അൽ-സബൂർ 146
റബ്ബുൽ ആലമീൻ മാത്രമാണു നാജി
146
1റബ്ബുൽ ആലമീനെ തഹ് ലീൽ ചെയ്യുവിൻ; എന്റെ നഫ്സേ, റബ്ബുൽ ആലമീനെ ഹംദ് ചെയ്യുക.
2ആയുഷ്‌കാലമത്രയും ഞാന്‍ റബ്ബുൽ ആലമീനെ തസ്ബീഹ് ചെയ്യും; ഹയാത്തുകാലം മുഴുവന്‍ ഞാന്‍ എന്റെ മഅബൂദിനു തർനീം പാടും.
3മലിക്കുമാരില്‍, സഹായിക്കാന്‍ കഴിവില്ലാത്ത ഇബ്നു ആദമിൽ, തവക്കുലാക്കരുത്.
4അവന്‍ മണ്ണിലേക്കു മടങ്ങുന്നു; അന്ന് അവന്റെ അഫ്കാർ മണ്ണടിയുന്നു.
5യാഖൂബിന്റെ ഇലാഹ് മുഈനായിട്ടുള്ളവന്‍, തന്റെ മഅബൂദായ റബ്ബുൽ ആലമീനില്‍ റജാ വയ്ക്കുന്നവന്‍, നസീബുള്ളവൻ.
6അവിടുന്നാണ് സമാഉം അർളും ബഹ്റും അവയിലുള്ളവയുടെയും ഖാലിഖ്; അവിടുന്ന് അബദിയായി അമീനാണ്.
7മള് ലൂമുകൾക്ക് അവിടുന്നു അദ്ൽ നടത്തിക്കൊടുക്കുന്നു; വിശക്കുന്നവര്‍ക്ക് അവിടുന്ന് രിസ്ഖ് നല്‍കുന്നു;
റബ്ബുൽ ആലമീൻ അസീറിനെ മോചിപ്പിക്കുന്നു.
8റബ്ബുൽ ആലമീൻ അഅ്മയുടെ കണ്ണു തുറക്കുന്നു; അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു; അവിടുന്നു ആദിലുകളെ ഹുബ്ബ് വെക്കുന്നു.
9റബ്ബുൽ ആലമീൻ ഗുറബാഇനെ ഹിഫാളത്ത് ചെയ്യുന്നു; അർമിലത്തുകളെയും യത്തീമുകളെയും സംരക്ഷിക്കുന്നു; എന്നാല്‍, ശർറായവരുടെ സബീൽ അവിടുന്നു ഹലാക്കിലാക്കുന്നു.
10റബ്ബുൽ ആലമീൻ എല്ലാ കാലത്തും മുൽക് നടത്തുന്നു; സീയൂനേ, നിന്റെ മഅബൂദ് ജീലുകളോളം മുൽക് നടത്തും; റബ്ബുൽ ആലമീനെ ഹംദ് ചെയ്യുവിൻ.