അൽ-സബൂർ 57
അള്ളാഹുവിന്റെ ചിറകിന്‍കീഴില്‍
57
1എന്നോടു കൃപയുണ്ടാകണമേ! യാ അള്ളാ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ ശരണം പ്രാപിക്കുന്നു.
2അത്യുന്നതനായ മഅബൂദിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; എനിക്കു വേണ്ടി എല്ലാം ചെയ്തു തരുന്ന മഅബൂദിനെത്തന്നെ.
3അവിടുന്നു ജന്നത്തില്‍ നിന്നു സഹായമയച്ച് എന്നെ രക്ഷിക്കും, എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും; അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) തന്റെ കാരുണ്യവും വിശ്വസ്തതയും അയയ്ക്കും,
4മനുഷ്യ മക്കളെ ആര്‍ത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണു ഞാന്‍ ; അവയുടെ പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളുമാണ്, അവയുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകളും.
5യാ അള്ളാ, അങ്ങ് ആകാശത്തിനുമേല്‍ ഉയര്‍ന്നു നില്‍ക്കണമേ; അങ്ങയുടെ മഹത്ത്വം ദുനിയാവിലെങ്ങും നിറയട്ടെ!
6അവര്‍ എന്റെ കാലടികള്‍ക്കു വലവിരിച്ചു; എന്റെ മനസ്‌സിടിഞ്ഞു പോയി അവര്‍ എന്റെ വഴിയില്‍ കുഴികുഴിച്ചു; അവര്‍ തന്നെ അതില്‍ പതിച്ചു.
7എന്റെ ഹൃദയം അചഞ്ചലമാണ്; യാ അള്ളാ, എന്റെ ഹൃദയം അചഞ്ചലമാണ്; ഞാന്‍ അങ്ങയെ പാടിസ്തുതിക്കും.
8എന്റെ ഹൃദയമേ, ഉണരുക: വീണയും കിന്നരവും ഉണരട്ടെ; ഞാന്‍ പ്രഭാതത്തെ ഉണര്‍ത്തും.
9യാ റബ്ബ്ൽ ആലമീൻ, ജനതകളുടെ മധ്യത്തില്‍ ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും; ജനതകളുടെയിടയില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.
10അങ്ങയുടെ കാരുണ്യം ആകാശത്തോളവും അങ്ങയുടെ വിശ്വസ്തതമേഘങ്ങളോളവും വലുതാണ്.
11യാ അള്ളാ, അങ്ങ് ആകാശത്തിനുമേല്‍ ഉയര്‍ന്നു നില്‍ക്കണമേ! അങ്ങയുടെ മഹത്വം ദുനിയാവിലെങ്ങും നിറയട്ടെ!