അൽ-സബൂർ 147
ഖദീറായ റബ്ബുൽ ആലമീൻ
147
1റബ്ബുൽ ആലമീനെ ഹംദ് ചെയ്യുവിൻ; നമ്മുടെ മഅബുദിനു ഹംദ് ചെയ്യുന്നത് എത്ര മുനാസിബ്! റഹ്മാനായ അവിടുത്തേക്കു ഹംദ് ചെയ്യുന്നത് മുനാസിബ് തന്നെ.
2റബ്ബുൽ ആലമീൻ ജറുസലെമിനെ പണിതുയര്‍ത്തുന്നു; ഇസ്രായീലില്‍ നിന്നു ചിതറിപ്പോയവരെ അവിടുന്ന് ഒരുമിച്ചു കൂട്ടുന്നു.
3അവിടുന്നു ഖൽബ് തകര്‍ന്നവരെ ശിഫയാക്കുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു.
4അവിടുന്നു നജ്മുകളുടെ എണ്ണം നിശ്ചയിക്കുന്നു;അവയോരോന്നിനും പേരിടുന്നു.
5നമ്മുടെ റബ്ബുൽ ആലമീൻ കബീറും ശദീദുമാണ്; അവിടുത്തെ ഇൽമ് അളവറ്റതാണ്.
6റബ്ബുൽ ആലമീൻ മുതവാളിഉകളെ ഉയര്‍ത്തുന്നു;ശർറായവരെ തറപറ്റിക്കുന്നു.
7റബ്ബുൽ ആലമീനു തർനീം ചെയ്യുവൻ; കിന്നരം മീട്ടി നമ്മുടെ മഅബൂദിന് മദ്ഹ് ചൊല്ലുവിൻ.
8അവിടുന്നു സമാഅ്നെ മേഘംകൊണ്ടു മൂടുന്നു; അർളിനായി അവിടുന്നു മഴയൊരുക്കുന്നു; അവിടുന്നു ജബലുകളില്‍ പുല്ലു മുളപ്പിക്കുന്നു.
9ബഹാഇമിനും കരയുന്ന ഗുറാബിൻക്കുഞ്ഞുങ്ങള്‍ക്കും അവിടുന്ന് രിസ്ഖ് കൊടുക്കുന്നു.
10പടക്കുതിരയുടെ ബലത്തില്‍ അവിടുന്നു സന്തോഷിക്കുന്നില്ല; ഓട്ടക്കാരന്റെ സുർഅത്തിൽ അവിടുന്നു റാളിയാകുന്നില്ല.
11തന്നെ ഭയപ്പെടുകയും തന്റെ റഹ്മത്തില്‍ റജാ വയ്ക്കുകയും ചെയ്യുന്നവരിലാണു റബ്ബുൽ ആലമീൻ റാളിയാകുന്നത്.
12ജറുസലെമേ, റബ്ബുൽ ആലമീനെ തസ്ബീഹ് ചെയ്യുക; സീയൂനേ, നിന്റെ ഇലാഹിനെ തസ്ബീഹ് ചെയ്യുക.
13നിന്റെ ബാബുകളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള അബ്നാഇന് അവിടുന്ന് ബർകത്ത് നൽകുന്നു.
14അവിടുന്നു നിന്റെ ഹദ്ദുകളില്‍ സലാമത്ത് സ്ഥാപിക്കുന്നു; അവിടുന്നു വിശിഷ്ടമായ ഹിൻത്വത്തു കൊണ്ടു നിന്നെ തൃപ്തയാക്കുന്നു.
15അവിടുന്നു അർളിലേക്കു വസ്വീയത്ത് അയയ്ക്കുന്നു; അവിടുത്തെ ഖൌൽ പാഞ്ഞു വരുന്നു.
16അവിടുന്ന് സ്വൂഫു പോലെ സൽജ് പെയ്യിക്കുന്നു; റമാദു പോലെ സ്വഖീഅ് വിതറുന്നു.
17അവിടുന്ന് ഫതാത് പോലെ ബറദ് പൊഴിക്കുന്നു; അവിടുന്ന് അയയ്ക്കുന്ന ബറദ് ആര്‍ക്കു സഹിക്കാനാവും?
18അവിടുന്നു വസ്വീയ്യത്തുകൾ അയച്ച് അതിനെ ഉരുക്കിക്കളയുന്നു; അവിടുന്നു രിയാഹിനെ അയയ്ക്കുമ്പോള്‍ മാഅ് ഒഴുകിപ്പോകുന്നു.
19അവിടുന്ന് യാഖൂബിനു തന്റെ വസ്വീയത്തും ഇസ്രായീലിനു തന്റെ ഫറാഇളുകളും അഹ്ക്മും വെളിപ്പെടുത്തുന്നു.
20മറ്റൊരു ഖൌമിനു വേണ്ടിയും അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല; അവിടുത്തെ ഹുക്മുകൾ അവര്‍ക്ക് ഗയ്റു മഅ് ലൂമാണ്; റബ്ബുൽ ആലമീനെ മദ്ഹ് ചൊല്ലുവിന്‍.