അൽ-സബൂർ 48

അള്ളാഹുവിന്റെ നഗരം

48

1റബ്ബ്ൽ ആലമീൻ ഉന്നതനാണ്; നമ്മുടെ പടച്ചോന്റെ നഗരത്തില്‍ അത്യന്തം സ്തുത്യര്‍ഹനുമാണ്.

2ഉയര്‍ന്നു മനോഹരമായ അവിടുത്തെ ഖുദ്ധൂസി ഗിരി മുഴു ദുനിയാവിന്റെയും സന്തോഷമാണ്; അങ്ങു വടക്കുള്ള സീയോന്‍പര്‍വതം ഉന്നതനായ രാജാവിന്റെ നഗരമാണ്.

3അതിന്റെ കോട്ടകള്‍ക്കുള്ളില്‍ അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന തഅലാ സുനിശ്ചിതമായ അഭയകേന്ദ്രമായി വെളിപ്പെട്ടിരിക്കുന്നു.

4ഇതാ, രാജാക്കന്‍മാര്‍ സമ്മേളിച്ചു; അവര്‍ ഒത്തൊരുമിച്ചു മുന്നേറി.

5സീയോനെ കണ്ട് അവര്‍ അമ്പരന്നു; പരിഭ്രാന്തരായ അവര്‍ പലായനം ചെയ്തു.

6അവിടെവച്ച് അവര്‍ ഭയന്നുവിറച്ചു; ഈറ്റുനോവിനൊത്ത കഠിനവേദന അവരെ ഗ്രസിച്ചു.

7കിഴക്കന്‍ കാറ്റില്‍പെട്ട താര്‍ഷീഷ്‌കപ്പലുകളെപ്പോലെ അവര്‍ തകരുന്നു.

8നാം കേട്ടതുപോലെതന്നെ സൈന്യങ്ങളുടെ റബ്ബ്ൽ ആലമീന്റെ നഗരത്തില്‍ നാം കണ്ടു; അള്ളാഹു സുബുഹാന തഅലാ[b] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്ന അവിടുത്തെ നഗരത്തില്‍ത്തന്നെ.

9യാ അള്ളാ, ബൈത്തുള്ളയിൽ ഞങ്ങള്‍ അങ്ങയുടെ റഹമത്തിനെ ധ്യാനിച്ചു.

10യാ അള്ളാ, അങ്ങയുടെ നാമമെന്നപോലെതന്നെ അങ്ങയുടെ സ്തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു; അവിടുത്തെ വലംകൈ വിജയം കൊണ്ടു നിറഞ്ഞിരിക്കുന്നു.

11സീയോന്‍മല സന്തോഷിക്കട്ടെ! അങ്ങയുടെ ന്യായവിധികള്‍മൂലം യൂദായുടെ പുത്രിമാര്‍ ആഹ്‌ളാദിക്കട്ടെ!

12സീയോനു ചുറ്റും സഞ്ചരിക്കുവിന്‍ ; അതിനു പ്രദക്ഷിണം വയ്ക്കുവിന്‍ , അതിന്റെ ഗോപുരങ്ങള്‍ എണ്ണുവിന്‍ .

13അതിന്റെ കൊത്തളങ്ങളെ ശ്രദ്ധിക്കുകയും

14കോട്ടകളെ നടന്നുകാണുകയും ചെയ്യുവിന്‍ ; ഇവിടെയാണു മഅബൂദ്; ഈ മഅബൂദാണ് എന്നേക്കുമുള്ള നമ്മുടെ അള്ളാഹു സുബുഹാന തഅലാ; അവിടുന്ന് എന്നും നമ്മെ നയിക്കുമെന്നു വരുംതലമുറയോടു പറയാന്‍വേണ്ടിത്തന്നെ.


Footnotes