഭയപ്പെടുന്നവര്‍ക്കുള്ള ഹഖ് എനിക്കു നല്‍കി.
6മലിക്കിനു ദീര്‍ഘായുസ്‌സു നല്‍കണമേ! അവന്റെ സനവാത്തുകള്‍ ജീലുകളോളം നിലനില്‍ക്കട്ടെ!
7അള്ളാഹുവിന്റെ ഹള്ദ്രത്തിൽ അവന്‍ അബദിയായി അർശിൽ ഇരിക്കട്ടെ! അവിടുത്തെ റഹ്മത്തും അമാനത്തും അവനെ കാത്തുസൂക്ഷിക്കട്ടെ!
8അപ്പോള്‍ , ഞാന്‍ അവിടുത്തെ ഇസ്മിനെ അബദിയായി മദ്ഹ് ചൊല്ലും, അങ്ങനെ ഞാന്‍ എന്റെ നേര്‍ച്ച ദിനം തോറും നിറവേറ്റും.