അൽ-സബൂർ 50

കൃതജ്ഞത യഥാര്‍ഥ ഖുർബാനി

50

1റബ്ബ്ൽ ആലമീനായ മഅബൂദള്ളാ, ശക്തനായവന്‍ , സംസാരിക്കുന്നു; കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ദുനിയാവ് മുഴുവനെയും അവിടുന്നു വിളിക്കുന്നു.

2സൗന്ദര്യത്തികവായ സീയോനില്‍നിന്നു അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) പ്രകാശിക്കുന്നു. നമ്മുടെ മഅബൂദ് വരുന്നു, അവിടുന്നു മൗനമായിരിക്കുകയില്ല.

3അവിടുത്തെ മുന്‍പില്‍ സംഹാരാഗ്‌നിയുണ്ട്; അവിടുത്തെ ചുറ്റും കൊടുങ്കാറ്റ് ഇരമ്പുന്നു.

4തന്റെ ജനത്തെ വിധിക്കാന്‍ അവിടുന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.

5ഖുർബാനിയര്‍പ്പണത്തോടെ എന്നോട് ഉടമ്പടി ചെയ്തിട്ടുള്ള എന്റെ വിശ്വസ്തരെ എന്റെ അടുത്തു വിളിച്ചുകൂട്ടുവിന്‍ .

6ആകാശം അവിടുത്തെ നീതിയെ ഉദ്‌ഘോഷിക്കുന്നു; അള്ളാഹു തന്നെയാണു വിധികര്‍ത്താവ്.

7എന്റെ ജനമേ, കേള്‍ക്കുവിന്‍ , ഞാന്‍ ഇതാ, സംസാരിക്കുന്നു; യിസ്രായിലാഹേ, ഞാന്‍ നിനക്കെതിരേ സാക്ഷ്യം നല്‍കും; ഞാനാണു അള്ളാഹു, നിന്റെ മഅബൂദ്.

8നിന്റെ ഖുർബാനികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്റെ ദഹനഖുർബാനികള്‍ നിരന്തരം എന്റെ മുന്‍പിലുണ്ട്.

9നിന്റെ വീട്ടില്‍ നിന്നു കാളയെയോ നിന്റെ ആട്ടിന്‍പറ്റത്തില്‍ നിന്നു മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല.

10വനത്തിലെ സര്‍വമൃഗങ്ങളും കുന്നുകളിലെ ആയിരക്കണക്കിനു കന്നുകാലികളും എന്റേതാണ്.

11ആകാശത്തിലെ പറവകളെ ഞാന്‍ അറിയുന്നു; വയലില്‍ ചരിക്കുന്നവയെല്ലാം എന്റേതാണ്.

12എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറയുകയില്ല; ലോകവും അതിലുള്ള സമസ്തവും എന്റേതാണ്.

13ഞാന്‍ കാളകളുടെ മാംസം തിന്നുമോ? ആടുകളുടെ രക്തം കുടിക്കുമോ?

14കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്‍പ്പിക്കുന്ന ഖുർബാനി; അത്യുന്നതനുള്ള നിന്റെ നേര്‍ച്ചകള്‍ നിറവേറ്റുക.

15അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.

16എന്നാല്‍ ദുഷ്ടനോടു അള്ളാഹു പറയുന്നു: എന്റെ നിയമങ്ങള്‍ ഉരുവിടാനോ എന്റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം?

17നീ ശിക്ഷണത്തെ വെറുക്കുന്നു; എന്റെ വചനത്തെ നീ അവഗണിക്കുന്നു.

18കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ടുചേരും. വ്യഭിചാരികളോടു നീ ചങ്ങാത്തം കൂടുന്നു.

19നിന്റെ വായ് നീ തിന്‍മയ്ക്കു തുറന്നിട്ടിരിക്കുന്നു. നിന്റെ നാവു വഞ്ചനയ്ക്കു രൂപം നല്‍കുന്നു.

20നീ നിന്റെ സഹോദരനെതിരായി സംസാരിച്ചു കൊണ്ടിരിക്കുന്നു; സ്വന്തം സഹോദരനെതിരേ നീ അപവാദം പരത്തുന്നു.

21നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു; നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി; എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു; നിന്റെ മുന്‍പില്‍ ഞാന്‍ കുറ്റങ്ങള്‍നിരത്തിവയ്ക്കുന്നു.

22അള്ളാഹുവിനെ മറക്കുന്നവരേ, ഓര്‍മയിലിരിക്കട്ടെ! അല്ലെങ്കില്‍ , ഞാന്‍ നിങ്ങളെ ചീന്തിക്കളയും; രക്ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.

23ഖുർബാനിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു; നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു അള്ളാഹവിന്റെ രക്ഷഞാന്‍ കാണിച്ചുകൊടുക്കും.


Footnotes