അൽ-സബൂർ 46  

അൽ റബ്ബ് നമ്മോടുകൂടെ

അൽ സബൂർ

46 1റബ്ബാണു നമ്മുടെ അഭയവും ഖുവ്വത്തും; കഷ്ടപ്പാടുകളില്‍ അവിടുന്നു നിശ്ചയമായ തുണയാണ്.

2ഈ ദുനിയാവ് ഇളകിയാലും മലകളെല്ലാം കടലിൽ മുങ്ങിപ്പോയാലും നാം പേടിക്കുകയില്ല.

3മാഅ് തിരയടിച്ചുയര്‍ന്നു വന്നാലും അതിന്റെ ഖുവ്വത്ത് കൊണ്ടു മലകളെല്ലാം വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല.

4അള്ളാഹുവിൻറെ നഗരത്തെ, പടച്ചോന്റെ മുഖദ്ദിസ്സായ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഫയ്ളാനാകുന്ന ഒരു നദിയുണ്ട്.

5ആ നഗരത്തില്‍ അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) വസിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അതിരാവിലെ അള്ളാഹു അതിനെ സഹായിക്കും.

6ഖൌമുകള്‍ ക്രോധാവിഷ്ടരാകുന്നു; രാജ്യങ്ങള്‍ പ്രകമ്പനം കൊള്ളുന്നു; അവിടുന്നു ശബ്ദമുയര്‍ത്തുമ്പോള്‍ ദുനിയാവ് ഉരുകിപ്പോകുന്നു.

7സൈന്യങ്ങളുടെ റബ്ബ് നമ്മോടു കൂടെയുണ്ട്; യാക്കൂബ് നബി (അ) ൻറെ പടച്ചോന്‍ നമ്മുടെ മൽജഅ്.

8തആൽ, റബ്ബിന്റെ അമലുകൾ കാണുവിന്‍; അവിടുന്നു ഈ ദുനിയാവിനെ എങ്ങനെ ശൂന്യമാക്കിയിരിക്കുന്നു എന്നു കാണുവിന്‍.

9അവിടുന്നു ഈ ദുനിയാവിൻറെ അതിര്‍ത്തിയോളം യുദ്ധമില്ലാതാക്കുന്നു; അവിടുന്നു വില്ലൊടിക്കുകയും കുന്തം ഹലാക്കാക്കുകയും ചെയ്യുന്നു; രഥങ്ങളെ അഗ്‌നിക്കിരയാക്കുന്നു.

10ശാന്തമാകുക, ഞാന്‍ അള്ളാഹുവാണെണെന്നറിയുക; ഞാന്‍ ഖൌമുകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ സർവ്വ ദുനിയാവിലും ഉന്നതനാണ്.

11സൈന്യങ്ങളുടെ റബ്ബ് നമ്മോടു കൂടെയുണ്ട്; യാക്കൂബ് നബിയുടെ പടച്ചോന്‍ നമ്മുടെ മൽജഅ്.


Footnotes