അൽ-സബൂർ 54

എന്റെ സഹായം അള്ളാഹു സുബുഹാന തഅലാ

54 1യാ അള്ളാ, അങ്ങയുടെ നാമത്താല്‍ എന്നെ രക്ഷിക്കണമേ! അങ്ങയുടെ ശക്തിയില്‍ എനിക്കു നീതി നടത്തിത്തരണമേ! 2യാ അള്ളാ, എന്റെ ദുആ സ്വീകരിക്കേണമേ! എന്റെ അധരങ്ങളില്‍ നിന്ന് ഉതിരുന്ന വാക്കുകള്‍ ശ്രദ്ധിക്കണമേ!

3അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു; നിര്‍ദയര്‍ എന്നെ വേട്ടയാടുന്നു; അവര്‍ക്കു മഅബൂദിനെക്കുറിച്ച് ചിന്തയില്ല.

4ഇതാ, അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലായാണ് എന്റെ സഹായകന്‍ , റബ്ബുൽ ആലമീനാണ് എന്റെ ഹയാത്ത് താങ്ങി നിര്‍ത്തുന്നവന്‍ . 5അവിടുന്ന് എന്റെ ശത്രുക്കളോടു തിന്‍മ കൊണ്ടു പകരംവീട്ടും; അങ്ങയുടെ വിശ്വസ്തതയാല്‍ അവരെ സംഹരിച്ചുകളയണമേ!

6ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വം ഖുർബാനി അര്‍പ്പിക്കും; യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ ശ്രേഷ്ഠമായ നാമത്തിനു ഞാന്‍ നന്ദിപറയും. 7അങ്ങ് എന്നെ എല്ലാ കഷ്ടതകളിലും നിന്നു മോചിപ്പിച്ചു; ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകള്‍ കണ്ടു.


Footnotes