അൽ-സബൂർ 49
സമ്പത്തിന്റെ നശ്വരത
49 1ഖൌമുകളേ, ശ്രദ്ധിക്കുവിന്‍ ; ദുനിയാവിലെ നിവാസികളേ, ചെവിയോര്‍ക്കുവിന്‍ .
2എളിയവരും ഉന്നതരും ധനികരും മിസ്കീനുകളും ഒന്നുപോലെ കേള്‍ക്കട്ടെ!
3എന്റെ ശഫത്തുകൾ ഹിക്മത്ത് വിളിച്ചു പറയും; എന്റെ ഖൽബ് ഹുൽമ് മന്ത്രിക്കും.
4സുഭാഷിതത്തിന് ഞാന്‍ ചെവിചായിക്കും, കിന്നരനാദത്തോടെ ഞാന്‍ എന്റെ കടംകഥയുടെ പൊരുള്‍തിരിക്കും.
5എന്നെ പീഡിപ്പിക്കുന്നവരുടെ ശർറ് എന്നെ ഇഹാത്വത്ത് ചെയ്യുന്നു. ക്ലേശകാലങ്ങളില്‍ ഞാനെന്തിനു ഭയപ്പെടണം?
6അവര്‍ തങ്ങളുടെ ധനത്തില്‍ തവക്കുലാക്കുകയും സമ്പത്തില്‍ കിബ്റൻമാരാവുകയും ചെയ്യുന്നു.
7തന്നെത്തന്നെ വീണ്ടെടുക്കാനോ സ്വന്തം ജീവന്റെ വില അള്ളാഹുവിനു കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല.
8ജീവന്റെ വിടുതല്‍ വില വളരെ വാസിയാണ്; എത്ര ആയാലും അതു തികയുകയുമില്ല.
10ജ്ഞാനിപോലും മയ്യത്താകുന്നെന്നും മണ്ടനും മന്ദബുദ്ധിയും ഒന്നുപോലെ ഹലാക്കാകുമെന്നും തങ്ങളുടെ സമ്പത്ത് അന്യര്‍ക്കായിഉപേക്ഷിച്ചു പോകുമെന്നും അവര്‍ കാണും.
11ബലദുകൾ സ്വന്തമെന്ന് അവകാശപ്പെട്ടെങ്കിലും ഖബർസ്ഥാനായിരിക്കും അവരുടെ നിത്യവസതി; ജീലുകളോളം അവരുടെ വാസസ്ഥാനം.
12ഇൻസാൻ തന്റെ പ്രതാപത്തില്‍ നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവനും ഹലാക്കായി പോകും.
13വിവേകമറ്റ ആത്മവിശ്വാസം പുലര്‍ത്തുന്നവരുടെ വിധിയും തങ്ങളുടെ സമ്പത്തില്‍ സുറൂറിലാകുന്നവരുടെ അവസാനവും ഇതുതന്നെ.
14ആടുകളെപ്പോലെ അവര്‍ മരണത്തിനു വിധിക്കപ്പെട്ടവരാണ്; മൌത്തായിരിക്കും അവരുടെ ഇടയന്‍ ; നേരേ ഖബർസ്ഥാനിലേക്ക് അവര്‍ താഴും; അവരുടെ രൂപം അഴിഞ്ഞുപോകും; ജഹന്നമായിരിക്കും അവരുടെ പാര്‍പ്പിടം.
15എന്നാല്‍ , അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന തഅലാ എന്റെ റൂഹിനെ ജഹന്നത്തിന്റെ പിടിയില്‍നിന്നു വീണ്ടെടുക്കും; അവിടുന്ന് എന്നെ ഖുബൂലാക്കും.
16ഒരുവന്‍ സമ്പന്നനാകുമ്പോഴും അവന്റെ ബൈത്തിന്റെ മജ്ദ് വര്‍ധിക്കുമ്പോഴും നീ പേടിക്കേണ്ട.
17അവന്‍ മയ്യത്താകുമ്പോള്‍ ഒന്നുംകൂടെ കൊണ്ടുപോവുകയില്ല; അവന്റെ മജ്ദ് അവനെ അനുഗമിക്കുകയില്ല.
18ജീവിതകാലത്തു സന്തുഷ്ടനെന്നു കരുതിയെങ്കിലും, അവന്റെ ബറഖത്ത് കണ്ട് ആളുകള്‍ അവനെ സ്തുതിച്ചെങ്കിലും,
19അവന്‍ തന്റെ ഉപ്പാപ്പമാരോടു ചേരും; ഇനിമേല്‍ അവന്‍ അൻവാർ കാണുകയില്ല.
20ഇൻസാൻ തന്റെ പ്രതാപത്തില്‍ നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവന്‍ ഹലാക്കായി പോകും.