അൽ-സബൂർ 20
മലിക്കിന്റെ വിജയത്തിനുവേണ്ടിയുള്ള ദുആ’
20 1നിന്റെ കഷ്ടകാലത്തു റബ്ബ്ൽ ആലമീൻ നിന്റെ ദുആ’ കേള്‍ക്കുമാറാകട്ടെ! യാഖൂബിന്റെ മഅബൂദിന്റെ ഇസ്മ് നിന്നെ സംരക്ഷിക്കട്ടെ.
2അവിടുന്നു തന്റെ ഖുദ്ദൂസി ബൈത്തില്‍ നിന്നു നിനക്കു സഹായമയയ്ക്കട്ടെ! സീയൂനില്‍ നിന്നു നിന്നെ തുണയ്ക്കട്ടെ!
3നിന്റെ വഴിപാടുകള്‍ അവിടുന്ന് ഓര്‍ക്കുമാറാകട്ടെ! നിന്റെ ദഹന ഖുർബാനികളില്‍ അവിടുന്നു സംപ്രീതനാകട്ടെ!
4അവിടുന്നു നിന്റെ ഖൽബിലെ ശഹ്-വത്ത് ഹാസിലാക്കിതരട്ടെ! അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ!
5നിന്റെ വിജയത്തില്‍ ഞങ്ങള്‍ സുറൂറിലാകും; അങ്ങനെ ഞങ്ങളുടെ മഅബൂദിന്റെ ഇസ്മിൽ ഞങ്ങള്‍ വിജയപതാക പാറിക്കും; റബ്ബ്ൽ ആലമീൻ നിന്റെ അപേക്ഷകള്‍ കൈക്കൊള്ളട്ടെ!
6റബ്ബ്ൽ ആലമീൻ തന്റെ മസീഹിനെ സഹായിക്കുമെന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവിടുന്നു തന്റെ മുഖദ്ദിസ്സായ ജന്നത്തില്‍ നിന്ന് അവന് ഇജാപത്ത് നൽകും. വലത്തു കൈകൊണ്ടു അളീമായ ഫലാഹ് നല്‍കും.
7ചിലര്‍ രഥങ്ങളിലും മറ്റുചിലര്‍ കുതിരകളിലും അഹങ്കരിക്കുന്നു; ഞങ്ങളാകട്ടെ, ഞങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീന്റെ ഇസ്മിൽ അഭിമാനം കൊള്ളുന്നു.
8അവര്‍ തകര്‍ന്നുവീഴും, എന്നാല്‍ , ഞങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കും.
9യാ റബ്ബ്ൽ ആലമീൻ, മലിക്കിനു ഫലാഹ് നല്‍കണമേ! ഞങ്ങള്‍ ഇസ്തിഹാഗാസ നടത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഇജാപത്തരുളണമേ!