അൽ-സബൂർ 53
അള്ളാഹുവിനെ നിഷേധകന്റെ മൗഢ്യം
53 1അള്ളാഹവില്ല എന്നു ഭോഷന്‍ തന്റെ ഖൽബിൽ പറയുന്നു. മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു, ഖൈറ് ചെയ്യുന്നവരാരുമില്ല.
2അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന തഅലാ ജന്നത്തില്‍ നിന്നു ഇബ്നു ആദമിനെ നോക്കുന്നു; സൃഷ്ടാവിനെ തേടുന്ന ജ്ഞാനികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു.
3എല്ലാവരും ത്വരീഖിൽനിന്നകന്ന് ഒന്നുപോലെ ദുഷിച്ചുപോയി, നന്‍മചെയ്യുന്നവനില്ല- ഒരുവന്‍ പോലുമില്ല.
4ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്റെ ഖൌമിനെ ഖുബ്ബൂസ് പോലെ തിന്നൊടുക്കുന്നു; ഇവര്‍ സൃഷ്ടാവിനോട് ദുആ ഇരക്കുന്നില്ല.
5അതാ, അവര്‍ ബേജാറായിക്കഴിയുന്നു, ഇന്നോളം കണ്ടിട്ടില്ലാത്ത പരിഭ്രാന്തി! മഅബൂദള്ളാ അധര്‍മികളുടെ അള്മുകൾ ചിതറിക്കും; അവര്‍ ലജ്ജിതരാകും; അള്ളാഹു സുബുഹാന തഅലാ[b] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) അവരെ കൈവെടിഞ്ഞിരിക്കുന്നു.
6യിസ്രായീലിന്റെ വിമോചനം സീയൂനില്‍ നിന്നു വന്നിരുന്നെങ്കില്‍ ! അള്ളാഹു സുബുഹാന തഅലാ തന്റെ ഖൌമിന്റെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ യാഖൂബ് ആനന്ദിക്കും, യിസ്രായീൽ സന്തോഷിക്കും.