അൽ-സബൂർ 12
കാപട്യം നിറഞ്ഞലോകം
12 1യാ റബ്ബ്ൽ ആലമീൻ, സഹായിക്കണമേ; അള്ളാഹുവിൽ ഭക്തര്‍ ഇല്ലാതായിരിക്കുന്നു; മനുഷ്യമക്കളില്‍ വിശ്വസ്തരാരും ഇല്ലാതായി. 2ഓരോരുത്തനും അയല്‍ക്കാരനോട് അസത്യം പറയുന്നു; അവരുടെ അധരങ്ങളില്‍ മുഖസ്തുതിയും ഹൃദയത്തില്‍ കാപട്യവുമാണ്.
3മുഖസ്തുതി പറയുന്ന അധരങ്ങളെയും വീമ്പിളക്കുന്ന നാവിനെയും റബ്ബ്ൽ ആലമീൻ ഛേദിച്ചുകളയട്ടെ. 4നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും, അധരങ്ങള്‍ ഞങ്ങള്‍ക്കു തുണയുണ്ട്; ആരുണ്ടു ഞങ്ങളെ നിയന്ത്രിക്കാന്‍ എന്ന് അവര്‍ പറയുന്നു.
5എന്നാല്‍ , റബ്ബ്ൽ ആലമീൻ അരുളിച്ചെയ്യുന്നു: ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുന്നു; പാവപ്പെട്ടവര്‍ നെടുവീര്‍പ്പിടുന്നു; അതിനാല്‍ , അവര്‍ ആശിക്കുന്ന അഭയം ഞാന്‍ അവര്‍ക്കു നല്‍കും. 6റബ്ബ്ൽ ആലമീന്റെ വാഗ്ദാനങ്ങള്‍ നിര്‍മലമാണ്; ഉലയില്‍ ഏഴാവൃത്തി ശുദ്ധി ചെയ്‌തെടുത്ത വെള്ളിയാണ്.
7യാ റബ്ബ്ൽ ആലമീൻ! ഞങ്ങളെ കാത്തുകൊള്ളണമേ! ഈ തലമുറയില്‍ നിന്നു ഞങ്ങളെ കാത്തു കൊള്ളണമേ. 8ദുഷ്ടര്‍ എങ്ങും പരതി നടക്കുന്നു; മനുഷ്യപുത്രരുടെ ഇടയില്‍ നീചത്വം ആദരിക്കപ്പെടുന്നു.