അൽ-സബൂർ 56
ഞാന്‍ നിര്‍ഭയനായി അള്ളാഹുവിൽ തവക്കുലാക്കും
56 1യാ അള്ളാ, എന്നോടു റഹം തോന്നണമേ! മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു; ദിവസം മുഴുവനും അഅ്ദാഇനുകൾ എന്നെ പീഡിപ്പിക്കുന്നു.
2ദിവസം മുഴുവനും എന്റെ അഅ്ദാഇനുകൾ എന്നെ ചവിട്ടിമെതിക്കുന്നു; അനേകര്‍ എന്നോടു തകബ്ബുറോടെ ഖിതാൽ ചെയ്യുന്നു.
3ഭയമുണ്ടാകുമ്പോള്‍ ഞാന്‍ അങ്ങയില്‍ തവക്കുലാക്കും.
4ആരുടെ കലാം ഞാന്‍ പ്രകീര്‍ത്തിക്കുന്നുവോ, ആ അള്ളാഹുവിൽ നിര്‍ഭയനായി ഞാന്‍ തവഖുലാക്കുന്നു; ഇൻസാന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?
5ദിവസം മുഴുവനും അവര്‍ എന്നെ ദ്രോഹിക്കാന്‍ നോക്കുന്നു; അവരുടെ ചിന്തകളത്രയും എങ്ങനെ എന്നെ ഉപദ്രവിക്കാമെന്നാണ്.
6അവര്‍ കൂട്ടംകൂടി പതിയിരിക്കുന്നു; അവര്‍ എന്റെ പ്രാണനുവേണ്ടി പതിയിരുന്ന് എന്റെ കാലടികളെ നിരീക്ഷിക്കുന്നു.
7അവരുടെ അകൃത്യത്തിനു തക്കപ്രതിഫലം നല്‍കണമേ! യാ അള്ളാ, ക്രോധത്തോടെ ഖൌമുകളെ തകര്‍ക്കണമേ!
8അവിടുന്ന് എന്റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്; എന്റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ.
9ഞാന്‍ അങ്ങയെ ഇസ്തിഹാഗാസ നടത്തുമ്പോള്‍ എന്റെ അഅ്ദാഇനുകൾ പിന്തിരിയും; അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) എന്റെ പക്ഷത്താണെന്നു ഞാനറിയുന്നു.
10ഞാന്‍ ആരുടെ കലാം കീര്‍ത്തിക്കുന്നുവോ, ആ അള്ളാഹുവിൽ , ഞാന്‍ ആരുടെ കലാം പ്രകീര്‍ത്തിക്കുന്നുവോ,
11ആ റബ്ബില്‍[b] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) , നിര്‍ഭയനായി ഞാന്‍ തവക്കുലാക്കും; ഇൻസാന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?
12യാ അള്ളാ, അങ്ങേക്കുള്ള നേര്‍ച്ചകള്‍ നിറവേറ്റാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാന്‍ അങ്ങേക്കു കൃതജ്ഞതാ ഖുർബാനി അര്‍പ്പിക്കും.
13ഞാന്‍ അള്ളാഹുവിന്റെ ഹള്ദ്രത്തിൽ ജീവന്റെ നൂറാനിയത്തിൽ നടക്കേണ്ടതിന്, അവിടുന്ന് എന്റെ ഹയാത്തിനെ മരണത്തില്‍ നിന്നും, എന്റെ പാദങ്ങളെ വീഴ്ചയില്‍ നിന്നും രക്ഷിച്ചിരിക്കുന്നു.