അൽ-സബൂർ 13

ദുഃഖിതന്റെ ദുആ


13 1യാ മഅബൂദ്, എത്രനാള്‍ അങ്ങെന്നെ മറക്കും? എന്നേക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാള്‍ അങ്ങയുടെ വജ്ഹ് എന്നില്‍ നിന്നു മറച്ചുപിടിക്കും?

2എത്രനാള്‍ ഞാന്‍ വേദന സഹിക്കണം? എത്രനാള്‍ രാപകല്‍ ഖൽബിലെ വ്യഥയനുഭവിക്കണം? എത്രനാള്‍ എന്റെ അഅ്ദാഅ് എന്നെ ജയിച്ചു നില്‍ക്കും?

3എന്റെ മഅബൂദ് അള്ളാ യാ റബ്ബ്ൽ ആലമീൻ, എന്നെ കടാക്ഷിച്ച് ഇജാപത്തരുളണമേ! ഞാന്‍ മരണനിദ്രയില്‍ വഴുതി വീഴാതിരിക്കാന്‍ എന്റെ അയ്നുകളെ പ്രകാശിപ്പിക്കണമേ!

4ഞാനവനെ കീഴ്‌പെടുത്തി എന്ന്എന്റെ അഅ്ദാഅ് പറയാന്‍ ഇടയാക്കരുതേ! ഞാന്‍ പരിഭ്രമിക്കുന്നതുകണ്ട് എന്റെ അഅ്ദാഅ് ഫറഹിലാകാൻ ഇടവരുത്തരുതേ!

5ഞാന്‍ അവിടുത്തെ റഹ്മത്തിൽ തവഖുലാക്കുന്നു; എന്റെ ഖൽബ് അങ്ങയുടെ നജാത്തിൽ സുറൂറിലാകും.

6ഞാന്‍ റബ്ബ്ൽ ആലമീന് മദ്ഹ് ചൊല്ലും; അവിടുന്ന് എന്നോട് അതിരറ്റ റഹ്മത്ത് കാണിച്ചിരിക്കുന്നു.