അൽ-സബൂർ 47

ഖൌമുകളുടെമേല്‍ വാഴുന്ന മഅബൂദ്


47 1ഖൌമുകളേ, തസ്-വ്ഫീഖ് മുഴക്കുവിന്‍ . അള്ളാഹുവിന്റെ മുന്‍പില്‍ സുറൂറിന്റെ സൌത്ത് മുഴക്കുവിന്‍ .

2അത്യുന്നതനായ റബ്ബ് ഭീതിദനാണ്; അവിടുന്നു മുഴു ദുനിയാവിന്റെയും മലിക്കാണ്.

3അവിടുന്നു രാജ്യങ്ങളുടെമേല്‍ നമുക്കു ഫലാഹ് നേടിത്തന്നു; ഖൌമുകളെ നമ്മുടെ കാല്‍ക്കീഴിലാക്കി.

4അവിടുന്നു നമ്മുടെ ഹഖ് ഇഖ്തിയാർ ചെയ്തു തന്നു; താന്‍ ഹുബ്ബ് വെക്കുന്ന യാഖൂബിന്റെ അഭിമാനം തന്നെ.

5ജയഘോഷത്തോടും കാഹളനാദത്തോടും കൂടെ മഅബൂദായ റബ്ബ്ൽ ആലമീൻ ആരോഹണം ചെയ്തു.

6അള്ളാഹുവിനെ ഗിനാ ചെയ്യുവിൻ ; ഹംദ് ചൊല്ലുവിൻ ; നമ്മുടെ മലിക്കിനു മദ്ഹ് ചൊല്ലുവിൻ ; തസ്ബീഹ് മുഴക്കുവിൻ .

7മഅബൂദള്ളാ ദുനിയാവ് മുഴുവന്റെയും മലിക്കാണ്; സബൂർ പാടികൊണ്ട് അവിടുത്തേക്ക് മദ്ഹ് ചൊല്ലുവിൻ .

8അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) ഖൌമുകളുടെമേല്‍ മുൽക് നടത്തുന്നു, അവിടുന്നു തന്റെ മുഖദ്ദിസായ അർശിലിരിക്കുന്നു.

9ഇബ്രാഹീമിന്റെ മഅബൂദിന്റെ ഉമ്മത്തിനെപ്പോലെ, ഖൌമുകളുടെ അമീറുകൾ ഒരുമിച്ചുകൂടുന്നു; ദുനിയാവിന്റെ രക്ഷാകവചങ്ങള്‍ അള്ളാഹുവിന് അധീനമാണ്; അവിടുന്നു മഹോന്നതനാണ്.


Footnotes