അൽ-സബൂർ 33

സ്രഷ്ടാവും പരിപാലകനുമായ മഅബൂദ്


33 1ആദിലുകളേ, റബ്ബ്ൽ ആലമീനില്‍ ആനന്ദിക്കുവിന്‍ ; സ്‌തോത്രം ആലപിക്കുന്നതു ആദിലുകൾക്ക് യുക്തമാണല്ലോ.

2അഅ് വാദ് കൊണ്ടു റബ്ബ്ൽ ആലമീന് മദ്ഹ് ചൊല്ലുവിൻ , പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍ .

3റബ്ബ്ൽ ആലമീന് ഒരു പുതിയകീര്‍ത്തനമാലപിക്കുവിന്‍ ; ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ വിദഗ്ധമായി തന്ത്രി മീട്ടുവിന്‍ .

4റബ്ബ്ൽ ആലമീന്റെ കലാം ഹഖാണ്; അവിടുത്തെ അമൽ വിശ്വസനീയമാണ്.

5അവിടുന്നു അദ് ലും ന്യായവും ഇഷ്ടപ്പെടുന്നു. റബ്ബ്ൽ ആലമീന്റെ റഹ്മത്ത്കൊണ്ടു ദുനിയാവ് നിറഞ്ഞിരിക്കുന്നു,

6റബ്ബ്ൽ ആലമീന്റെ കലാമിനാൽ സമാഅ് നിര്‍മിക്കപ്പെട്ടു; അവിടുത്തെ വസ്വീയത്തിനാൽ ആകാശഗോളങ്ങളും.

7അവിടുന്നു ബഹ്റിലെ ജലത്തെ ഒരുമിച്ചുകൂട്ടി; ആഴങ്ങളെ അവിടുന്നു കലവറകളില്‍ സംഭരിച്ചു.

8ഈ ദുനിയാവ് മുഴുവന്‍ റബ്ബ്ൽ ആലമീനെ ഭയപ്പെടട്ടെ! ദുനിയാവിലെ നിവാസികള്‍ അവിടുത്തെ മുന്‍പില്‍ ഭയത്തോടെ നില്‍ക്കട്ടെ!

9അവിടുന്ന് അരുളിച്ചെയ്തു, ലോകം ഉണ്ടായി; അവിടുന്നു കല്‍പിച്ചു, അതു സുസ്ഥാപിതമായി.

10റബ്ബ്ൽ ആലമീൻ ഖൌമുകളുടെ ആലോചനകളെ വ്യര്‍ഥമാക്കുന്നു; അവരുടെ അഫ്കാറുകളെ അവിടുന്നു തകര്‍ക്കുന്നു.

11റബ്ബ്ൽ ആലമീന്റെ അഫ്കാർ അബദിയാണ്; അവിടുത്തെ ചിന്തകള്‍ ജീലുകളോളം നിലനില്‍ക്കുന്നു.

12റബ്ബ്ൽ ആലമീൻ മഅബൂദായുള്ള ഖൌമും അവിടുന്നു തനിക്കു വേണ്ടി തിരഞ്ഞെടുത്ത ഉമ്മത്തുകളും ഭാഗ്യമുള്ളവരാണ്.

13റബ്ബ്ൽ ആലമീൻ ജന്നത്തില്‍ നിന്നു താഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.

14തന്റെ അർശിൽ നിന്ന് അവിടുന്നു ദുനിയാവിലെ നിവാസികളെ വീക്ഷിക്കുന്നു.

15അവരുടെ ഖൽബുകളെ രൂപപ്പെടുത്തുന്നവന്‍ അവരുടെ അമലുകളെ നിരീക്ഷിക്കുന്നു.

16സൈന്യബാഹുല്യം കൊണ്ടു മാത്രം മലിക്ക് രക്ഷനേടുന്നില്ല; കരുത്തുകൊണ്ടു മാത്രം യോദ്ധാവു മോചിതനാകുന്നില്ല.

17പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്ന ആശ ബാത്വിലാണ്; അതിന്റെ വലിയ ഖുവ്വത്ത്കൊണ്ട് അതിനു രക്ഷിക്കാന്‍ കഴിയുകയില്ല.

18ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്റെ റഹ്മത്തിൽ റജാഅ് വയ്ക്കുന്നവരെയും റബ്ബ്ൽ ആലമീൻ കടാക്ഷിക്കുന്നു.

19അവിടുന്ന് അവരുടെ റൂഹിനെ മരണത്തില്‍ നിന്നു മഹ്ഫിറത്തിലാക്കുന്നു; ക്ഷാമത്തില്‍ അവരുടെ ഹയാത്ത് നിലനിര്‍ത്തുന്നു.

20നാം റബ്ബ്ൽ ആലമീനു വേണ്ടി കാത്തിരിക്കുന്നു, അവിടുന്നാണു നമ്മുടെ സഹായവും ജുന്നത്തും.

21നമ്മുടെ ഖൽബ് റബ്ബ്ൽ ആലമീനില്‍ സന്തോഷിക്കുന്നു; എന്തെന്നാല്‍ , നമ്മള്‍ അവിടുത്തെ മുഖദ്ദിസ്സായ ഇസ്മിൽ തവഖുലാക്കുന്നു.

22യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ റഹ്മത്ത് ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ റജാഅ് അര്‍പ്പിച്ചിരിക്കുന്നു.