അൽ-സബൂർ 32
മാപ്പുലഭിച്ചവന്റെ ആനന്ദം
32 1അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന് . 2റബ്ബ്ൽ ആലമീൻ കുറ്റം ചുമത്താത്തവനും ഖൽബിൽ വഞ്ചനയില്ലാത്തവനും ഭാഗ്യവാന് .
3ഞാന്‍ പാപങ്ങള് ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ് എന്റെ ശരീരം ക്ഷയിച്ചുപോയി. 4രാവും പകലും അങ്ങയുടെ കരം എന്റെ മേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ശക്തി വരണ്ടുപോയി.
5എന്റെ പാപം അവിടുത്തോടു ഞാന്‍ ഏറ്റു പറഞ്ഞു; എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്റെ അതിക്രമങ്ങള്‍ റബ്ബ്ൽ ആലമീനോടു ഞാന്‍ ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്റെ പാപം അവിടുന്നു ക്ഷമിച്ചു.
6ആകയാല്‍ , മഅബൂദിന്റെ ഭക്തര് ആപത്തില്‍ അവിടുത്തോടു ദുആ ഇരക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല. 7അവിടുന്ന് എന്റെ അഭയസങ്കേതമാണ്; അനര്‍ഥങ്ങളില്‍ നിന്ന് അവിടുന്നെന്നെ രക്ഷിക്കുന്നു; രക്ഷകൊണ്ട് എന്നെ പൊതിയുന്നു.
8ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്റെ മേല്‍ ദൃഷ്ടിയുറപ്പിച്ചു നിന്നെ ഉപദേശിക്കാം. 9നീ കുതിരയെയും കോവര്‍കഴുതയെയും പോലെ ബുദ്ധിയില്ലാത്തവനാകരുത്; കടിഞ്ഞാണ്‍ കൊണ്ടു നിയന്ത്രിച്ചില്ലെങ്കില്‍ അവ നിന്റെ വരുതിയില്‍ നില്‍ക്കുകയില്ല.
10ദുഷ്ടര് അനുഭവിക്കേണ്ട വേദനകള്‍ വളരെയാണ്; റബ്ബ്ൽ ആലമീനില്‍ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യും. 11നീതിമാന്മാരേ, റബ്ബ്ൽ ആലമീനില്‍ ആനന്ദിക്കുവിന്‍ , പരമാര്ഥഹൃദയരേ, ആഹ്ളാദിച്ച് ആര്‍ത്തുവിളിക്കുവിന്‍.