അൽ-സബൂർ 21
മലിക്കിനു ഫലാഹ് നല്‍കിയതിനു ശുക്ർ
21 1യാ റബ്ബ്ൽ ആലമീൻ, മലിക് അങ്ങയുടെ ഖുവ്വത്തിൽ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തില്‍ അവന്‍ എത്രയധികം സുറൂറിലാകുന്നു!
2അവന്റെ ഖൽബിലെ ശഹ്-വത്ത് അങ്ങു ഹാസിലാക്കി കൊടുത്തു; അവന്റെ ദുആ അങ്ങ് നിഷേധിച്ചില്ല.
3കസീറായ ബർക്കത്തുകളുമായി അവിടുന്ന് അവനെ സന്ദര്‍ശിച്ചു; അവന്റെ ശിരസ്സില് തങ്കക്കിരീടം അണിയിച്ചു.
4അവന്‍ അങ്ങയോടു ജീവന്‍യാചിച്ചു; അവിടുന്ന് അതു നല്‍കി; സുദീര്‍ഘവും അനന്തവുമായ നാളുകള്‍തന്നെ.
5അങ്ങയുടെ സഹായത്താല്‍ അവന്റെ മജ്ദിനെ വര്ധിച്ചു; അങ്ങ് അവന്റെ മേല്‍ നൂറാനിയത്തും ഇസ്സത്തും ചൊരിഞ്ഞു.
6അവിടുന്ന് അവനെ അബദിയായി ബർക്കത്തിന്നുടയവനാക്കി; അങ്ങയുടെ ഹള്ദ്രത്തിന്റെ സന്തോഷം കൊണ്ട് അവനെ ഫറഹിലാക്കുന്നു.
7മലിക്ക് റബ്ബ്ൽ ആലമീനില്‍ വിശ്വസിച്ച് തവഖുലാക്കുന്നു; അത്യുന്നതന്റെ റഹ്മത്ത് നിമിത്തം അവന്‍ നിര്‍ഭയനായിരിക്കും.
8അങ്ങയുടെ കൈ സകല അഅ്ദാഇകളെയും തിരഞ്ഞുപിടിക്കും; അങ്ങയുടെ വലത്തുകരം അങ്ങയെ ബുഗ്ള് ചെയ്യുന്നവരെ പിടികൂടും.
9അങ്ങയുടെ സന്ദര്‍ശന യൌമില്‍ അവരെ എരിയുന്ന ചൂളപോലെയാക്കും; റബ്ബ്ൽ ആലമീൻ തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങും; നാർ അവരെ ദഹിപ്പിച്ചുകളയും.
10അങ്ങ് അവരുടെ ഔലാദിനെ അർളിൽ നിന്നും അവരുടെ ഔലാദുകളെ മനുഷ്യമക്കളുടെ ഇടയില്‍ നിന്നും ഹലാക്കാക്കും.
11അവര്‍ അങ്ങേക്കെതിരേ ശർറ് നിരൂപിച്ചാലും അങ്ങേക്കെതിരേ ശർറായ ആലോചന നടത്തിയാലും വിജയിക്കുകയില്ല.
12അങ്ങ് അവരെ തുരത്തും; അവരുടെ മുഖത്തെ ലക്ഷ്യമാക്കി വില്ലു കുലയ്ക്കും.
13യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ ഖുവ്വത്തിൽ അങ്ങു തംജീദ് ചെയ്യപ്പെടട്ടെ; അങ്ങയുടെ ഖുവ്വത്ത് പ്രഭാവത്തെ ഞങ്ങള്‍ മദ്ഹ് ചൊല്ലും.